Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചില്ല റിയാദിൽ സംഘടിപ്പിച്ച 'എന്റെ വായന' പരിപാടിയിൽ ലീന സുരേഷ് ഉദ്ഘാടകയായി

ചില്ല റിയാദിൽ സംഘടിപ്പിച്ച 'എന്റെ വായന' പരിപാടിയിൽ ലീന സുരേഷ് ഉദ്ഘാടകയായി

സ്വന്തം ലേഖകൻ

റിയാദ്: ജനാധിപത്യത്തിൽ നിന്ന് രാഷ്ട്രീയ സർവാധിപത്യത്തിലേക്ക് ലോക രാഷ്ട്രങ്ങൾ മാറുന്ന ഫാഷിസ്‌റ് പ്രവണത ചർച്ച ചെയ്ത 'ചില്ല'യുടെ ജൂലൈ വായന ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സത്യാനന്തരകാലത്ത് ജനാധിപത്യം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ചർച്ചയായി.

'എന്റെ വായന' വിഭാഗത്തിൽ സേതുവിന്റെ കിളിക്കൂട് എന്ന നോവൽ അവതരിപ്പിച്ച് കൊണ്ട് ലീന സുരേഷ് പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് യു ആർ അനന്ത മൂർത്തിയുടെ ദിവ്യം എന്ന നോവൽ വിപിനും, ഡോ.ബി ആർ അംബേദ്കർറിന്റെ ഇന്ത്യയും കമ്മ്യുണിസവും എന്ന കൃതി ജയചന്ദ്രൻ നെരുവമ്പ്രവും അവതരിപ്പിച്ചു. ലാറി കോളിൻസ്, ഡോമിനിക് ലാപിയർ എന്നിവർ എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിന്റെ അവലോകനം ഇക്‌ബാൽ കൊടുങ്ങല്ലൂർ നടത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങൾ എന്ന നോവലിന്റെ വായനാനുഭവം നജിം കൊച്ചുകലുങ്ക് പങ്കുവചച്ചു. മുസ്തഫ മുണ്ടപ്പാലത്തിന്റെ നേർച്ചക്കുതിര എന്ന കഥാസമാഹാരം സിദ്ദിഖ് ആനപ്രയും, സി രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ എന്ന പുസ്തകം സുരേഷ് കൂവോടും, എമിലി ബ്രോണ്ടിയുടെ വുതറിങ് ഹൈറ്റ്‌സ് എന്ന ക്ലാസിക് നോവൽ അനസൂയ സുരേഷും സദസ്സിനു വേണ്ടി പരിചയപ്പെടുത്തി.

റഫീഖ് പന്നിയങ്കര, കൊമ്പൻ മൂസ, ബഷീർ കാഞ്ഞിരപ്പുഴ, നന്ദൻ, ഇബ്രാഹിം അബ്ദുൾ അസീസ്, റഫീഖ് തിരൂർ എന്നിവർ സംസാരിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP