Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുമിച്ചത് അശരണരായ ആളുകൾക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി; പ്രളയ സമയത്ത് ദുരിതാശ്വാസത്തിനായി പരസ്യം നൽകിയപ്പോൾ സൊസൈറ്റി അക്കൗണ്ടിനൊപ്പം ചേർത്തത് സ്വന്തം അക്കൗണ്ടും; അന്വേഷണം നടത്തിയപ്പോൾ മനസിലാക്കാനായത് പണം ചോർത്തൽ; കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ നേരിട്ടത് സംഘടനയിൽ നിന്ന് പുറത്താക്കലും; തലശ്ശേരി പാലയാടുള്ള പ്രൊജക്റ്റ് ഹോപ് സൊസൈറ്റി പ്രസിഡന്റ് സുസ്മിത് മോഹനെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

ഒരുമിച്ചത് അശരണരായ ആളുകൾക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി; പ്രളയ സമയത്ത് ദുരിതാശ്വാസത്തിനായി പരസ്യം നൽകിയപ്പോൾ സൊസൈറ്റി അക്കൗണ്ടിനൊപ്പം ചേർത്തത് സ്വന്തം അക്കൗണ്ടും; അന്വേഷണം നടത്തിയപ്പോൾ മനസിലാക്കാനായത് പണം ചോർത്തൽ; കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ നേരിട്ടത് സംഘടനയിൽ നിന്ന് പുറത്താക്കലും; തലശ്ശേരി പാലയാടുള്ള പ്രൊജക്റ്റ് ഹോപ് സൊസൈറ്റി പ്രസിഡന്റ് സുസ്മിത് മോഹനെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനം മറയാക്കി തട്ടിപ്പ് നടത്തി കുടുങ്ങിയ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഒട്ടു വളരെ കഥകൾ കേട്ട കേരളത്തിൽ നിന്ന് മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തിൽ നിന്ന് തന്നെയുള്ള പ്രോജക്റ്റ് ഹോപ് എന്ന സൊസൈറ്റി നടത്തിയ തട്ടിപ്പുകളെ തുടർന്നാണ് തലശ്ശേരി പൊലീസ് പ്രൊജക്ട് ഹോപ്പ് പ്രസിഡന്റിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ സേവന സന്നദ്ധമായി മുന്നോട്ടു വന്ന ട്രസ്റ്റുകളുടെയും സോസൈറ്റികളുടെയും കൂട്ടത്തിൽ പ്രോജക്റ്റ് ഹോപ് എന്ന തലശ്ശേരി പാലയാടുള്ള സൊസൈറ്റി കൂടിയുണ്ടായിരുന്നു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ പ്രോജക്റ്റ് ഹോപ് കൂടി മുന്നോട്ട് വന്നപ്പോൾ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിനൊപ്പം പ്രസിഡന്റ് സുസ്മിത് മോഹൻ സ്വന്തം അക്കൗണ്ട് അക്കൗണ്ട് നമ്പർ കൂടി ചേർത്തെന്നാണ് സുസ്മിതിനെക്കുറിച്ചും പ്രോജക്റ്റ് ഹോപ്പിനെക്കുറിച്ചും ഉയർന്ന പരാതി.

പ്രളയത്തിനുള്ള ധനസഹായമായി ആളുകൾ കാശ് നൽകുമ്പോൾ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ കൂടി ചേർത്ത് തുകകൾ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയതാണ് അസാപിലെ ജീവനക്കാരൻ കൂടിയായ സുസ്മിത് മോഹന് വിനയായത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ കാമ്പുണ്ട് എന്ന് കണ്ടെത്തിയതോടെയാണ് തലശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. സുസ്മിത് മോഹൻ സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തിരുന്നു നടത്തുന്ന നഗ്‌നമായ അഴിമതികൾ കണ്ടു മടുത്ത സൊസൈറ്റിയുടെ മുൻ അംഗം അമൽ വിനോദ് നൽകിയ പരാതിയെ തുടർന്നാണ് തലശ്ശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

പ്രോജക്റ്റ് ഹോപ് എന്നത് ഈ സൊസൈറ്റിയുടെ പ്രസിഡനറും തലശ്ശേരി അസാപ് ജീവനക്കാരനുമായ സുസ്മിത് മോഹന്റെ തലയിൽ വിരിഞ്ഞ ആശയമാണ് പ്രോജക്റ്റ് ഹോപ്. 2015 ലാണ് സൊസൈറ്റിയായി പ്രോജക്റ്റ് ഹോപ് രൂപീകരിക്കപ്പെടുന്നത്. സമൂഹത്തിൽ അശരണരായ ആളുകൾക്ക് വേണ്ടി സഹായമെത്തിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനം ഇതായിരുന്നു പ്രോജക്റ്റ് ഹോപ് രൂപീകരിക്കുമ്പോൾ സുസ്മിത് എല്ലാവരോടും പറഞ്ഞിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരുമിക്കാം എന്ന ലക്ഷ്യത്തോടെയാണ് സുസ്മിതുമായി ബന്ധമുണ്ടായിരുന്ന ആളുകൾ പ്രോജക്റ്റ് ഹോപുമായി കൈകോർക്കുന്നത്. പക്ഷെ പ്രളയ സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ട് പരസ്യത്തിൽ നല്കിയതും ഓഡിറ്റ് ചെയ്ത് പ്രോജക്റ്റ് ഹോപ് കണക്കുകൾ പുറത്തു വിടാത്തതുമാണ് സുസ്മിതിനു വിനയായത്.

അസാപിന്റെ പാലയാടുള്ള സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രോഗ്രാം മാനേജർ ആണ് സുസ്മിത്. പ്രോജക്റ്റ് ഹോപ് സ്ഥാപിതമായത് മുതൽ പ്രസിഡന്റാണ് സുസ്മിത്. പ്രളയദുരിതാശ്വാസത്തിനു പ്രോജക്റ്റ് ഹോപ് മുന്നോട്ടു വന്നത് മുതൽ ആണ് പ്രശ്‌നം തുടങ്ങുന്നത്. ദുരിത ബാധിതരെ സഹായിക്കാനുള്ള പ്രോജക്റ്റ് ഹോപ് പരസ്യത്തിൽ സൊസൈറ്റി അക്കൗണ്ടും ഒപ്പം തന്റെ അക്കൗണ്ട് നമ്പറും സുസ്മിത് നൽകി. ഇത് പ്രോജക്ട് ഹോപ് അംഗമായ അമൽ വിനോദ് ചോദ്യം ചെയ്തു. ആദ്യം തന്റെ അക്കൗണ്ട് നമ്പർ മാറ്റം എന്ന് പറഞ്ഞതല്ലാതെ സുസ്മിത് അക്കൗണ്ട് നമ്പർ മാറ്റിയില്ല. ഇതോടെ അമൽ വിനോദും ചിലരും ഇടഞ്ഞു.ഇതോടെ സൊസൈറ്റിയുടെ കണക്കുകൾ ചോദിക്കാനും ഇവർ ഒരുങ്ങി. പിന്നീടുള്ള അന്വേഷണത്തിലാണ് ഓഡിറ്റ് റിപ്പോർട്ടുകൾ നൽകാറില്ലെന്ന് മനസിലായി. ഇതോടെ പ്രോജക്റ്റ് ഹോപിൽ തട്ടിപ്പ് മണത്ത അമൽ വിനോദ് തലശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പിനെക്കുറിച്ച് അമൽ വിനോദ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:

ഞാനും അസാപിൽ ജോലി ചെയ്യുന്ന സുസ്മിത് മോഹനും ഹൈസ്‌കൂൾ കാലം മുതൽ ഒരേ സ്‌കൂളിൽ പഠിച്ചതാണ്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എന്റെ ജൂനിയർ കൂടിയാണ് സുസ്മിത്. 2015-ലാണ് പ്രോജക്റ്റ് ഹോപ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഞാനും സജീവമായിരുന്നു. പക്ഷെ കണക്കുകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ പ്രളയം വന്നപ്പോൾ മുതൽ പ്രശ്‌നമായി. ദുരിതാശ്വാസം നൽകാൻ പ്രോജക്റ്റ് ഹോപും മുന്നിട്ടിറങ്ങി.

ഞങ്ങൾക്ക് ഔദ്യോഗികമായി എസ്‌ബിഐയിൽ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിനൊപ്പം സുസുമിത് തന്റെ അക്കൗണ്ട് കൂടി നല്കി. സ്വന്തം അക്കൗണ്ട് നമ്പർ മാറ്റാൻ പറഞ്ഞിട്ട് സുസ്മിത് മാറ്റിയില്ല. ഇതോടെ കണക്കുകളിൽ ഞങ്ങൾക്ക് സംശയം തോന്നി. ഓഡിറ്റ് റിപ്പോർട്ട് ഒന്നും വർഷങ്ങൾ ആയി നൽകാറില്ലെന്നും മനസിലായി. സംഘടനയുടെ വാട്ട്സ് അപ്പിൽ ഞാൻ സംശയങ്ങൾ ചോദിച്ചു. സുസ്മിത് അപ്പോഴും പറഞ്ഞത് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടെന്നാണ്. പക്ഷെ സംഘടനയുടെ സെക്രട്ടറി ഓഡിറ്റ് റിപ്പോർട്ട് നടത്താൻ കഴിഞ്ഞില്ലെന്നാണ് പ്രതികരിച്ചത്. അപ്പോൾ ഞാൻ അടിയന്തിര ജനറൽ ബോഡിക്ക് ആവശ്യം ഉന്നയിച്ചു. പക്ഷെ ജനറൽ ബോഡി ഒന്നും വിളിച്ചു കൂട്ടിയില്ല. സുസ്മിത് ഇപ്പോൾ സൊസൈറ്റി സ്വന്തം കൃഷി മാതിരിയാണ് നടത്തുന്നത്. ഇപ്പോഴത്തെ സെക്രട്ടറി കല്യാണിയാണ്.

അസാപിലെ ജീവനക്കാരി. സുസ്മിതിനു ഒപ്പം ജോലി ചെയ്യുകയും സുസ്മിതിന്റെ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഈ കല്യാണിയോട് കണക്കുകൾ ഹാജരാക്കാൻ ഞാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം ഡിസംബറിൽ ഒമ്പതിന് പ്രോജക്റ്റ് ഹോപ് ഒരു മീറ്റിങ് വിളിച്ചു കൂട്ടിയിരുന്നു. ഈ മീറ്റിംഗിൽ കണക്കുകൾ ഹാജരാക്കാം എന്നാണ് പറഞ്ഞത്. പക്ഷെ മീറ്റിംഗിൽ കണക്കുകൾ ഒന്നും ഹാജരാക്കിയില്ല. ഞാൻ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്ന് ആരോപിച്ചു. അതിനു ശേഷം എന്നെ പുറത്താക്കി.

കണക്കു ചോദിച്ചതിനാൽ സംഘടനയിൽ നിന്നും എന്നെ പുറത്താക്കി

എന്നെ പ്രോജക്റ്റ് ഹോപിൽ നിന്നും പുറത്താക്കിയെങ്കിലും എനിക്ക് പുറത്താക്കിയ ലെറ്റർ ഒന്നും നൽകിയില്ല. അതിനു ശേഷം മെയിൽ അയച്ച ശേഷമാണ് എന്നെ പുറത്താക്കിയ മെയിൽ എനിക്ക് നൽകിയത്.

സംഘടനയ്ക്ക് അപകീർത്തി ഉണ്ടാക്കി എന്ന് പറഞ്ഞു എനിക്കെതിരെ അവർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയി. ഞാൻ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ എന്നോടു വിശദീകരണം ചോദിച്ചു. കണക്ക് ചോദിച്ചത് ആണ് പ്രശ്‌നം എന്ന് പറഞ്ഞപ്പോൾ എസ്‌ഐ പരാതി തള്ളി. ഞാൻ എസ്‌ഐയോട് പണപ്പിരിവിന്റെ കാര്യം പറഞ്ഞു. ഇത് എസ്‌ഐ അവരോട് ചോദിച്ചു. പ്രളയത്തിന്റെ തിരക്കിൽ ബാങ്ക് ഇല്ലായിരുന്നു എന്നെല്ലാം ആണ് അവർ മറുപടി നൽകിയത്. വ്യക്തിപര അക്കൗണ്ടിൽ കാശ് സമാഹരിക്കരുത് എന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉള്ള കാര്യവും ഞാൻ അപ്പോൾ എസ്‌ഐയുടെ ശ്രദ്ധയിൽപ്പെടുത്തി.

എസ്‌ഐ ഈ കാര്യം ചോദിച്ചപ്പോൾ അവനു യാതൊരു ഉത്തരവും ഇല്ലായിരുന്നു. പെഴ്‌സണൽ അക്കൗണ്ടിൽ കാശ് വരുമ്പോൾ എങ്ങിനെ തിരിച്ചറിയും എന്ന് ചോദിച്ചപ്പോൾ അതിനും ഉത്തരം നൽകിയില്ല. പ്രളയ സമയത്ത് സുസ്മിതിന്റെ അക്കൗണ്ടിൽ വൻ തുക വന്നതായും എനിക്ക് അറിവ് കിട്ടി.

സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയത് മൂന്നരലക്ഷത്തോളം രൂപ

മൂന്നര ലക്ഷത്തോളം രൂപ സംഘടനയുടെ അക്കൗണ്ടിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് സുസ്മിത് മാറ്റിയതായും ഞാൻ അറിഞ്ഞു. ഇതോടെ വഞ്ചനാക്കുറ്റത്തിനു ഞാൻ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി. കോടതി നിർദ്ദേശ പ്രകാരമാണ് തലശ്ശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സുസ്മിതിന്റെ മൊഴി എടുത്തപ്പോൾ തട്ടിപ്പുകൾ പൊലീസിന് ബോധ്യമായിട്ടുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. അവന്റെ അക്കൗണ്ടും സംഘടനയുടെ അക്കൗണ്ടും ഇപ്പോൾ പൊലീസ് ഫ്രീസ് ചെയ്തിരിക്കുകയാണ്. അതിനു ശേഷം എനിക്കറിയാവുന്ന ആളുകൾ വഴി ഈ പരാതി പിൻവലിക്കാൻ എനിക്ക് മേൽ സമ്മർദ്ദം വന്നിരുന്നു. പക്ഷെ ഞാൻ പിന്മാറിയില്ല. ഇപ്പോൾ ഉന്നതതല സമ്മർദ്ദം ഈ കേസിൽ വരുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാകുന്നുണ്ട്. ഇപ്പോൾ അസം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു ദുരിതാശ്വാസസഹായം ഇവർ അഭ്യർത്ഥിക്കുന്നുണ്ട്-അമൽ വിനോദ് പറയുന്നു.

എന്തായാലും പ്രോജെക്ട് ഹോപിനെതിരെ പൊലീസ് എഫ്‌ഐആർ ഇട്ടു അന്വേഷണം തുടങ്ങിയതായി തലശ്ശേരി സിഐ  മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രോജെക്ട് ഹോപിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ മുന്നോട്ടു പോകുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP