Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കശ്മീർ അവിഭാജ്യ ഘടകം; കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം'; ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്‌സഭയിൽ അവതരിപ്പിച്ച അമിത്ഷായുടെ വാക്കുകൾ ഇങ്ങനെ; ജമ്മു കാശ്മീരിന് ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; ഭരണഘടനയുടെ എല്ലാചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കേന്ദ്രനീക്കമെന്ന് അധീർ ചൗധുരി ആരോപിച്ചപ്പോൾ ക്ഷോഭിച്ചും ഷാ; പാർലമെന്റിൽ ചർച്ച തുടരുന്നു

'കശ്മീർ അവിഭാജ്യ ഘടകം; കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം'; ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്‌സഭയിൽ അവതരിപ്പിച്ച അമിത്ഷായുടെ വാക്കുകൾ ഇങ്ങനെ; ജമ്മു കാശ്മീരിന് ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; ഭരണഘടനയുടെ എല്ലാചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കേന്ദ്രനീക്കമെന്ന് അധീർ ചൗധുരി ആരോപിച്ചപ്പോൾ ക്ഷോഭിച്ചും ഷാ; പാർലമെന്റിൽ ചർച്ച തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാചട്ടങ്ങളും കേന്ദ്രസർക്കാർ ലംഘിച്ചെന്ന ആരോപണത്തിനിടെയും ബഹളത്തിനുമിടെയാണ് ബിൽ ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. അതിനിടേ കാശ്മീർ വിഷയത്തിലെ കേന്ദ്രത്തിന് വ്യത്യസ്ത നിലപാടാണെന്ന് വാദിച്ച കോൺഗ്‌സിനും ശക്തമായ മറുപടിയാണ് ഷാ നൽകിയത്. കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധുരിയോട് ഷാ ശക്തമായി പ്രതികരിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.

ബില്ലിന്മേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ല് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് ലോക്‌സഭയിലെ കോൺഗ്രസിന്റെ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധുരി ആരോപിച്ചു. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കർ ഓംപ്രകാശ് ബിർള ആവശ്യപ്പെട്ടു. ഇതോടെ സഭയിൽ ബഹളം തുടങ്ങി. അമിത് ഷാ സംസാരിക്കുമ്പോഴൊക്കെ പ്രതിപക്ഷ എംപിമാർ ബഹളം വച്ചപ്പോൾ ക്ഷോഭിച്ചാണ് അമിത് ഷാ സംസാരിച്ചത്.

ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചു. 'നിങ്ങൾ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ചു.'- ചൗധരി പറഞ്ഞു. ഇതിന് മറുപടിയായാണ് ക്ഷോഭിച്ചു കൊണ്ട് ഷാ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

താൻ ഏത് നിയമമാണ് തെറ്റിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കുക മാത്രമാണ് ചെയ്തതെന്നം അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ് - അമിത് ഷാ പറഞ്ഞു. വിഷയത്തിൽ ഇപ്പോഴും ലോക്സഭയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇന്നലെയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. ജമ്മുകാശ്മീരിനെ വിഭജിക്കുന്ന ബിൽ 61നെതിരെ 125 വോട്ടുകൾക്കാണ് ഇന്നലെ രാജ്യസഭയിൽ പാസായത്. ബി.എസ്‌പി, ബിജു ജനതാദൾ, അണ്ണാ ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ആംആദ്മി, ടി.ഡി.പി, ശിവസേന എന്നിവർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇന്ന് ലോക്‌സഭയിലും വൻ ഭൂരിപക്ഷത്തോടുകൂടി ബില്ല് പാസാക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇന്നും ബി.എസ്‌പി, ബിജു ജനതാദൾ എന്നിവർ ബില്ലിനെ അനുകൂലിക്കും.

ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായി. ബില്ലിന്റെ നിയമവശങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയിൽ ചൂണ്ടിക്കാട്ടുന്നത്. തൃണമൂൽ കോൺഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ സംസാരിച്ച ഡിഎംകെ എംപി ടി ആർ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു. എന്റെ സുഹൃത്തും എംപിയുമായ ഒമർ അബ്ദുള്ള എവിടെയെന്ന് എനിക്കറിയില്ലെന്ന് ടി ആർ ബാലു പറഞ്ഞപ്പോഴേക്ക് വീണ്ടും ബഹളമായി. ഭരണപക്ഷ എംപിമാരും എഴുന്നേറ്റ് നിന്ന് ബഹളം തുടങ്ങി. ചർച്ച നടക്കുമ്പോൾ സംസാരിച്ചാൽ മതിയെന്ന് എഴുന്നേറ്റ് നിൽക്കുന്ന പ്രതിപക്ഷ എംപിമാരോട് ഓം ബിർള വ്യക്തമാക്കി.

ലോക്സഭയിൽ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മിൽ വാക്പോര് നടക്കുകയാണ്. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാൻ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കർ ഓം ബിർള സീറ്റിലിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ജമ്മു കാശ്മീർ വിഭജനത്തിന് പാർലമെന്റ് അംഗീകാരം ലഭിച്ച ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ലോക്‌സഭ ചർച്ചയ്‌ക്കെടുത്ത ശേഷം ഇന്ന് തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് കേന്ദ്ര തീരുമാനം.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. ജമ്മു കശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എൻ വ്യക്തമാക്കി. കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP