Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പത് ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയ ഭൂമി സൗജന്യമായി അംഗൻവാടിക്കും ആശുപത്രിക്കുമായി നല്കി ബഹ്‌റിൻ മലയാളി; ചാക്കൂണ്ണി പൗലോ എന്ന സാമൂഹിക പ്രവർത്തകൻ നാട്ടിൽ താരമാകുന്നതിങ്ങനെ

മുപ്പത് ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയ ഭൂമി സൗജന്യമായി അംഗൻവാടിക്കും ആശുപത്രിക്കുമായി നല്കി ബഹ്‌റിൻ മലയാളി; ചാക്കൂണ്ണി പൗലോ എന്ന സാമൂഹിക പ്രവർത്തകൻ നാട്ടിൽ താരമാകുന്നതിങ്ങനെ

സ്വന്തം ലേഖകൻ

മനാമ :മുപ്പത് ലക്ഷം രൂപ മുടക്കി വാങ്ങിയ പതിനെഞ്ച് സെന്റ് സ്ഥലം അംഗൻവാടിക്കും ആയുർവേദ ആശുപത്രിക്കും വിട്ട് നൽകി ബഹ്‌റിൻ മലയാളി കൂടിയായ പാറക്കാടൻ ചാക്കുണ്ണി പൗലോ മാതൃകയായി മാറുന്നു. .ക്കൽ ആന്റോപുരം കവലയിൽ ചാക്കുണ്ണി സ്വന്തമായി വാങ്ങിയ സ്ഥലമാണ് അംഗൻവാടിക്കും ആശുപത്രിക്കുമായി നൽകുന്നത്.അദ്ദേഹത്തിന്റെ മാതാ പിതാക്കളായ പരേതരായ വറീത് പൗലോ ,ഏല്യാ പൗലോ ,സഹോദരൻ ഔസെഫ് പൗലോ എന്നിവരുടെ പേരിലാണ് സ്ഥാപനങ്ങൾ നിർമ്മിക്കുന്നത്.

മുപ്പത്തിമൂന്നു ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്ന അംഗൻവാടിയുടെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം നടന്നു .ഒരു മാസത്തിനകം ആശുപത്രിയുടെ ശിലാസ്ഥാപനവും നടത്തുമെന്ന് വാർഡ് അംഗം മിനി സാജൻ പറഞ്ഞു ബഹറിനിൽ ദീർഘകാലമായി താമസിക്കുന്ന ചാക്കുണ്ണി പൗലോ സാമൂഹിക സേവന രംഗത്ത് സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

കേരള കാത്തലിക് അസ്സോസിയേഷൻ ബഹ്റൈൻന്റെ രക്ഷാധികാരിയും ,സീറോ മലബാർ സൊസെറ്റി സ്ഥാപക അംഗവും മുൻ പ്രസിഡന്റും ആയിരുന്നു ,യൂണിറ്റാഗ് ബിസിനസ്സ് ഗ്രൂപ്പിന്റെ സി ഇ ഒ ആണ് അദ്ദേഹം.ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുക വഴി സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.

ബഹ്റൈനിലെ പ്രവാസികളായ മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തിയിലൂടെ കൈവന്നിരിക്കുന്നത് എന്ന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP