Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാജിമാർക്ക് നിസ്വാർത്ഥ സേവനം ഉറപ്പു വരുത്തും - ആർ എസ് സി ഹജ്ജ് വളണ്ടീയർ കോർ

ഹാജിമാർക്ക് നിസ്വാർത്ഥ സേവനം ഉറപ്പു വരുത്തും - ആർ എസ് സി ഹജ്ജ് വളണ്ടീയർ കോർ

സ്വന്തം ലേഖകൻ

ജിദ്ദ: ഭാഷ ദേശമന്യേ മുഴുവൻ ഹാജിമാർക്ക് സേവനം ഉറപ്പു വരുത്തുമെന്നു ജിദ്ദ ആർ എസ് സി ഹജ്ജ് വളണ്ടീയർ കോർ. അവസാന ഘട്ട പരിശീലന ക്യാമ്പിൽ മേപ്പ് പഠനത്തിന് നേതൃത്ത്വം നൽകികൊണ്ട് അബ്ദുന്നാസർ അൻവരി സംസാരിച്ചു.

വ്യവസ്ഥാപിതമായി തയ്യാറാക്കിയിരിക്കുന്ന മാപ്പിനെ കുറിച്ച് വ്യക്തമായ ധാരണ വളണ്ടീയർ സേവനത്തിന് നിർബന്ധമാണ്. അറഫ മുതൽ ജംറാത്ത് വരെയുള്ള പ്രധാന പാതകൾ ഉപ പാതകൾ, പ്രധാന ആതുരാലയങ്ങൾ എന്നിവ ഹൃദ്യസ്ഥമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാജിമാരുടെ തിരിച്ചറിയൽ കാർഡിൽ ലഭ്യമാവുന്ന വിവരങ്ങൾ വഴി തമ്പുകളും, അവിടേക്ക് എത്തുപെടാനുള്ള വഴി കണ്ടെത്തുന്നതിനും വളണ്ടീയർ മാരെ പരിശീലിപ്പിച്ചു.

നിസ്തുല സേവനത്തിന്റെ ഇസ്ലാമിക പ്രാധാന്യം വിവരിച്ചു കൊണ്ട് മുഹ്‌സിൻ സഖാഫി ക്ലാസ് എടുത്തു. ആത്മാർഥ സേവനത്തിന് ലഭിക്കുന്ന പരലോക വിജയത്തിനപ്പുറം ബൗധിക നേട്ടങ്ങൾ ലക്ഷ്യം വെക്കരുത് എന്നും അദ്ദേഹം വളണ്ടീയർ മാരെ ഓർമ്മപ്പെടുത്തി. ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വഴി തെറ്റിയ ഹാജിമാരെ വേഗത്തിൽ തമ്പുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
അഷ്‌കർ അലി സ്വാഗതം പറഞ്ഞ പരിപാടി നൗഫൽ മുസ്ലിയാർ അദ്ധ്യക്ഷം വഹിച്ചു.

ആർ എസ് സി ഹജ്ജ് വളണ്ടീയർ കോർഡിനേറ്റർ റാഷിദ് മാട്ടൂൽ ആശംസയും ജനറൽ കൻവീനർ മൻസൂർ ചുണ്ടമ്പറ്റ നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP