Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം; ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ രവീഷ് കുമാറിന് സാധിച്ചെന്ന് പുരസ്‌കാര നിർണയ ജൂറി; സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ധൈര്യം പ്രശംസനീയം; ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്ന തരത്തിൽ രവീഷ് ചെയ്യുന്നത് നിലവാരമുള്ള പത്ര പ്രവർത്തനം

രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം; ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ രവീഷ് കുമാറിന് സാധിച്ചെന്ന് പുരസ്‌കാര നിർണയ ജൂറി; സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ധൈര്യം പ്രശംസനീയം; ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്ന തരത്തിൽ രവീഷ് ചെയ്യുന്നത് നിലവാരമുള്ള പത്ര പ്രവർത്തനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രശസ്ത മാധ്യമ പ്രവർത്തകൻ രവീഷ് കുമാറിന് 2019 ലെ മാഗ്‌സസെ പുരസ്‌കാരം. ഏഷ്യൻ നോബൽ എന്ന് അറിയപ്പെടുന്ന റമോൺ മാഗ്‌സസെ പുരസ്‌കാരം അഞ്ച് പേർക്കാണ് ലഭിച്ചിരിക്കുന്നത്. പൊതു സേവനം, പത്ര പ്രവർത്തനം, സർക്കാർ സേവനം, എന്നിവയ്ക്ക് നൽകുന്ന പുരസ്‌കാരമാണ് ഇത്. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ രവീഷ് കുമാറിന് സാധിച്ചെന്ന് പുരസ്‌കാര നിർണയ ജൂറി വിലയിരുത്തി.

ഉയർന്ന നിലവാരത്തിലുള്ള പത്ര പ്രവർത്തനവും സത്യത്തിനും സമഗ്രതയ്ക്കും വേണ്ടി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും പ്രശംസ അർഹിക്കുന്നുവെന്നും ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്ന തരത്തിലുള്ള പത്രപ്രവർത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ജൂറി പറഞ്ഞു. മ്യാന്മാറിൽ നിന്നുള്ള കോ സ്വേ വിൻ, തായ്‌ലൻഡിലെ അങ്കാന നീലപൈജിത്ത്, ഫിലിപ്പീൻസിന്റെ റായ്മുണ്ടോ കയബ്യാബ്, ദക്ഷിണ കൊറിയയിൻ നിന്നുള്ള കിം ജോങ് കി എന്നിവരാണ് മാഗ്‌സസെ പുരസ്‌കാരത്തിനർഹരായ മറ്റ് നാല് പേർ.

എൻഡിടിവിയുടെ മാനേജിങ്ങ് എഡിറ്ററാണ് രവീഷ് കുമാർ. പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോർട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ടെലിവിഷൻ പരിപാടികൾ. സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് രവീഷ് കുമാറിനെ എല്ലാവരും ശ്രദ്ധിച്ചത്. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതോരു മടിയുമില്ലാത്ത വ്യക്തി എന്ന നിലയിൽ നിരവധി എതിർപ്പുകൾ രവീഷിനെതിരെ വരാറുണ്ട്. രാംനാഥ് ഗോയങ്ക പുരസ്‌കാരം കുൽദീപ് നായർ പുരസ്‌കാരം തുടങ്ങി പത്രപ്രവർത്തന രംഗത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങൾ എല്ലാം തന്നെ രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP