Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തണുത്ത പൊറോട്ടയും കറിയും ചൂടാക്കി നൽകാനാവശ്യപ്പെട്ട കാർഗിൽ യുദ്ധഭടന് ഹോട്ടലുകാർ നൽകിയത് നല്ല ചുട്ടയടി; ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് പാൽട്രേ കൊണ്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ കളി മാറി; കാർഗിൽ യുദ്ധത്തിൽ മുട്ടു തകർന്ന ശിവപ്രസാദിന്റെ നെഞ്ചു തകർത്ത് ഹോട്ടലുടമയുടെ ഗുണ്ടായിസം: റാന്നിയിൽ അറസ്റ്റിലായത് നാലു പേർ

തണുത്ത പൊറോട്ടയും കറിയും ചൂടാക്കി നൽകാനാവശ്യപ്പെട്ട കാർഗിൽ യുദ്ധഭടന് ഹോട്ടലുകാർ നൽകിയത് നല്ല ചുട്ടയടി; ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് പാൽട്രേ കൊണ്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ കളി മാറി; കാർഗിൽ യുദ്ധത്തിൽ മുട്ടു തകർന്ന ശിവപ്രസാദിന്റെ നെഞ്ചു തകർത്ത് ഹോട്ടലുടമയുടെ ഗുണ്ടായിസം: റാന്നിയിൽ അറസ്റ്റിലായത് നാലു പേർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തണുത്ത പൊറോട്ടയും കറിയും ചൂടാക്കി നൽകാൻ ആവശ്യപ്പെട്ട കാർഗിൽ യുദ്ധഭടനെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്ന് പരാതി. നടുറോഡിലിട്ട് ചവിട്ടിയും തൊഴിച്ചും പാൽട്രേ കൊണ്ട് തലയ്ക്കടിച്ചുമുള്ള ആൾക്കൂട്ട കൊലപാതക ശ്രമം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഏഴു പ്രതികളിൽ നാലു പേരെ അറസ്റ്റ് ചെയ്തു.

കാർഗിൽ യുദ്ധസമയത്ത് പാക് ഷെല്ലാക്രമണത്തിൽ ഗുരുതര പരുക്കേറ്റ മുൻ സൈനികൻ ചെറുകോൽ ചക്കിട്ട ഭാഗത്ത് താനത്ത് പുത്തൻവീട്ടിൽ ശിവകുമാറിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേകാലോടെ ബ്ലോക്ക് പടിക്കു സമീപം ആതിര ഹോട്ടലിനു മുമ്പിലായിരുന്നു സംഭവം. തലയിലെ മുറിവിന് എട്ടു തുന്നൽ അടക്കം ശരീരമാസകലം ക്ഷതങ്ങളോടെ ഇദ്ദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയു വിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ തെക്കേപ്പുറം കുഴികാലായിൽ കെആർപ്രകാശ് (50), തെക്കേപ്പുറം അനീഷ്ഭവനിൽ അനീഷ് (35), കൊല്ലം പവിത്രേശ്വരം സ്വാതി നിവാസിൽ ശൈലേന്ദ്രൻ (54), സൊറണ്ട കാളിയമ്മൻകോവിൽ തെരുവ് മണി (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തതെന്നും കേസിൽ രണ്ടു വനിതകൾ അടക്കം ഏഴു പേരാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു. ആതിര ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ ശിവകുമാറിന് തണുത്ത പൊറോട്ടയും കറിയും നൽകിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കമെന്നാണ് പൊലീസ് പറയുന്നത്.

ഇതു സംബന്ധിച്ച വാക്കു തർക്കത്തിനിടയിൽ പുറത്തു നിന്നുള്ള ചിലർ ഇടപെടുകയും അത് അടിപിടിയിൽ കലാശിക്കുകയും ആയിരുന്നു. നേരത്തെ സ്ഥലത്തില്ലാതിരുന്ന കടയുടമ എത്തിയതോടെ ചിലർ ശിവകുമാറിനെ വളഞ്ഞിട്ടു തല്ലുകയായിരുന്നു. നിലത്തു വീണ ഇദ്ദേഹത്തിനെ ചവിട്ടുകയും പാൽ കൊണ്ടുവരുന്ന ട്രേയും മറ്റും ഉപയോഗിച്ച് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസെത്തിയാണ് വിമുക്തഭടനെ താലൂക്കാശുപത്രിയേക്കു മാറ്റിയത്.

പിന്നീട് ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു. കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യൻ ആർമി 320 മീഡിയം ആർട്ടിലറിയിൽ ഹവീൽദാർ ആയിരുന്ന ശിവകുമാറിന് പാക് ഷെല്ലാക്രമണത്തിൽ ഗുരുതര പരുക്കേൽക്കുകയായിരുന്നു. വലതു കാൽമുട്ടു തകർന്ന ഇദ്ദേഹത്തിന് പ്ലാസ്റ്റിക് മുട്ടു വച്ചു പിടിപ്പിക്കുകയായിരുന്നു. കാലിനുള്ളിൽ കമ്പി കയറ്റിയുള്ള ശസ്ത്രക്രിയക്കു ശേഷമാണ് നടക്കാനായത്. മിലിട്ടറി ആശുപത്രികളിൽ ഇപ്പോഴും ചികിത്സ തുടർന്നു വരുന്നു.

ശിവകുമാർ 17-ാം വയസിൽ പട്ടാളത്തിൽ ചേർന്ന് 18 വർഷം രാജ്യസേവനം നടത്തിയ ഭടനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ രമ്യ പറഞ്ഞു. ആറു മാസം മുമ്പായിരുന്നു സർവീസിൽ നിന്നും വിരമിച്ചത്. തിങ്കളാഴ്ച വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ റാന്നി ജോ.ആർ.ടി. ഓഫീസിൽ പോയി മടങ്ങുമ്പോഴായിരുന്നു ബ്ലോക്കു പടിക്കലെ ഹോട്ടലിൽ വച്ച് ഇദ്ദേഹത്തിനു മർദ്ദനമേറ്റതെന്നും രമ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP