Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബൈയിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി;കോഴിക്കോട് സ്വദേശി മരിച്ചത് ഒരു മാസം മുമ്പെന്ന് പൊലീസ് റിപ്പോർട്ട്

ദുബൈയിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി;കോഴിക്കോട് സ്വദേശി മരിച്ചത് ഒരു മാസം മുമ്പെന്ന് പൊലീസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ദുബൈയിൽ മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെയും ചന്ദ്രികയുടെയും മകൻ അതുൽദാസിന്റെ (27) മൃതദേഹമാണ് ദുബായ് പൊലീസ് അധികൃതർ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 13നാണ് മരണം സംഭവിച്ചതെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താൻ കഴിയാതെ വന്നതോടെ ദുബായ് പൊലീസ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് അതുൽ ദാസിന്റെ കുടുംബവുമായി ബന്ധപ്പെടാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നടപടികൾക്കായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ കോൺസുലേറ്റ് ചുമതലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഞായറാഴ്ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP