Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൊണാൾഡീന്യോയ്ക്ക് ബ്രസീലിൽ നിന്ന് കിട്ടിയത് മുട്ടൻ പണി; നികുതികളും പിഴകളും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കണ്ടുകെട്ടിയത് താരത്തിന്റെ 57 വസ്തുവകകൾ; കൈയിലുണ്ടായിരുന്ന രണ്ട് പാസ്‌പോർട്ടും പിടിച്ചെടുത്തതോടെ നട്ടം തിരിയുന്നത് ലോകകപ്പ് നേടിയ ദേശീയ ഫുട്ബോൾ ടീമിലെ അംഗം; വിനയായത് നിയമം ലംഘിച്ച് വീട്ടിലേക്ക് പാലം നിർമ്മിച്ചത്

റൊണാൾഡീന്യോയ്ക്ക് ബ്രസീലിൽ നിന്ന് കിട്ടിയത് മുട്ടൻ പണി; നികുതികളും പിഴകളും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കണ്ടുകെട്ടിയത് താരത്തിന്റെ 57 വസ്തുവകകൾ; കൈയിലുണ്ടായിരുന്ന രണ്ട് പാസ്‌പോർട്ടും പിടിച്ചെടുത്തതോടെ നട്ടം തിരിയുന്നത് ലോകകപ്പ് നേടിയ ദേശീയ ഫുട്ബോൾ ടീമിലെ അംഗം; വിനയായത് നിയമം ലംഘിച്ച് വീട്ടിലേക്ക് പാലം നിർമ്മിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

സാവോപൗലോ: നികുതികളും പിഴകളും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് മുൻ ഫുട്‌ബോൾ താരം റൊണാൾഡീന്യോയുടെ 57 വസ്തുവകകൾ കണ്ടുകെട്ടി. അതിൽ 55 എണ്ണവും ബ്രസീലിലെ റയോ ഡി ജനീറോയിലാണ്. പോർട്ടോ അലെഗ്രയിലെ തന്റെ ലേക്ക് ഹൗസിലേക്ക് പാലം നിർമ്മിച്ചതിന് റൊണാൾഡീന്യോയുടെ പേരിൽ ഏകദേശം പതിനേഴ് കോടി രൂപ പിഴചുമത്തിയിരുന്നു. പാലം നിർമ്മിച്ചത് കാരണമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണക്കിലെടുത്തായിരുന്നു അത്്. നികുതിയിനത്തിലും മറ്റുമായി പതിനാലു കോടിയോളം രൂപ ഇനിയും അടയ്ക്കാനുണ്ട്. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇതിനെ തുടർന്ന് താരത്തിന്റെ സ്പാനിഷ്, ബ്രസീലിയൻ പാസ്പോർട്ടുകളും പിടിച്ചെടുത്തു. എന്നാൽ താരത്തിന്റെ വക്കീൽ പറയുന്നത് റൊണാൾഡീന്യോയുടെ വസ്തു വകകൾക്ക് നിയന്ത്രണം വീണിട്ടില്ലെന്നാണ്.

ബ്രസീലിന്റെ മുൻ ക്യാപ്റ്റൻ കഫുവും നേരത്തേ ഇതേപ്രശ്നം നേരിട്ടിരുന്നു. അന്ന് കഫുവിന്റെ ഉടമസ്ഥതയിലുള്ള വിവിധ വീടുകൾ കോടതി കണ്ടുകെട്ടി. കഴിഞ്ഞ വർഷമായിരുന്നു താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന വിരമിച്ചത്. ലോകകപ്പ് നേടിയ താരം ഒരുതവണ ലോകകളിക്കാരനുള്ള ബഹുമതിയും നേടിയിരുന്നു. 2003ൽ ബാഴ്സയിലെത്തിയ റൊണാൾഡീന്യോ അഞ്ചുവർഷം കളിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP