Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന്റെ അന്ത്യം; പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്ന് പ്രധാനമന്ത്രി മോദി; ധീരയായ നേതാവിനെ രാജ്യത്തിന് നഷ്ടമായെന്ന് രാഷ്ട്രപതി; നയതന്ത്ര രംഗത്ത് സുഷമയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; നഷ്ടമായത് ജ്യേഷ്ഠ സഹോദരിയെന്ന് വി മുരളീധരൻ: സുഷമ സ്വരാജിനെ അനുസ്മരിച്ച് രാഷ്ട്രീയ പ്രമുഖർ

ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന്റെ അന്ത്യം; പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്ന് പ്രധാനമന്ത്രി മോദി; ധീരയായ നേതാവിനെ രാജ്യത്തിന് നഷ്ടമായെന്ന് രാഷ്ട്രപതി; നയതന്ത്ര രംഗത്ത് സുഷമയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; നഷ്ടമായത് ജ്യേഷ്ഠ സഹോദരിയെന്ന് വി മുരളീധരൻ: സുഷമ സ്വരാജിനെ അനുസ്മരിച്ച് രാഷ്ട്രീയ പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കൊണ്ടാണ് രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രതികരിച്ചത്. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായെന്ന മോദി ട്വീറ്റ് ചെയത്ു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.

ധീരയായ നേതാവിനെ രാജ്യത്തിന് നഷ്ടമായെന്ന് രാഷ്ട്രപതി

സുഷമ സ്വരാജിന്റെ അകസ്മിക മരണം ഞെട്ടൽ വളരെ ഞെട്ടൽ ഉണ്ടാക്കുന്ന ഒന്നാണെന്നും...പൊതു വ്യക്തിത്വംഎന്ന നിലയിൽ സ്നേഹ നിധിയായ ഒരു വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നും, ഇന്ത്യൻ ജനത അവരുടെ സേവനത്തെ എക്കാലത്തും ഓർമിക്കുമെന്നും രാഷ്ട്രപതി ട്വീറ്ററിൽ കുറിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നഷ്ടമായത് ജ്യേഷ്ടസഹോദരിയെ എന്ന് വി മുരളീധരൻ

സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഏറെ അവശ്വസനീയമായ വാർത്തയാണ് സുഷമ സ്വരാജിന്റെ വിയോഗം. ദീർഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിൽ സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നതായും മുരളീധരൻ പറഞ്ഞു.

എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ പരിപാടി ഇല്ലെങ്കിൽ പോലും എയ്‌ർപോർട്ട് വഴി പോകുമ്പോൾ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്‌നേഹത്തോടെ പെരുമാറിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുൻ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തനിക്കപ്പോൾ അവരെക്കുറിച്ച് ഓർക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയതന്ത്ര രംഗത്തെ ശ്രദ്ധേയ ഇടപെടലെന്ന് പിണറായി

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഗാധമായ ദുഃഖമുണ്ടെന്ന് പിണറായി ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും സുഷമയുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മികച്ച ഭരണാധികാരിയെന്ന് ഉമ്മൻ ചാണ്ടി

ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവർത്തകയായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിൽ കുടുങ്ങിയ നഴ്‌സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്‌സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്‌നം താൻ നേരിട്ട് കണ്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമ സ്വരാജെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയാണ് ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് വിടപറഞ്ഞത്. 67 വയസ്സായിരുന്നു. ഹൃദയാഘാതെ തുടർന്ന് സുഷമ സ്വരാജിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP