Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചർച്ചയിൽ എതിർത്ത കോൺഗ്രസ് വോട്ടെടുപ്പിൽ അനുകൂലിച്ചത് ബിജെപി എന്ത് പറയും എന്ന് കരുതി; വ്യക്തിയെ ഭീകരനായി പരിഗണിക്കുന്ന യുഎപിഎ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്തത് സിപിഎമ്മും മുസ്ലിം ലീഗും സിപിഐയും; കോൺഗ്രസിന്റെ നിയമത്തിൽ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്ന് അമിത് ഷാ 

ചർച്ചയിൽ എതിർത്ത കോൺഗ്രസ് വോട്ടെടുപ്പിൽ അനുകൂലിച്ചത് ബിജെപി എന്ത് പറയും എന്ന് കരുതി; വ്യക്തിയെ ഭീകരനായി പരിഗണിക്കുന്ന യുഎപിഎ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്തത് സിപിഎമ്മും മുസ്ലിം ലീഗും സിപിഐയും; കോൺഗ്രസിന്റെ നിയമത്തിൽ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്ന് അമിത് ഷാ 

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം കൂടുതൽ ശക്തമാക്കാനുള്ള യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്.ബില്ലിനെ 147 പേർ അനുകൂലിച്ചു. ചർച്ചയിൽ ഭേദഗതിയെ എതിർത്ത കോൺഗ്രസ് വോട്ടെടുപ്പിൽ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചാണ് ബിൽ വോട്ടിനിട്ടത്. തീവ്രവാദത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നു എന്ന ബിജെപി ആരോപണം ഇല്ലാതാക്കാനാണ് അനുകൂലിച്ച് വോട്ട് ചെയ്തതെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നീ പാർട്ടികൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.

നിലവിൽ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുള്ളൂ. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ഭീകര പ്രവർത്തനങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും. ഇതോടെ ഭീകരരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും നിയമപ്രാബല്യം.എൻഐഎയുടെ ഡയറക്ടർ ജനറലിന് ഭീകരനെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരവും ബിൽ നൽകുന്നുണ്ട്.

നേരത്തെ, കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം ബില്ലിന് എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ നിയമ വിരുദ്ധ പ്രവർത്തന നിരോധന ബിൽ ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാർ ആണെന്നും ബിജെപി ഈ ബില്ലിൽ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ഭേദഗതി ചെയ്യുന്ന ബിൽ ജൂലൈ 8ന് അമിത് ഷായാണ് അവതരിപ്പിച്ചത്. 24-ന് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എട്ടിനെതിരെ 287 വോട്ടുകൾക്കാണ് യുഎപിഎ നിയമം ലോക്സഭ പാസാക്കിയത്. ചർച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുന്നതിനിടെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഇറങ്ങിപ്പോയിരുന്നു. മുസ്ലിം ലീഗ് വോട്ടെടുപ്പിൽ പങ്കെടുത്തു. 16-ാം ലോക്സഭയിലും ബിൽ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടക്കാഞ്ഞതിനാൽ നിയമമാക്കാൻ കഴിഞ്ഞില്ല. തുടർന്നിറക്കിയ ഓർഡിനൻസിനു പകരമാണു ബിൽ.

ബില്ലിനെതിരെ കടുത്ത ആശങ്കകളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഭീകരപ്രവർത്തനവുമായി ബന്ധമുള്ളവരുടെ സ്വത്തു കണ്ടുകെട്ടാൻ സംസ്ഥാനത്തിന്റെ അനുമതി വേണ്ട എന്നതാണു പ്രധാന ആശങ്ക. നേരത്തേ, അതതു സംസ്ഥാനങ്ങളിലെ ഡിജിപിയുടെ അനുമതിയോടെ എൻഐഎ നിർവഹിച്ചുപോന്ന കാര്യം ഇനി എൻഐഎ ഡയറക്ടർ ജനറലിനു തീരുമാനിച്ചു നടപ്പാക്കാം. എൻഐഎയിലെ സബ് ഇൻസ്പെക്ടർക്കോ അതിനു മുകളിലുള്ളവർക്കോ കേസ് അന്വേഷിക്കാമെന്നും ബില്ലിലുണ്ട്. ഒരു ഇൻസ്പെക്ടർ വിചാരിച്ചാൽ ഏതൊരു വ്യക്തിയെയും കുടുക്കാമെന്നത് അങ്ങേയറ്റം ആശങ്കാഭരിതമാണ്. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ വീണ്ടും കവർന്നെടുക്കപ്പെടുന്നതിന്റെ പുതിയ ഉദാഹരണമായി നിയമഭേദഗതികളെ കാണുന്നവരുണ്ട്.

എൻഐഎയ്ക്കു കൂടുതൽ അധികാരങ്ങളാണു ഭേദഗതിയിലൂടെ നൽകുന്നത്. ഭീകരവാദികൾക്കെതിരെ ഒരുപടി മുന്നിൽ നിൽക്കാൻ നമ്മുടെ അന്വേഷണ ഏജൻസികളെ പ്രാപ്തമാക്കാനാണു നിയമമെന്നാണു സർക്കാർ വിശദീകരണം. ഭീകരസംഘടനകളെ നിരോധിച്ചാലും ആളുകൾ സംഘടനകളുടെ പേരുമാറ്റിയെത്തുമെന്നതാണ് വ്യക്തികളെ ലക്ഷ്യമിടുന്നതിനുള്ള സർക്കാർ ന്യായം. പ്രത്യയശാസ്ത്ര വിശ്വാസത്തിന്റെ പേരിൽ നഗര മാവോവാദത്തെ പിന്തുണയ്ക്കുന്നവരോട് അനുകമ്പയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ബിൽ രാജ്യസഭ പാസാക്കിയതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാൻ എൻഐഎയ്ക്ക് അധികാരം ലഭിക്കും. ഇതുവരെ സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കുന്നതിനെ എൻഐഎയ്ക്ക് കഴിയുമായിരുന്നുള്ളൂ. ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശത്തെ ഭീകരപ്രവർത്തനങ്ങളും സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും എൻഐഎയ്ക്ക് അന്വേഷിക്കാനാവും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP