Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മറ്റൊരുത്തന്റെ കൂടെ പോയ അവൾ അനുഭവിക്കും'; കാമുകി തേപ്പുകാരിയായപ്പോൾ വിഷമം താങ്ങാനാകാതെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമം; ഹിന്ദി സീരിയൽ നടൻ മോഹിത് അബ്രോൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ് ചർച്ചയാക്കി സൈബർ ലോകം; വിവാദത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം ആരോ ഹാക്ക് ചെയ്‌തെന്ന് താരത്തിന്റെ വിശദീകരണവും

'മറ്റൊരുത്തന്റെ കൂടെ പോയ അവൾ അനുഭവിക്കും'; കാമുകി തേപ്പുകാരിയായപ്പോൾ വിഷമം താങ്ങാനാകാതെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമം; ഹിന്ദി സീരിയൽ നടൻ മോഹിത് അബ്രോൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ് ചർച്ചയാക്കി സൈബർ ലോകം; വിവാദത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം ആരോ ഹാക്ക് ചെയ്‌തെന്ന് താരത്തിന്റെ വിശദീകരണവും

മറുനാടൻ മലയാളി ബ്യൂറോ

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് മോഹിത് അബ്രോൾ. സീരിയൽ നടി തന്നെയായ മാനസി ശ്രീവാസ്തവയുമായുള്ള താരത്തിന്റെ വിവാഹ വാർത്തകളും നിശ്ചയ ചടങ്ങുകളും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. എന്നാൽ മാനസിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് അറിഞ്ഞ് താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും തരത്തിൽ മോഹിത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ഇട്ടു. എന്നാൽ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ളവർ ഏറ്റെടുക്കുകയും ചർച്ചയാക്കുകയും ചെയ്തു. തുടർന്ന് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും ആ കുറിപ്പ് താൻ എഴുതിയതല്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹിത്.

മാനസിയെ മോശക്കാരിയാക്കാൻ വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് മോഹിത് പറയുന്നു. ആ പോസ്റ്റിലുണ്ടായിരുന്ന കാര്യങ്ങൾ ഒന്നും സത്യമല്ല. ആ രീതിയിൽ പോസ്റ്റ് ഇട്ട ആളോട് തനിക്ക് ദേഷ്യവും വെറുപ്പുമുണ്ടെന്നും മോഹിത് വ്യക്തമാക്കി. വാർത്ത ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളേയും ബാധിച്ചെന്നും ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു. എന്നാൽ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ മോഹിതിന്റെ അക്കൗണ്ടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.

മാനസിക്ക് മറ്റൊരാളുമായി ഉള്ള ബന്ധം താൻ അറിഞ്ഞെന്നും അതു കൊണ്ട് താൻ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും മൂന്ന് ദിവസത്തിന് ശേഷമാണ് എഴുന്നേറ്റതെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസി അനുഭവിക്കുമെന്നും താരം പോസ്റ്റിൽ കുറിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP