Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രെഡിറ്റ് കാർഡ് നഷ്ടമായാൽ ഉടൻ എന്തു ചെയ്യണം ? ഇന്റർനെറ്റ് ബാങ്കിങിലൂടെ ബ്ലോക്ക് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാമോ? എസ്എംഎസും മൊബൈൽ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാമെന്ന കാര്യം മറക്കല്ലേ

ക്രെഡിറ്റ് കാർഡ് നഷ്ടമായാൽ ഉടൻ എന്തു ചെയ്യണം ? ഇന്റർനെറ്റ് ബാങ്കിങിലൂടെ ബ്ലോക്ക് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാമോ? എസ്എംഎസും മൊബൈൽ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാമെന്ന കാര്യം മറക്കല്ലേ

മറുനാടൻ ഡെസ്‌ക്‌

ക്രെഡിറ്റ് കാർഡ് ഇന്ന് ഉപയോഗിക്കാത്തവരായി അധികം ആളുകൾ ഉണ്ടാകില്ല അല്ലേ. എന്നാൽ ഇത് ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ട് പോയാൽ എന്ത് ചെയ്യുമെന്ന് കരുതിയിട്ടുണ്ടോ ? ബാങ്കുകളിൽ ഇന്ന് ദിനം പ്രതി എത്തുന്ന പരാതിയാണ് ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടു അല്ലെങ്കിൽ മോഷണം പോയി എന്നത്. എന്നാൽ അതിന് ആദ്യം ചെയ്യേണ്ടത് കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്. സമയം പാഴാക്കാതെ ഇത് ചെയ്യുകയും ബാങ്കിൽ ചെല്ലുകയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ വേണ്ട നടപടികൾ കൃത്യമായി പൂർത്തിയാക്കുക എന്നതാണ്.

ക്രെഡിറ്റ് കാർഡ് ബ്ലോക് ചെയ്യുന്നതിങ്ങനെ: നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിക്കുക. 24 മണിക്കൂറും കസ്റ്റമർ കെയറുകൾ സേവനം ലഭ്യമാക്കണമെന്നാണ് ആർബിഐയുടെ നിർദ്ദേശം. അതിനാൽ ഏത് സമയത്തും വിളിക്കാം. ക്രെഡിറ്റ് കാർഡ് നമ്പർ അവർ ആവശ്യപ്പെടും. കാർഡ് നമ്പർ ഓർമ്മ ഇല്ലെങ്കിൽ അക്കൗണ്ട് നമ്പർ, പേര്, ബ്രാഞ്ച് എന്നിവ ഉൾപ്പടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുക. കാർഡ് ബ്ലോക് ചെയ്യാനുള്ള കാരണവും വെളിപ്പെടുത്തണം.

ഇന്റർനെറ്റ് ബാങ്കിങ് വഴി: ബാങ്കിന്റെ ഓൺലൈൻ പോർട്ടൽ ലോഗിൻ ചെയ്യുക, ക്രെഡിറ്റ് കാർഡ് എന്ന് കാണുന്നതിൽ ക്ലിക് ചെയ്യുക, ബ്ലോക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക, ബ്ലോക് ചെയ്യാനുള്ള കാരണം ചോദിക്കും അതിന് ഉത്തരം നൽകുക, ബ്ലോക് ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ച് ഏതാനം സമയത്തിനുള്ളിൽ കാർഡ് ബ്ലോക് ആകും. ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടൻ നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ച് കാര്യം വിശദമാക്കുക. അവർ ഉടൻ തന്നെ കാർഡ് ബ്ലോക് ചെയ്യും.

ഇതിന് പുറമെ എസ്എംഎസ് വഴിയും മൊബൈൽ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡ് ബ്ലോക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. നിലവിലെ ക്രഡിറ്റ് കാർഡ് ബ്ലോക് ചെയ്ത് കഴിഞ്ഞാൽ പുതിയ കാർഡിന് വേണ്ടി ബാങ്കിൽ അപേക്ഷിക്കാം. പുതിയ കാർഡ് ലഭിക്കുന്നതിന് മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ വെബ്‌സൈറ്റ് വഴിയും അപേക്ഷ നൽകാം. അതല്ലെങ്കിൽ ബാങ്കിന്റെ ബ്രാഞ്ചിൽ സന്ദർശിച്ച് നേരിട്ട് അപേക്ഷ നൽകാം. കൂടാതെ ഹെൽപ്ലൈൻ നമ്പറും ഉപയോഗപ്പെടുത്താം. സാധാരണയായി ബാങ്കുകൾ പുതിയ ക്രെഡിറ്റ് കാർഡ് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭ്യമാക്കും.

ഇവ മറക്കരുത്

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പണം അനിയന്ത്രിതമായി പോകാൻ കാരണമാകും. എടിഎമ്മിൽ നിന്നും പിൻവലിക്കുന്നതിന് ഗ്രേയ്‌സ് പീരിയഡ് ഇല്ല എന്നതും മറക്കരുത്. എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും ആനുവൽ ഫീ, ജോയിനിങ് ഫീ, ലേറ്റ് പേയ്‌മെന്റ് ചാർജസ് എന്നിവയുണ്ട്. അതിനാൽ തന്നെ വിവിധ ബാങ്കുകൾ ഇത്തരം ഫീസായി എത്രത്തോളം ഈടാക്കുമെന്ന് നോക്കി വേണം ക്രെഡിറ്റ് കാർഡ് എവിടെ നിന്ന് വേണമന്ന് തീരുമാനിക്കാൻ.

ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതമാണ് ക്രെഡിറ്റ് കാർഡ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വളരെ കുറവായിരിക്കും. തികവേറിയതും അതീവ സുരക്ഷിതവുമായ പാസ്വേഡ് സംവിധാനമാണ് ക്രെഡിറ്റ് കാർഡിനെ, ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതമാക്കുന്നത്. ൻകിട ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവ ഇഎംഐയിലൂടെ വാങ്ങാനാകുമെന്നതാണ് ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു സൗകര്യം. മാസ തവണകളായി ക്രെഡിറ്റ് കാർഡിലൂടെ തന്നെ ഈ പേമെന്റ് ഒടുക്കാം.

ബാങ്ക് വഴി ഇഎംഐ എടുക്കുമ്പോൾ വ്യക്തിഗത വായ്പയായാണ് അത് ലഭിക്കുക. എന്നാൽ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്ക് ഇഎംഐ വ്യവസ്ഥയിൽ സാധനം വാങ്ങാൻ, വ്യക്തിഗത ബാങ്ക് വായ്പയുടെ ആവശ്യമില്ല.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയോ ബില്ല് അടയ്ക്കുകയോ ചെയ്യുമ്പോൾ ചില ബാങ്കുകൾ കാഷ്ബാക്ക് ഓഫറുകൾ നൽകാറുണ്ട്.

ചില അവസരങ്ങളിൽ ഓൺലൈൻ ഷോപ്പിങ് പോർട്ടലുകളും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് കാഷ്ബാക്ക് ഓഫർ നൽകാറുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പലതരം ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ട്രാവൽ ഇൻഷുറൻസ്, റെന്റൽ കാർ ഇൻഷുറൻസ്, സാധനങ്ങൾ വാങ്ങുമ്പോൾ അധിക വാറന്റി എന്നിവയൊക്കെ കാർഡ് ഉപയോക്താക്കൾക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP