Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇയിൽ നാളെ മുതൽ ഇന്ധന വിലയിൽ മൂന്നു ശതമാനത്തിന്റെ വർദ്ധനവ്; പെട്രോൾ സൂപ്പർ ലിറ്ററൊന്നിന് 2.37 ദിർഹമായി വില ഉയരും

യുഎഇയിൽ നാളെ മുതൽ ഇന്ധന വിലയിൽ മൂന്നു ശതമാനത്തിന്റെ വർദ്ധനവ്; പെട്രോൾ സൂപ്പർ ലിറ്ററൊന്നിന് 2.37 ദിർഹമായി വില ഉയരും

സ്വന്തം ലേഖകൻ

യു.എ.ഇ വിപണിയിൽ ഇന്ധനവിലയിൽ മൂന്നു ശതമാനത്തിന്റെ വർധന ഉണ്ടാകും. ആഗോള വിപണിയിലെ വ്യതിയാനം കൂടി കണക്കിലെടുത്താണ് ആഗസറ്റ് മാസത്തെ വർധന.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 37 ഫിൽസ് നൽകണം. ജൂലൈ മാസം ഇത് രണ്ട് ദിർഹം മുപ്പത് ഫിൽസ് മാത്രമായിരുന്നു. സ്‌പെഷ്യൽ 95 ലിറ്ററിന് രണ്ട് ദിർഹം 26 ഫിൽസായിരിക്കും ആഗസ്റ്റിലെ നിരക്ക്. രണ്ട് ദിർഹം 18 ഫിൽസായിരുന്നു ജൂലൈ മാസം ഈടാക്കി വന്നത്. ഡീസൽ വിലയിലും വർധനയുണ്ട്. ലിറ്ററിന് രണ്ട് ദിർഹം 42 ഫിൽസായിരിക്കും ആഗസ്റ്റിലെ നിരക്ക്. 2.35 ഫിൽസായിരുന്നു നടപ്പുമാസം ഈടാക്കി വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP