Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീബ്രാ ലൈനിൽ കൂടി അല്ലാതെ റോഡ് മുറിച്ച് കടന്നാൽ പിഴ ഉറപ്പ്; അബുദബിയിൽ അനുമതിയില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ച് കടന്നാലുള്ള പിഴ 400 ദിർഹം; റോഡ് നിയമങ്ങൾ കർശനമാക്കി പൊലീസ്

സീബ്രാ ലൈനിൽ കൂടി അല്ലാതെ റോഡ് മുറിച്ച് കടന്നാൽ പിഴ ഉറപ്പ്; അബുദബിയിൽ അനുമതിയില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ച് കടന്നാലുള്ള പിഴ 400 ദിർഹം; റോഡ് നിയമങ്ങൾ കർശനമാക്കി പൊലീസ്

സ്വന്തം ലേഖകൻ

അബുദാബി: രാജ്യത്ത് റോഡ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി അനുമതിയില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ച് കടക്കുന്നവർക്കും പിഴ ഈടാക്കുന്നു. സീബ്രാ ക്രോസ്, മേൽപാലം, ഭൂഗർഭ പാത എന്നിവിടങ്ങളിലൂടെ മാത്രമേ കാൽനട യാത്രക്കാർ റോഡിന് കുറുകെ കടക്കാവൂ. ഇതല്ലാത്ത പക്ഷം 400 ദിർഹം പിഴ ചുമത്തുമെന്നു മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്.

പിഴ അടച്ചില്ലെങ്കിൽ മാസത്തിന് 10 ദിർഹം വീതം അടക്കണം, നിയമലംഘകരെ കണ്ടെത്താൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.സീബ്രാ ക്രോസിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹവും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.സീബ്രാ ക്രോസിലും നടപ്പാതയിലും വാഹനം നിർത്തിയിട്ടാൽ 200 ദിർഹം പിഴയും 3 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ടാകും.

ഇംഗ്ലിഷ്. അറബിക്, ഹിന്ദി ഉൾപ്പെടെ 5 ഭാഷകളിൽ ഇതു സംബന്ധിച്ച് പൊലീസ് ബോധവൽക്കരണം നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP