Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരങ്ങളിൽ മാത്രമല്ല ചെറുകിട ഗ്രാമങ്ങളിലും ഇനി സിനിമാ തിയേറ്ററുകൾ; സൗദിയിൽ ഈ വർഷാവസാനത്തോടെ ഏഴ് നഗരങ്ങളിൽ കൂടി തീയറ്ററുകൾ തുറക്കും

നഗരങ്ങളിൽ മാത്രമല്ല ചെറുകിട ഗ്രാമങ്ങളിലും ഇനി സിനിമാ തിയേറ്ററുകൾ; സൗദിയിൽ ഈ വർഷാവസാനത്തോടെ ഏഴ് നഗരങ്ങളിൽ കൂടി തീയറ്ററുകൾ തുറക്കും

സ്വന്തം ലേഖകൻ

സിനിമാ വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കൂടുതൽ സിനിമാ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചു.

ഇതനുസരിച്ച് രാജ്യത്ത് വിവിധയിടങ്ങളിൽ സിനിമാ രംഗത്ത് നിക്ഷേപം നടത്താനും ലൈസൻസ് നേടുന്നതിനും സൗദി ഓഡിയോ വിഷ്വൽ ജനറൽ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളിലായി ഇപ്പോൾ ഏഴ് സിനിമാ തീയറ്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ വർഷാവസാനത്തോടെ ഏഴ് നഗരങ്ങളിൽ സിനിമാ തീയറ്ററുകൾ തുറക്കാനാണ് പദ്ധതി. ആകെ 27 തീയറ്ററുകൾ ഈ വർഷം പ്രവർത്തനമാരംഭിക്കും. ഇതിന് പുറമെയാണ് വിവിധ ചെറുകിട നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തീയറ്ററുകൾ തുറക്കാനുള്ള പദ്ധതി. വിവിധ ഷോപ്പിങ് മാളുകളിലും തീയറ്ററുകൾ സജ്ജീകരിച്ചുകൊണ്ടിരിക്കുയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP