Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയ 370 റദ്ദാക്കിയ വിവരം അമിത്ഷാ പാർലമെന്റിനെ അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി രാജ്യസഭ; പ്രസ്താവന അറിഞ്ഞതിന് പിന്നാലെ ധരിച്ചിരുന്ന വസ്ത്രങ്ങൾ വറിച്ചുകീറി പ്രതിഷേധിച്ച് പിഡിപി എംപി; സുപ്രധാന തീരുമാനം രാഷ്ട്രപതിക്കുള്ള പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച്; ആഭ്യന്തരമന്ത്രി ബില്ലായി അവതരിപ്പിച്ചത് രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവ്; അടുത്തഘട്ടം ബില്ലിന്മേലുള്ള വോട്ടെടുപ്പ്; അമിത്ഷാ ഉരുക്കുമുഷ്ടിയിൽ നടപ്പിലാക്കിയത് ചരിത്രപരമായ തീരുമാനം

ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയ 370 റദ്ദാക്കിയ വിവരം അമിത്ഷാ പാർലമെന്റിനെ അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി രാജ്യസഭ; പ്രസ്താവന അറിഞ്ഞതിന് പിന്നാലെ ധരിച്ചിരുന്ന വസ്ത്രങ്ങൾ വറിച്ചുകീറി പ്രതിഷേധിച്ച് പിഡിപി എംപി; സുപ്രധാന തീരുമാനം രാഷ്ട്രപതിക്കുള്ള പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച്; ആഭ്യന്തരമന്ത്രി ബില്ലായി അവതരിപ്പിച്ചത് രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവ്; അടുത്തഘട്ടം ബില്ലിന്മേലുള്ള വോട്ടെടുപ്പ്; അമിത്ഷാ ഉരുക്കുമുഷ്ടിയിൽ നടപ്പിലാക്കിയത് ചരിത്രപരമായ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് വസ്ത്രങ്ങൾ പറിച്ചുകീറി പി.ഡി.പി. എംപി.പി.ഡി.പി എംപി ഫയാസാണ് സ്വന്തം വസ്ത്രങ്ങൾ പറിച്ചുകീറി പ്രതിഷേധിച്ചത്. അമിത് ഷാ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി.

ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. രാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബിൽ അവതരിപ്പിച്ചത്.

എംപിമാർക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായെ സംസാരിക്കാൻ പ്രതിപക്ഷ പാർട്ടികൾ അനുവദിക്കാതെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തിന് മേൽ ഇനി വോട്ടെടുപ്പ് നടക്കും.

ഭരണഘടന കീറി പ്രതിഷേധിക്കാൻ ശ്രമിച്ച പി.ഡി.പി എംപിമാരെ സഭയ്ക്കു പുറത്താക്കി രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യാ നായിഡു.പി.ഡി.പി എംപി മിർ ഫയാസ് സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.ഫയാസിനു പുറമേ നാസിർ അഹമ്മദിനോടും അധ്യക്ഷൻ പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാൽ മാർഷൽമാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി ഉപരാഷ്ട്രപതി അനുമതി നൽകി.ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു.വളരെ സുപ്രധാനമായ നിയമനിർമ്മാണമാണ് നടക്കാൻ പോകുന്നതെന്നും അതിനാൽ തന്നെ പതിവ് ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റിവെച്ച് ബിൽ അവതരിപ്പിക്കാൻ അനുമതി നൽകുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബിൽ അവതരിപ്പിച്ചത്.

സാധാരണഗതിയിൽ പാർലമെന്റ് പാസാക്കുന്ന ഉത്തരവിൽ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാൽ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബിൽ അവതരിപ്പിച്ചത്.രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറക്കിയതോടെ ഫലത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കും. പാർലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത നടപടി വരും ദിവസങ്ങളിൽ വിമർശനത്തിന് വിധേയമാകും.സർക്കാർ നീക്കത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP