Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി ധാർഷ്ട്യം കാട്ടിയ മാതൃഭൂമിയെ ബഹിഷ്‌കരണത്തിലൂടെ പാഠം പഠിപ്പിച്ചു; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണെന്ന് ആഹ്വാനം ചെയ്ത് പത്രം കത്തിച്ചു; എസ്.ഹരീഷിന്റെ വിവാദമായ'മീശ' നോവൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുള്ള ബഹിഷ്‌കരണം ഒരുവർഷം പിന്നിട്ടപ്പോൾ സുകുമാരൻ നായരെ കണ്ട് മാപ്പ് പറഞ്ഞ് വീരേന്ദ്രകുമാർ; പത്രം ബഹിഷ്‌കരണം അവസാനിപ്പിക്കാൻ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം

വിവരക്കേടിന് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോൾ എഡിറ്റോറിയൽ എഴുതി ധാർഷ്ട്യം കാട്ടിയ മാതൃഭൂമിയെ ബഹിഷ്‌കരണത്തിലൂടെ പാഠം പഠിപ്പിച്ചു; ഇത് നായർ സ്പിരിറ്റല്ല..മുഴുവൻ ഹൈന്ദവരുടെയും വികാരമാണെന്ന് ആഹ്വാനം ചെയ്ത് പത്രം കത്തിച്ചു; എസ്.ഹരീഷിന്റെ വിവാദമായ'മീശ' നോവൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുള്ള ബഹിഷ്‌കരണം ഒരുവർഷം പിന്നിട്ടപ്പോൾ സുകുമാരൻ നായരെ കണ്ട് മാപ്പ് പറഞ്ഞ് വീരേന്ദ്രകുമാർ; പത്രം ബഹിഷ്‌കരണം അവസാനിപ്പിക്കാൻ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

 കോട്ടയം: ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന പരാമർശമുള്ള എസ്.ഹരീഷിന്റെ 'മീശ' നോവൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ, മാതൃഭൂമിയോട് പ്രഖ്യാപിച്ച ബഹിഷ്‌കരണം എൻഎസ്എസ് അവസാനിപ്പിക്കുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി.വീരേന്ദ്രകുമാർ എൻഎസ്എസ് ആസ്ഥാനത്ത് വന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ചർച്ച നടത്തി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് മഞ്ഞുരുകിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരുവർഷം മുമ്പാണ് മീശ നോവൽ പ്രസിദ്ധീകരിച്ചത്. ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വന്ന പരാമർശമാണ് എൻഎസ്സിനെ മാതൃഭൂമിക്ക് എതിരാക്കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന വിശദീകരണവും നായർ സർവീസ് സൊസൈറ്റിയെ ചൊടിപ്പിച്ചു. ഇതോടെ മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാൻ എൻഎസ്എസ് കരയോഗങ്ങളോടും വിശ്വാസികളോടും ആഹ്വാനം ചെയ്യുകയായിരുന്നു.

എൻഎസ്എസിന്റെ ബഹിഷ്‌കരണം മാതൃഭൂമിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് മാനേജ്‌മെന്റിന് ബോധ്യം വന്നതായി താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അയച്ച അയച്ച സർക്കുലറിൽ ജനറൽ സെക്രട്ടറി വിശദീകരിക്കുന്നു. എംപി.വീരേന്ദ്രകുമാർ എൻഎസ്എസ് ആസ്ഥാനത്ത് വന്നുനടത്തിയ ചർച്ചയിൽ മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപരായിരുന്ന കമൽറാം സജീവിനെയും മറ്റും പുറത്താക്കിയതായി അറിയിച്ചു. തങ്ങളുടെപ്രസിദ്ധീകരണത്തിലെ പരാമർശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ, അതെല്ലാം തിരിച്ചറിയുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും വീരേന്ദ്ര കുമാർ രേഖാമൂലം അറിയിച്ചു. ഈ സാഹചര്യത്തിൽ, മാതൃഭൂമി പത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിച്ച് വീണ്ടും സഹകരിക്കാൻ എൻഎസ്എസ് തീരുമാനിച്ചതെന്ന് സർക്കുലറിൽ വിശദമാക്കുന്നു.

