Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഎൻഎ പരിശോധനാഫലം വരുന്നതോടെ സത്യം തെളിയും; ഹൈക്കോടതിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു; മുംബൈയിലെ ആശുപത്രിയിലെത്തി ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ നൽകിയ ബിനോയി കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ; ഫലം രഹസ്യ രേഖയായി മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കും; കുടുംബ ഫോട്ടോയെന്ന തരത്തിൽ ബിനോയിയും കുട്ടിയും തമ്മിലുള്ള ചിത്രം പങ്കുവെച്ച ബീഹാറി യുവതിയും

ഡിഎൻഎ പരിശോധനാഫലം വരുന്നതോടെ സത്യം തെളിയും; ഹൈക്കോടതിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു; മുംബൈയിലെ ആശുപത്രിയിലെത്തി ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ നൽകിയ ബിനോയി കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ; ഫലം രഹസ്യ രേഖയായി മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കും; കുടുംബ ഫോട്ടോയെന്ന തരത്തിൽ ബിനോയിയും കുട്ടിയും തമ്മിലുള്ള ചിത്രം പങ്കുവെച്ച ബീഹാറി യുവതിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഹാറി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബിനോയി കോടിയേരി ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിൾ നൽകി. മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലാണ് ബിനോയി രക്തം നൽകിയത്. ഡി എൻ എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ നൽകുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം രക്തസാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട ബിനോയി ആത്മവിശ്വാം പ്രകടിപ്പിച്ചു. സത്യം തെളിയുമെന്നാണ് ബിനോയി പ്രതികരിച്ചത്. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നതായും ബിനോയി പറഞ്ഞു.

നേരത്തെ ഓഷ്വാരാ പൊലീസ് സ്റ്റേഷനു സമീപത്തെ ജുഹുവിലെ കൂപ്പർ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ ശേഖരിക്കാനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ ഈ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. തുടർന്ന് ജുഹുവിലുള്ള ജെ ജെ ആശുപത്രിയിൽ എത്തിച്ചാണ് രക്തസാമ്പിൾ ശേഖരിച്ചത്. പൊലീസ് നിർദ്ദേശപ്രകാരം ചൊവ്വാഴ്ച തന്നെ ബിനോയ് കോടിയേരി ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ബിനോയി എത്തിയത്. ഇനി രണ്ടാഴ്ചയ്ക്കകം പരിശോധനഫലം കോടതിയിൽ സമർപ്പിക്കും. ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.

ബിനോയ് കോടിയേരിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുന്ന ആശുപത്രി മാറ്റിയിരുന്നു. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് ബിനോയ് കോടിയേരിയുടെ രക്തസാമ്പിൾ ശേഖരിച്ചത്. നേരത്തെ ജുഹുവിലെ ഡോ. ആർ.എൻ. കൂപ്പർ ജനറൽ ആശുപത്രിയിൽവച്ച് രക്തസാമ്പിൾ ശേഖരിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്തുകൊണ്ടാണ് രക്തസാമ്പിൾ ശേഖരിക്കുന്ന ആശുപത്രിയിൽ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തിൽ പൊലീസ് കൃത്യമായ വിവരം നൽകിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയിൽനിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല.

രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ ഫലം വന്നാൽ രഹസ്യ രേഖ എന്ന നിലയിൽ ഇത് മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി രജിസ്റ്റ്രാർക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

അതിനിടെ ബിനോയ് കോടിയേരിക്കും മകനും ഒപ്പമുള്ള പഴയ ചിത്രം ഫേസ്‌ബുക്കിൽ കവർപേജാക്കിയിരിക്കുകയാണ് ഇന്ന് യുവതി. കുഞ്ഞിന് ഒരു വയസ് മാത്രമേ പ്രായമുണ്ടാകൂ. കോടതി ഉത്തരവിനെ തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാൻ ബിനോയ് പോകും മുൻപാണ് ഇത്തരമൊരു ചിത്രം കൂടി യുവതി പുറത്തുവിട്ടിരിക്കുന്നത്. തനിക്ക് യുവതിയുമായി ബന്ധമില്ലെന്നാണ് ഇതുവരെ ബിനോയ് പറഞ്ഞിരുന്നത്. എന്നാൽ കോടിയേരി പുത്രനുമായി ചേർന്ന് തങ്ങളുടെ മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ് ചിത്രങ്ങൾ യുവതി നേരത്തേ പുറത്തുവിട്ടിരുന്നു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്.

കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിക്ക് നൽകുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ബിനോയ് ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകാൻ പൊലീസ് പറഞ്ഞിട്ടും കോടിയേരി പുത്രൻ തയാറായില്ല. തുടർന്നാണ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് ബിനോയ് തയാറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP