Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന 'പുല്ലാങ്കുഴൽ നാദമായ്' മെഗാ ഷോ സെപ്റ്റംബർ 21ന്; മെഗാ ഷോ ടിക്കറ്റ് വിൽപന ആരംഭിച്ചു

ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന 'പുല്ലാങ്കുഴൽ നാദമായ്' മെഗാ ഷോ സെപ്റ്റംബർ 21ന്; മെഗാ ഷോ ടിക്കറ്റ് വിൽപന ആരംഭിച്ചു

സജീഷ് സുദർശനൻ

ഡബ്ലിൻ: സെപ്റ്റംബർ 21 ന് അയർലണ്ടിൽ അരങ്ങേറുന്ന കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന 'പുല്ലാങ്കുഴൽ നാദമായ്' എന്ന മെഗാ ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും നോർത്ത് ഡബ്ലിൻ മലയാളികൾക്കിടയിൽ പ്രിയങ്കരനുമായ റെജി പി.വി സ്വോഡ്‌സിന് ആദ്യ ടിക്കറ്റ് നൽകി wmc പ്രസിഡന്റ് ബിജോയ് ടിക്കറ്റ് വിൽപന ഉത്ഘാടനം ചെയ്തു. .

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 ന് താല സയന്റോളജി ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാൻ രാജേഷ് ചേർത്തലയും അടക്കം 12 ൽ പരം കലാകാരന്മാർ അരങ്ങേറുന്ന മെഗാ ഷോ 'പുല്ലാങ്കുഴൽ നാദമായ് ' അരങ്ങേറുന്നത്. ലോകത്താകമാനമുള്ള മലയാളികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേൾഡ് മലയാളി കൗൺസിൽ കഴിഞ്ഞ 10 വർഷക്കാലമായി അയർലണ്ട് മലയാളികൾക്കിടയിൽ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ്.

സെപ്റ്റംബർ 21 ന് താലയിൽ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. കുടുംബം ഒന്നാകെ മെഗാഷോയിൽ പങ്കെടുക്കുവാനും വൈവിധ്യമാർന്ന കലാവിരുന്ന് ആസ്വദിക്കുവാനും ഉതകുന്ന വിധത്തിൽ മിതമായ നിരക്കിലാണ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും
കിങ് കുമാർ - 0872365378
സജേഷ് - 0833715000
ബിജോയ് - 0876135856
ജോർഡി - 0862647183

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP