ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്നും മലയാളി നഴ്സുമാരെ രക്ഷിച്ച മാലാഖ; ലിബിയയിൽ നിന്നും യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സർവ്വ സന്നാഹങ്ങൾ ഒരുക്കിയ ഇച്ഛാശക്തിയുള്ള ഭരണാധികാരി; പ്രവാസികളുടെ എന്തു പ്രശ്നവും ഒരു ട്വീറ്റിൽ പരിഹരിക്കാൻ സന്നദ്ധയായ വിദേശകാര്യമന്ത്രി; എംബസികളുടെ അനാസ്ഥമൂലം വിദേശങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധിപേരെ നേരിട്ട് ഇടപെട്ട് നാട്ടിൽ എത്തിച്ച സ്നേഹ നിധി; എതിരാളികൾ പോലും അഭിനന്ദിച്ച വ്യക്തിത്വം; സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ തേങ്ങി പ്രവാസലോകം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രി സുഷാമ സ്വരാജിന്റെ നിര്യാണത്തിൽ തേങ്ങി പ്രവാസി സമൂഹം. മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എക്കാലത്തെും പ്രിയപ്പെട്ട നേതാവായിരുന്നു അവർ. ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്നും മലയാളി നഴ്സുമാരെ രക്ഷിച്ച മാലാഖ, ലിബിയയിൽ നിന്നും യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സർവ്വ സന്നാഹങ്ങൾ ഒരുക്കിയ ഇച്ഛാശക്തിയുള്ള ഭരണാധികാരി, പ്രവാസികളുടെ എന്തു പ്രശ്നവും ഒരു ട്വീറ്റിൽ പരിഹരിക്കാൻ സന്നദ്ധയായ വിദേശകാര്യമന്ത്രി, മലയാളികൾക്കുപോലും സുഷമ സ്വരാജിനെക്കുറിച്ച് ഓർക്കാൻ ഒട്ടേർെ.
ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭയായ മന്ത്രി ആരാണ് എന്നു ചോദിച്ചാൽ സംശയത്തിന് ഇടനൽകാതെ എല്ലാവരും പറയുന്ന പേരുണ്ട്. അത് സുഷമ സ്വരാജ് എന്ന വിദേശകാര്യ മന്ത്രിയുടേത് ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിന് യോഗ്യതയുള്ള രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ. രണ്ടാം മന്ത്രിസഭയിലെ സുഷമ സ്വരാജ് ഇല്ലെന്നത് രാജ്യത്തിന് ആകെയുള്ള നഷ്ടമായിരുന്നു. ഇതുവരെ കൈകാര്യം ചെയ്ത വകുപ്പുകളിൽ എല്ലാം ശോഭിച്ച സുഷമ സ്വരാജ് രാഷ്ട്രീയ എതിരാളികളുടെ പോലും അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാൻ പറ്റിയ വ്യക്തിത്വമായിരുന്നു സുഷമയുടേത്. മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ഇത്രയേറെ ഇഷ്ടപ്പെട്ട മറ്റൊരു വിദേശകാര്യ മന്ത്രി ഉണ്ടോ എന്ന് സംശയമാണ്. വിദേശകാര്യ മന്ത്രിയാണെങ്കിലും പ്രവാസികൾക്ക് വേണ്ടി ഇത്രയേറെ പരിശ്രമിച്ച മറ്റൊരു മന്ത്രി ഉണ്ടായിരുന്നി. പ്രവാസി കാര്യ വകുപ്പു ഭരിച്ചിരുന്ന വയലാർ രവിയെ പോലും നാണിപ്പിക്കുന്ന പ്രവർത്തനമായിരുന്ന സുഷമയുടേത്. പിടിപ്പതു പണികൾ മറ്റുമുണ്ടായിരുന്നു അവർ പ്രവാസികൾക്ക് വേണ്ടി പ്രയത്നിച്ചു. സുഷമയുടെ ആത്മാർത്ഥയുടെ ഗുണഫലം ഏറ്റവും അനുഭവിച്ചവരുടെ കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നത് മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.
ജോലിയോട് കൂറുപുലർത്തുന്നതിൽ മിടുക്കിയായ സുഷമയെ തന്റെ സഹോദരി എന്നാണ് മോദി വിശേഷിപ്പിച്ചത്. അത്രയ്ക്ക് അത്യധ്വാനി ആയിരുന്നു സുഷമ എന്ന മന്ത്രി. എല്ലായെപ്പോഴു പ്രസരിപ്പോടെ ചിരിക്കുന്ന വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. ബിജെപിയുടെ രാഷ്ട്രീയ ഐഡിയോളജിയെ എതിർക്കുന്നവർ പോലും സുഷമ സ്വരാജിന്റെ വ്യക്തിത്വത്തെ അഭിനന്ദിക്കും. കേന്ദ്രത്തിൽ മലയാളികളായ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും ലഭിക്കാത്ത അത്ര സഹായം സുഷമ സ്വരാജിൽ നിന്നും പ്രവാസി മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസഭയിൽ ആരോഗ്യകാരണങ്ങളാൽ സുഷമ സ്വരാജ് വിട്ടു നിൽക്കുമ്പോൾ ഏറ്റവും അധികം നഷ്ടം മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണെന്ന് പലരും വിലയിരുത്തിയിരുനനു.
ഒന്നാം മോദി മന്ത്രിസഭയിൽ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് അറുപത്തിയേഴുകാരിയായ സുഷമ. ഒമ്പതു തവണ പാർലമെന്റേറിയൻ ആയിട്ടുള്ള സുഷമ ഇക്കുറി ആരോഗ്യകാരണങ്ങളാൽ മത്സരിച്ചിരുന്നില്ല. എങ്കിലും രാജ്യസഭയിലൂടെ എംപിയാക്കി സുഷമ തന്നെ വിദേശകാര്യ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചവർ ഏറെയായിരുന്നു. പക്ഷേ ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറിനിൽക്കാൻ അവർ സന്നദ്ധത അറിയിക്കുകയായിരുന്നു.
നേരത്തെ വാജ്പേയി മന്ത്രിസഭയിൽ സുഷമ മന്ത്രിയായിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായും തിളങ്ങിയ വ്യക്തിത്വമാണ് സുഷമയുടേത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മിടുക്കിയായിട്ടും ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് സുഷമ രാഷ്ട്രീയ വിരാമം ഇടുന്നത്. വൃക്ക രോഗത്തെ തുടർന്ന് അടുത്തിടെ ഇവർ വൃക്ക് മാറ്റിവെച്ചിരുന്നു. ബിജെപിയുടെ നാലു കേന്ദ്രസർക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് അകലം പാലിച്ചിരുന്ന ഇവർ ഇനി പാർട്ടി തീരുമാനിക്കുന്നതു പോലെ പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് നരത്തെ വ്യക്തമാക്കിയിരുന്നു.
സുഷമയ്ക്ക് 2016-ലാണ് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കാരണം. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികൾക്കായി സുഷമ നടത്തി ഇടപെടലുകൾ ഏറെ ശ്രദ്ധയായിരുന്നു. എല്ലാ മതവിഭാഗങ്ങളേയും തന്നിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞ ബിജെപി മുഖം. ഇരുപത്തഞ്ചാം വയസിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവിജയത്തോടെയാണ് സുഷമയുടെ രാഷ്ട്രീയ പ്രയാണം തുടങ്ങുന്നത്. ചടുലമായ പ്രസംഗത്തിലൂടെ തീപ്പൊരി സൃഷ്ടിക്കുന്ന സുഷമക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിയാന അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടുകൾക്ക് തോൽപ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തൊഴിൽ മന്ത്രിയുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി. അത്തവണ ഡൽഹി മുഖ്യമന്ത്രിയുമായി തലസ്ഥാനം ഭരിച്ചു.
ഡൽഹിയിൽ എടുത്തുപറയാൻ പാർട്ടിക്ക് നേതാക്കൾ ഇല്ലാതിരുന്നപ്പോഴാണ് ബിജെപി നേതൃത്വം സുഷമയെ തലസ്ഥാനത്തേക്ക് വിളിക്കുന്നത്. നാലുതവണ ലോക്സഭയിലേക്ക് ജയിച്ചു. മൂന്നുതവണ രാജ്യസഭാംഗമാകുകയും ചെയ്തു. 1999-ൽ കർണാടകയിലെ ബള്ളാരിയിൽ സോണിയാ ഗാന്ധിക്കെതിരേ പൊരുതി വീണതാണ് സുഷമയുടെ രാഷ്ട്രീയചരിത്രത്തിലെ നിറംമങ്ങാത്ത ഏട്. അന്ന് കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച് സുഷമ ബള്ളാരിയിലെ ജനതയുടെ മനസിൽ ഇടംനേടി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിലെമന്ത്രിമാർക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടേയും മുക്തകണ്ഠ പ്രശംസ നേടിയ മന്ത്രിയാണ് സുഷമാസ്വരാജ്. പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന മന്ത്രിയാണ് സുഷമയെന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. പ്രവാസിക്കോ സ്വദേശിക്കോ ഒരു കാര്യം നടക്കണമെങ്കിൽ ഒരു ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കുന്ന അവസ്ഥയുണ്ടായിരുന്നു.
പ്രവാസികളായ സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാൻ സുഷമ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട് എന്നതായിരുന്നു സുഷമയെ വ്യത്യസ്തയാക്കിയത്. വിദേശത്തു കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനും എംബസികളുടെ അനാസ്ഥ മൂലം നാട്ടിലേക്ക് സമയത്ത് എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ പ്രശ്നങ്ങളുമെല്ലാം നേരിട്ട് ഇടപെട്ട് സുഷമ പരിഹരിച്ചു കൊടുത്തിരുന്നു. സമൂഹ മാധ്യമങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാണ് സുഷമ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. പ്രവാസികൾ നേരിട്ട് പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാമെന്ന അവസ്ഥ ഒരു കാലത്ത് വിദേശ ഇന്ത്യക്കാർക്കു പോലും സ്വപ്നം കാണാൻ കഴിയാത്ത കാര്യമായിരുന്നു. എന്നാൽ ഇതിനു മാറ്റം വരുത്തി ജനകീയ മന്ത്രിയെന്ന പേരു നേടി അവർ.
റിക്രൂട്ട്മെന്റ് മാഫിയെ ഇല്ലാതാക്കിയും ഐസിസ് തടവിലാക്കിയ മലയാളികളായ 41 നഴ്സുമാർക്കും ജീവൻ തിരിച്ചു നൽകിയതും പാക്കിസ്ഥാനിൽ കുൽഭൂഷൺ യാദവിന്റെ വിഷയത്തിലും സൗദിയിൽ ഇന്ത്യൻ യുവതിയെ ഏജന്റുമാർ വിറ്റ സംഭവത്തിലും നേരിട്ട് ഇടപെട്ടാണ് സുഷമ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനും ഹണിമൂൺ യാത്രക്കൊരുങ്ങവേ ഭാര്യയുടെ പാസ്പോർട്ട് കളഞ്ഞുപോയ സംഭവം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത യുവാവിനും അവസാനം തുണയായത് സുഷമാ സ്വരാജ് തന്നെ. ട്വിറ്ററിൽ തന്നെ ഇവർക്ക് നേരിട്ട് മറുപടി നൽകി ഇവരുടെ വിഷമങ്ങൾ തുടച്ചുനീക്കാൻ തക്ക പ്രതിബദ്ധതയാണ് സുഷമ കാട്ടിയത്. തെരഞ്ഞെടുപ്പു പ്രചരണം ശക്തമായ വേളയിലും സുഷമ സ്വരാജ് പ്രവാസികൾക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ലിബിയയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സുഷമ മുന്നിട്ടു നിന്നത്. ലിബിയയിൽനിന്ന് ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തുകയും ചെയ്തു അവർ.
ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർഎസ്എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്.
975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബിജെപി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാജ്പേജ് സർക്കാരിൽ കേന്ദ്ര മന്ത്രിയായി. മോദി സർക്കാരിൽ വിദേശകാര്യവും. ഏറെ സക്രിയമായ ഇടപെടലാണ് സുഷമാ നടത്തിയത്. ലോകരാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിച്ചു. എൽ കെ അദ്വാനിയുടെ ഗ്രൂപ്പിലെ പ്രധാനിയായിട്ടും മോദിയുമായി ഭരണവിഷയങ്ങളിൽ സുഷമ ഏറ്റുമുട്ടലിന് പോയതുമില്ല.
വൃക്കരോഗം വന്നതും രാഷ്ട്രീയമായി മുന്നേറ്റത്തിൽ തടസ്സമായി നിന്നു. ഇതെല്ലാം അതിജീവിച്ചാണ് സുഷമാ വീണ്ടും പൊതുരംഗത്ത് സജീവമായത്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമ സ്വരാജ് നടത്തിട ഇടപെടുകൾ വളരെ നിർണായകമാണ്. സുഷമ നടത്തിയ മാനുഷിക ഇടപെടലുകളുടെ ലിസ്റ്റിന് നീളം ഏറെയാണ്. മന്ത്രിയായിരിക്കേ ജനങ്ങളുടെ മനസിൽ അവർ നേടിയെടുത്ത സ്ഥാനം പെട്ടെന്നൊന്നും മാഞ്ഞുപോകില്ലെന്ന് ഉറപ്പാണ്. ഇങ്ങനെ മിടുക്കിയായ ഒരു വിദേശകാര്യമന്ത്രി ഉണ്ട് എന്ന് ഇന്ത്യക്കാർ അഭിമാനത്തോടെ പറഞ്ഞ നാളുകളാണ് കടുന്നു പോയത്. സുഷമ സ്വരാജിന്റെ നിര്യാണ വാർത്ത അറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും പ്രവാസികളുടെ അനുശോചന പ്രവാഹമാണ് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്