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ 'മീശ' നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശത്തിൽ മാനേജ്മെന്റ് മാപ്പ് പറയാത്തതിൽ പ്രതിഷേധിച്ച് എൻഎസ്എസ് പത്രം ബഹിഷ്‌കരണമടക്കമുള്ള കടുത്ത നടപടികളാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ സ്വീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ പത്രം ബഹിഷ്‌കരിക്കാനാണ് താലൂക്ക് യൂണിയനുകൾക്കും കരയോഗങ്ങൾക്കും നിർദ്ദേശം നൽകിയത്. 60 താലൂക്ക് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയതോടെ 6000 കരയോഗങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പത്രം ബഹിഷ്‌കരിച്ചു. ഇതിന് പുറമേ പ്രതിഷേധ സൂചകമായി യൂണിയനുകൾ പലയിടത്തും പത്രം കത്തിച്ചു. ചിങ്ങ മാസം വരാനിരിക്കെ, മാതൃഭൂമിയിൽ പരസ്യം നൽകരുതെന്നും എൻഎസ്എസ് ആഹ്വാനം ചെയ്തു. മാതൃഭൂമിയിൽ പരസ്യം പ്രസിദ്ധീകരിച്ചാൽ ആ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്നുകൂടി എൻഎസ്എസ് കരയോഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമർശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എൻഎസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. എസ് ഹരീഷ് ആഴ്ചപതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

സംഭവത്തിൽ വിശ്വാസികളെ മുറിവേൽപിച്ചതിൽ മാപ്പ് പറയണമെന്ന ആവശ്യവും മാതൃഭൂമി നിരാകരിച്ചു. പ്രതിഷേധങ്ങളെ വർഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി സമീപിച്ചത്. ഈ സാഹചര്യത്തിൽ പത്ര ബഹിഷ്‌ക്കരണം ഉൾപ്പടെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാതെ വേറെ വഴിയില്ലെന്നായിരുന്നു എൻഎസ്എസ് നിലപാട്. പത്രത്തിനെതിരായുള്ള പ്രചാരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവർത്തിച്ച് മാതൃഭൂമി മുഖപ്രസംഗം എഴുതിയത് ആണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.

നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കൾ പറഞ്ഞിരുന്നു. ചിങ്ങമാസവും ഓണവുമെല്ലാം കണക്കിലെടുത്താണ് വീരേന്ദ്രകുമാറിന്റെ കൂടിക്കാഴച. മാതൃഭൂമിക്ക് ലഭിക്കേണ്ട പരസ്യങ്ങൾ നഷ്ടപ്പെടുമോയെന്ന ആശങ്കയും പുതിയ അനുരഞ്ജന നീക്കത്തിലുണ്ട്.

മാതൃഭൂമിയുടെ മുഖപ്രസംഗം

പ്രസക്ത ഭാഗങ്ങൾ:

മീശ എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടർത്തി മാറ്റി പത്രത്തിന്റെ അഭിപ്രായമാണെനന് ്വരുത്തിത്തീർക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് ബോധ്യമായി. കഥാപാത്രങ്ങളുട സംഭാഷണം ദിനപത്രത്തിന്റെ തലയിൽ കെട്ടിവച്ചാൽ മാതൃഭൂമിയുടെ പ്രചാരം കുറയുമെന്ന് കരുതിയവർ ഈ പ്രത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണ്.

തങ്ങളുടെ മുഖ്യഎതിരാളികളായ മനോരമയെയും മുഖപ്രസംഗത്തിൽ ലാക്കാക്കുന്നുണ്ട്. .....അതൊരു ലേഖനമാണെന്ന മട്ടിൽ വളച്ചൊടിച്ച് ദിനപത്രത്തിന് നേരേ കല്ലെറിയാൻ ശ്രമിച്ചവരിൽ മാതൃഭൂമി വായനക്കാരിൽ കണ്ണുവച്ചവരുമുണ്ടായിരുന്നു. മാതൃഭൂമിയെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ വായനക്കാർ തങ്ങളുടെ കൂടെ വരുമെന്ന് അവർ സ്വപ്നം കണ്ടു. ..എന്തുതെകൊണ്ടാണ് മാതൃഭൂമിയെ പലരും എതിർക്കുന്നതെന്ന് ചോദിച്ചേക്കാം. ചില സിനിമാക്കാരും, കൈയേറ്റക്കാരും മടിയിൽ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമർശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP