Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിന്നും വാക്കുകളെ തത്സമയം തിരിച്ചറിയാൻ കഴിയുന്ന കമ്പ്യൂട്ടറുകൾ വരുന്നു; 'അത്ഭുത കമ്പ്യൂട്ടറിനു' പിന്നിൽ ഫേസ്‌ബുക്ക് റിയാലിറ്റി ലാബ്‌സ്; ഫേസ്‌ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നത് ചിന്തകളെ വായിക്കാൻ ശേഷിയുള്ള കമ്പ്യൂട്ടർ; കമ്പ്യൂട്ടർ ആശ്വാസമാകുക സംസാരശേഷി നഷ്ടമായവർക്കും

തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിന്നും വാക്കുകളെ തത്സമയം തിരിച്ചറിയാൻ കഴിയുന്ന കമ്പ്യൂട്ടറുകൾ വരുന്നു; 'അത്ഭുത കമ്പ്യൂട്ടറിനു' പിന്നിൽ ഫേസ്‌ബുക്ക് റിയാലിറ്റി ലാബ്‌സ്; ഫേസ്‌ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നത് ചിന്തകളെ വായിക്കാൻ ശേഷിയുള്ള കമ്പ്യൂട്ടർ; കമ്പ്യൂട്ടർ ആശ്വാസമാകുക സംസാരശേഷി നഷ്ടമായവർക്കും

മറുനാടൻ ഡെസ്‌ക്‌

സാൻ ഫ്രാൻസിസ്‌കോ: ചിന്തകളെ വായിച്ചെടുക്കാൻ ശേഷിയുള്ള കമ്പ്യൂട്ടർ ഫേസ്‌ബുക്കിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നു. സ്വപന പദ്ധതി യാഥർഥ്യമാകാൻ ഇനിയധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ. 2017 ലെ ഡവലപ്പർ കോൺഫറൻസിലാണ് ബ്രെയിൻ റീഡിങ് കമ്പ്യൂട്ടർ ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ തന്നെ കമ്പ്യൂട്ടറിന്റെ നിർമ്മാണത്തിൽ വൻ പുരോഗതി ഉണ്ടാക്കാനായിട്ടുണ്ടെന്ന് ഫേസ്‌ബുക്ക് അവകാശപ്പെടുന്നു. വിജയകരമായ പരീക്ഷണത്തിന്റെ ഫലങ്ങളും കമ്പനി പുറത്തു വിട്ടു.

ഫേസ്‌ബുക്ക് റിയാലിറ്റി ലാബ്സിന്റെ പിന്തുണയോടെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകരാണ് കമ്പ്യൂട്ടറിനു പിന്നിൽ. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിന്നും ഒരു ചെറുകൂട്ടം വാക്കുകളെയും വാക്യങ്ങളെയും തത്സമയം ഡീകോഡ് ചെയ്യുവാൻ ഗവേഷകർക്കു കഴിഞ്ഞു. സമീപഭാവിയിൽ തന്നെ കൂടുതൽ സങ്കീർണമായ പദാവലികൾ തെറ്റു കൂടാതെ തലച്ചോറിൽ നിന്നും നേരിട്ട് വായിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിനിറ്റിൽ നൂറു വാക്കുകളാണ് ഇപ്പോൾ ഗവേഷകർ ലക്ഷ്യം വയ്ക്കുന്നത്.

എന്തെങ്കിലും കാരണങ്ങളാൽ സംസാരശേഷി ഇല്ലാതാകുന്ന രോഗികൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുതകുന്ന ഡിവൈസുകൾക്ക് രൂപം നൽകാൻ ഇപ്പോൾ നടക്കുന്ന പഠനങ്ങൾക്കാകും. നിലവിൽ വേഗതയും വിശ്വാസ്യതയും കുറവാണെങ്കിലും കമ്പ്യൂട്ടർ മുന്നോട്ടു വയ്ക്കുന്ന സാധ്യതകൾ നിരവധിയാണ്. എന്തായാലും ഈ കമ്പ്യൂട്ടർ വിപണിയിൽ എത്താൻ ഇനിയും സമയമെടുത്തേക്കും.

തലച്ചോറിനോട് ചേർന്നു പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നിർമ്മിക്കാനുള്ള ശ്രമങ്ങളിൽ ഫേസ്‌ബുക്ക് തനിച്ചല്ല. ഈ മാസം ആദ്യമാണ് എലോൺ മസ്‌കിന്റെ ന്യൂറലിങ്ക് എന്ന കമ്പനി 'ബ്രെയിൻ-ഓൺ-ചിപ്പ്' അവതരിപ്പിച്ച്ത. തലച്ചോറിൽ നിന്നും ഉയർന്ന അളവിലുള്ള ഡാറ്റ വായിക്കാനും കെമാറാനും തലച്ചോറിൽ നിന്നുള്ള സിഗ്‌നലുകൾ വർദ്ധിപ്പിക്കാനും ചിപ്പിനു കഴിയുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. മസ്തിഷ്‌ക സംബന്ധിയായ രോഗങ്ങൾക്ക് പരിഹാരം കാണാൻ തന്റെ ചിപ്പിനാകുമെന്നും ഒരു വ്യക്തിയുടെ തലച്ചോറിനെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഇതിന് കഴിയുമെന്നും മസ്‌ക് പറയുന്നു. 2020 ഓടെ ബ്രെയിൻ-മെഷീൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിച്ചു തുടങ്ങുവാനാണ് ന്യൂറലിങ്ക് പദ്ധതിയിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP