Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസിൽ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്ന് ബിഗ്‌ബോസ് മത്സരാർഥി; കമൽഹാസനോടുള്ള വെളുപ്പെടുത്തലിൽ രൂക്ഷ വിമർശനവനുമായി സോഷ്യൽ മീഡിയ; പൊട്ടിത്തെറികൾക്ക് പിന്നാലെ മാപ്പ് പറഞ്ഞു തടിയൂരി തമിഴ് നടൻ ശരവണൻ

ബസിൽ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്ന് ബിഗ്‌ബോസ് മത്സരാർഥി; കമൽഹാസനോടുള്ള വെളുപ്പെടുത്തലിൽ രൂക്ഷ വിമർശനവനുമായി സോഷ്യൽ മീഡിയ; പൊട്ടിത്തെറികൾക്ക് പിന്നാലെ മാപ്പ് പറഞ്ഞു തടിയൂരി തമിഴ് നടൻ ശരവണൻ

മറുനാടൻ ഡെസ്‌ക്‌

കോളേജ് പഠനകാലത്ത് ബസിൽ സ്ത്രീകളോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്ന വിവാദ പരാമർശത്തിൽ ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർഥി ശരവണൻ മാപ്പു പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടർന്നാണ് ശരവണന്റെ മാപ്പു പറച്ചിൽ. സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് നടനെതിരെ ഉയർന്നത്.

കഴിഞ്ഞ ശനിയാഴ്ചത്തെ എപ്പിസോഡിലായിരുന്നു ബസിൽ യാത്ര ചെയ്യുമ്പോൾ മനപ്പുർവ്വം സ്ത്രീകളെ മോശമായി സ്പർശിക്കാനായി വരുന്നവരെ കുറിച്ച് ഷോയുടെ അവതാരകനായ കമൽഹാസൻ പറഞ്ഞത്. തുടർന്ന് കോളേജിൽ പഠിക്കുന്ന സമയത്ത് താൻ അങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് ശരവണൻ പറയുകയായിരുന്നു. ശരവണന്റെ പരാമർശം കേട്ട് കയ്യടിക്കുകയും ചിരിക്കുകയുമായിരുന്നു പ്രേക്ഷകർ ചെയ്തത്. കമൽഹാസനും ചിരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ട്വിറ്ററിൽ ഗായിക ചിന്മയി അടക്കമുള്ളവർ രംഗത്തു വന്നിരുന്നു.

തുടർന്നാണ് ശരവണൻ മാപ്പു പറച്ചിൽ നടത്തിയത്. പ്രേക്ഷകരോട് അത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് പറയാനാണ് താൻ ശ്രമിച്ചതെന്നും പക്ഷേ അത് കട്ട് ചെയ്തുവെന്നും ശരവണൻ പറഞ്ഞു.ചെറുപ്പത്തിൽ ഞാൻ എന്ത് ചെയ്തുവോ അത് തെറ്റാണെന്ന് എല്ലാ യുവാക്കളും മനസ്സിലാക്കണം. അതുകൊണ്ടാണ് ഞാൻ അതിപ്പോൾ പറഞ്ഞത്. അത്തരം സ്വഭാവദൂഷ്യങ്ങൾ ശിക്ഷകളുണ്ട്. ഞാൻ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും നടൻ. വിവാദത്തിൽ കമൽഹാസൻ സംഭവം സർക്കാസത്തിലാണ് എടുത്തതാണെന്ന് ഔദ്യോഗിക വക്താവ് മറുപടി നൽകിയിരിക്കുന്നത്. പരുത്തിവീരൻ, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് ശരവണൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP