Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. ജോൺ ബേബി അന്തരിച്ചു; വിട പറഞ്ഞത് സ്വാഭാവിക രോഗമുക്തി ക്യാമ്പുകളുടെ പ്രയോക്താവ്; സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ സ്വവസതിയിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. ജോൺ ബേബി അന്തരിച്ചു; വിട പറഞ്ഞത് സ്വാഭാവിക രോഗമുക്തി ക്യാമ്പുകളുടെ പ്രയോക്താവ്; സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ സ്വവസതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. ജോൺ ബേബി അന്തരിച്ചു. പ്രകൃതിചികിത്സയിലെ ഓർത്തോപ്പതി തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രചുരപ്രചാരം നേടിയ സ്വാഭാവിക രോഗമുക്തി (മനോപോഷണ രോഗമുക്തി) ക്യാമ്പുകളുടെ പ്രയോക്താവായിരുന്നു ഡോ. ജോൺ ബേബി. 71 വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് 2.30 ന് മലപ്പുറം തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം വില്ലൂന്നിയാൽ പാറയിൽ ചോലക്കാട് വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ശവസംസ്‌ക്കാരം നാളെ രാവിലെ സ്വവസതിയിൽ നടക്കും.

50,000ൽ പരം കോപ്പികൾ വിറ്റഴിച്ച 'ഏതു രോഗവും മാറ്റുവാൻ പോഷണം ശരിയാക്കിയാൽ മതി' എന്ന പുസ്തകത്തിനു പുറമേ 100ൽ പരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 28 ൽ പരം അന്താരാഷ്ട്ര സെമിനാറുകളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വിഷയാവതരണം നടത്തിയിട്ടുണ്ടു്. സൈക്കോ ന്യൂട്രീഷൻ സംബന്ധിയായ ഇരുപതോളം പി.എച്ച്.ഡി, എം.ഫിൽ, എം.എസ്.സി ഗവേഷണങ്ങൾ സൂപ്പർവൈസ് ചെയ്തിട്ടുണ്ട്. പഞ്ചപോഷണ രോഗമുക്കിയെ സംബന്ധിച്ച ഗവേഷണം തുടർന്നു വന്നിരുന്നു. Psychology in Social Action എന്ന അന്താരാഷ്ട്ര ജേർണലിന്റെ പത്രാധിപരായിരുന്നു.

1948 ഏപ്രിൽ 30ന് കോട്ടയം എരുമേലിയിൽ സി.എസ്‌ഐ സഭാ പ്രവർത്തകനായിരുന്ന പി.എ. ജോൺ (തൃക്കോതമംഗലം, പുതുപ്പള്ളി), ഏലി ജോൺ (മുതലപ്ര, മല്ലപ്പള്ളി) എന്നിവരുടെ മകനായി ജനിച്ചു. ഭാര്യ വി. പാർവതി അമ്മാൾ. സനത് ബേബിജോൺ (റിയാ ട്രാവൽസ്, കോഴിക്കോട്), ശ്രുതി പാർവ്വതി എന്നിവർ മക്കളാണ്. ജിഷാ ടിങ്കു, ഡോ. നിഷാന്ത് എന്നിവരാണ് മരുമക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP