Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാഡ്ജറ്റ് കൊമ്പന്മാരെ മുട്ടുകുത്തിക്കുമോ ടിക്ക് ടോക്ക് സ്മാർട്ട്‌ഫോൺ? ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുന്നതിന് പിന്നാലെ ഫോൺ വ്യാപാരത്തിൽ ഒന്നാമതെത്താൻ ആപ്പ് രാജാവ്; സ്‌റ്റോറുകളിൽ വൈകാതെ പുത്തൻ ഫോൺ എത്തുമെന്നും അറിയിപ്പ്

ഗാഡ്ജറ്റ് കൊമ്പന്മാരെ മുട്ടുകുത്തിക്കുമോ ടിക്ക് ടോക്ക് സ്മാർട്ട്‌ഫോൺ? ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുന്നതിന് പിന്നാലെ ഫോൺ വ്യാപാരത്തിൽ ഒന്നാമതെത്താൻ ആപ്പ് രാജാവ്; സ്‌റ്റോറുകളിൽ വൈകാതെ പുത്തൻ ഫോൺ എത്തുമെന്നും അറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

താനും ആഴ്‌ച്ചകൾ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയ ആപ്പായി മാറിയ ടിക്ക് ടോക്ക് ഇപ്പോൾ ഒരുങ്ങുന്നത് സ്മാർട്ട് ഫോൺ വില്പന വഴി ഇന്ത്യൻ വിപണി കീഴടക്കാനാണ്. ഇത് സംബന്ധിച്ച് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് അറിയിപ്പിറക്കി ആഴ്‌ച്ചകൾക്കകകമാണ് വൈകാതെ വന്നെ സ്റ്റോറുകളിൽ ടിക്ക് ടോക്ക് ഫോൺ എത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഡാറ്റാ സെന്ററിനായി 100 കോടി നിക്ഷേപിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെ സ്മാർട്ട് ഫോൺ കൂടി രംഗത്തിറക്കുന്നതിന് പിന്നിൽ മറ്റൊരു ഉദ്ദേശവും ആപ്പ് ഭീമനുണ്ട്.

നിലവിൽ തങ്ങൾ സർക്കാരിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് ഒന്നാമത്തേത്. 2022ഓടെ ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ എണ്ണം 829 മില്യണാകുമെന്നുമാണ് ഇപ്പോൾ കണക്കുകൾ പുറത്ത് വരുന്നത്. ഇതിൽ മുഖ്യ പങ്ക് തങ്ങൾക്കായിരിക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. സ്വന്തം ആപ്പുകളെല്ലാം മികച്ച രീതിയിൽ ഉൾപ്പെടുത്തികൊണ്ടായിരിക്കും പുതിയ ഫോൺ ഇവർ വിപണിയിൽ എത്തിക്കുക. യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്.

ചൈനീസ് ടെക്നോളജി കമ്പനിയായ സ്മാർടിസാന്റെ സഹായത്തോടെയാണ് സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്നത്. ഇവരുടെ ആപ്പുകൾ നിലവിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും നന്നായി പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവയ്ക്കായി പുതിയ ഫോണുകൾ ജനങ്ങൾ സ്വീകരിക്കുമൊ എന്ന കാര്യം സംശയമാണ്. മൊബൈൽ വാർത്ത അപ്ലിക്കേഷനായ ന്യൂസ് റിപ്പബ്ലിക്, വീഡിയോ ആപ്പായ ടോപ് ബസ് തുടങ്ങിയവയാണ് ടിക് ടോക് കമ്പനിക്ക് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടികൊടുത്ത മറ്റ് ആപ്പുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP