Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്സോ കേസ് പ്രതിയായ എൽഡിഎഫ് കൗൺസിലർ യോഗത്തിൽ; കറുത്ത അബായ ധരിച്ച് മുഖം മറച്ച് പ്ലാക്കാർഡുമായി വനിതാ കൗൺസിലർമാർ; രാജി തേടി യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ഷംസുദ്ദീനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട് ചെയർപേഴ്സൺ; വളാഞ്ചേരി നഗരസഭയിൽ നടന്നത് നാടകീയ രംഗങ്ങൾ

പോക്സോ കേസ് പ്രതിയായ എൽഡിഎഫ് കൗൺസിലർ യോഗത്തിൽ; കറുത്ത അബായ ധരിച്ച് മുഖം മറച്ച് പ്ലാക്കാർഡുമായി വനിതാ കൗൺസിലർമാർ; രാജി തേടി യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ഷംസുദ്ദീനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട് ചെയർപേഴ്സൺ; വളാഞ്ചേരി നഗരസഭയിൽ നടന്നത് നാടകീയ രംഗങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എൽ.ഡി.എഫ് വളാഞ്ചേരി നഗരസഭാ കൗൺസിലർ യോഗത്തിനെത്തി. വനിതാ കൗൺസിലർമാർ കറുത്ത അബായ ധരിച്ച് മുഖം മറച്ച് കൗൺസിലർ രാജിവെക്കണമെന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ചു, യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ചെയർപേഴ്സൺ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. വളാഞ്ചേരി നഗരസഭയിൽ ഇന്ന് നടന്നത് നാടകീയ രംഗങ്ങളാണ്.

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട ഇടതുപക്ഷ കൗൺസിലർ നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ 11 ഓടെയാണ് നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ സി.കെ. റുഫീനയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. പോക്സോ കേസ് പ്രതിയായ ഷംസുദ്ധീൻ നടക്കാവിലും യോഗത്തിൽ പങ്കെടുക്കാനെത്തി.

22 അജണ്ടകളായിരുന്നു യോഗത്തിൽ ചർച്ചക്കെടുത്തത്. ഇതിൽ ടൗണിലെ മാലിന്യ വിഷയവും ഐറിഷ് പദ്ധതികളിലെ അപാകതയും ഏറ്റവും അവസാനമായാണ് ചർച്ചക്കെടുത്തത്. തങ്ങൾ ഉന്നയിച്ച ഏറ്റവും പ്രധാന വിഷയമായ മാലിന്യ വിഷയം ഏറ്റവും അവസാന അജണ്ടയായാണ് ചർച്ചക്കെടുത്തതെന്ന് കാണിച്ച് പ്രതിപക്ഷം മുദ്യാവാക്യം വിളിയോടെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൽ ഗഫൂർ, ടി.പി. രഘുനാഥ്, ഇ.പി. അച്ചുതൻ, പി.പി ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഈ സമയം പോക്സോ കേസ് പ്രതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ മുദ്യാവാക്യം വിളി തുടർന്ന് കൊണ്ടിരുന്നു. എന്നാൽ കൗൺസിലർ ഷംസുദ്ധീൻ എതിർവാദങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചതോടെ ഹാളിൽ ബഹളമായി. യു.ഡി.എഫ് വനിതാ കൗൺസിലർമാർ കറുത്ത അബായ ധരിച്ച് മുഖം മറച്ച് കൗൺസിലർ രാജിവെക്കണമെന്ന പ്ലക്കാർഡുമായാണ് പ്രതിഷേധിച്ചത്.

യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ചെയർപേഴ്സൺ ഷംസുദ്ധീനോട് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. കൗൺസിലർ പുറത്തിറങ്ങിയ ശേഷമാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ശേഷം യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, വൈസ് ചെയർമാൻ കെ.എം. ഉണ്ണിക്കൃഷ്ണൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ സി. അബ്ദുൽ നാസർ, സി. രാമകൃഷ്ണൻ, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, മൂർക്കത്ത് മുസ്തഫ, ഷിഹാബുദ്ധീൻ എന്ന ബാവ, ഇ.പി. മുഹമ്മദ് യഹ്യ, എംപി. ഷാഹുൽ ഹമീദ്, യു. മുജീബ് റഹ്മാൻ, നൗഫൽ പാലാറ, ഹമീദ് കൊട്ടാരം എന്നിവർ നേതൃത്വം നൽകി. കൗൺസിലർക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്ന് മനസിലാക്കിയ ഇടതു പക്ഷ കൗൺസിലർമാരുടെ ഇരട്ടത്താപ്പിന്റെ ഭാഗമായാണ് ഇറങ്ങിപ്പോക്ക് നടത്തിയതെന്നും ഇത് പൊതുജനം തിരിച്ചറിയുമെന്നും യു.ഡി.എഫ് നേതാവ് സി. അബദുൽ നാസർ പറഞ്ഞു.

കൗൺസിലറോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ഇപ്പോൾ കൗൺസിലറുമായി എൽ.ഡി.എഫിന് യാതൊരു ബന്ധവുമില്ലെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൽ ഗഫൂർ പറഞ്ഞു. വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കാൻ മാറ്റിവെച്ചു. വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വളാഞ്ചേരി നഗരസഭയിൽ 32-ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്.

ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP