Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദി സ്ത്രീകൾക്ക് ഇനി ഒറ്റയ്ക്ക് യാത്രക്കൊരുങ്ങാം; യാത്ര ചെയ്യാൻ പുരുഷന്റെ അനുമതി വേണമെന്ന തീരുമാനം മാറ്റി; വരവേറ്റ് സ്ത്രീ സമൂഹം

സൗദി സ്ത്രീകൾക്ക് ഇനി ഒറ്റയ്ക്ക് യാത്രക്കൊരുങ്ങാം; യാത്ര ചെയ്യാൻ പുരുഷന്റെ അനുമതി വേണമെന്ന തീരുമാനം മാറ്റി; വരവേറ്റ് സ്ത്രീ സമൂഹം

സ്വന്തം ലേഖകൻ

റിയാദ്: രാജ്യത്തെ സ്ത്രീകൾക്ക് വിദേശയാത്രകൾ നടത്താൻ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. വിദേശയാത്ര നടത്താൻ സ്ത്രീകൾക്ക് ഇനി പുരുഷ കർത്താവിന്റെ അനുമതി ആവശ്യമില്ല. പ്രായപൂർത്തിയായ സ്ത്രീകളുടെ ഉൾപ്പെടെ ചുമതല പുരുഷ രക്ഷകർത്താവിൽ നിക്ഷിപ്തമായ രീതിയാണ് പുതിയ തീരുമാനത്തിലൂടെ മാറാൻ പോകുന്നത്.

21 വയസ്സിന് മുകളിൽ പ്രായമുള്ള സൗദി സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി നൽകിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപേക്ഷ സമർപ്പിക്കുന്ന സൗദി പൗരന്മാർക്ക് പാസ്‌പോർട്ട് നൽകുമെന്ന് ഔദ്യോഗിക ഗസറ്റ് വിഞ്ജാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സൗദി സ്ത്രീകൾക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകർത്താവിന്റെ അനുമതി വേണമെന്നത് കാലങ്ങളായി സൗദിയിലെ നിയമമാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത ജനങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ്. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാൾ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം വനിതകൾക്കുള്ള ഡ്രൈവിങ് നിയന്ത്രണവും നീക്കിയിരുന്നു. സൽമാൻ രാജാവിന്റെ ഉത്തരവിനെ വിവിധ അന്താരാഷ്ട്ര സംഘടനകൾ സ്വാഗതം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP