Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാലക്‌സി എസ് 10 തകർത്തു വാരിയതോടെ ഗാലക്‌സി നോട്ട് 10 പുറത്തിറക്കി സാംസങ്; പുറത്തിറക്കിയത് വലിപ്പത്തിലും ബാറ്ററി ലൈഫിലും റാമിലും വ്യത്യസ്തമായ രണ്ടു മോഡലുകൾ; സ്മാർട്ട്‌ഫോൺ വിപണിയിലെ ഏറ്റവും പുതിയ ഉത്പന്നത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗാലക്‌സി എസ് 10 തകർത്തു വാരിയതോടെ ഗാലക്‌സി നോട്ട് 10 പുറത്തിറക്കി സാംസങ്; പുറത്തിറക്കിയത് വലിപ്പത്തിലും ബാറ്ററി ലൈഫിലും റാമിലും വ്യത്യസ്തമായ രണ്ടു മോഡലുകൾ; സ്മാർട്ട്‌ഫോൺ വിപണിയിലെ ഏറ്റവും പുതിയ ഉത്പന്നത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

സ്മാർട്ട് ഫോൺ വിപണിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ് ഗാലക്‌സി സീരീസിലൂടെ സാംസങ്. ഗാലക്‌സി എസ് 10 സീരീസിന്റെ വരവോടെയാണ് പഴയ പ്രതാപകാലത്തേക്ക് മടങ്ങിപ്പോകാൻ സാംസങ്ങിനായത്. ഇക്കൊല്ലമാദ്യം പുറത്തിറങ്ങിയ എസ്10, എസ്10 പ്ലസ്, എസ് 10ഇ തുടങ്ങിയ മോഡലുകളുടെ വിജയം പുതിയ നോട്ട് സീരീസിലേക്ക് കടക്കാൻ കമ്പനിയെ പ്രചോദിപ്പിച്ചു. ഗാലക്‌സി എസ് 10 നോട്ട് സീരീസിലെ രണ്ട് വ്യത്യസ്ത മോഡലുകളുമായാണ് സാംസങ്ങിന്റെ വരവ്.

ന്യുയോർക്ക് സിറ്റിയിൽ നടന്ന ചടങ്ങിലാണ് ഗാലക്‌സി എസ് 10 നോട്ട് സീരീസിലെ ഗാലക്‌സി നോട്ട് 10 പ്ലസ്, നോട്ട് 10 എന്നീ മോഡലുകൾ ദക്ഷിണ കൊറിയൻ കമ്പനി പുറത്തിറക്കിയത്. ഗാലക്‌സി നോട്ട് 10 പുറത്തിറങ്ങിയിട്ടുള്ളത് 6.3 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനോടുകൂടിയാണ്. ഗാലക്‌സി നോട്ട് 10 പ്ലസിന് 6.8 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണുള്ളത്. ബാറ്ററി ശേഷിയിലും ക്യാമറയിലും റാമിലും വിലയിലുമെല്ലാം ഈ രണ്ട് മോഡലുകളും തമ്മിൽ വ്യത്യാസമുണ്ട്.

ഏകദേശം 78,000 രൂപയാണ് ഗാലക്‌സി നോട്ട് 10 പ്ലസ്സിന്റെ വില. നോട്ട് 10-ന് 67,000 രൂപയോളവും. രണ്ട് ഉത്പന്നങ്ങളും ഓഗസ്റ്റ് 20-ഓടെ മാത്രമേ ഇന്ത്യയിൽ ലഭ്യമാവൂ. ഗാലക്‌സി നോട്ട് 10 പ്ലസ്സിൽത്തന്നെ രണ്ട് മോഡലുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് 78,000 രൂപ. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 85,000 രൂപയിലേറെ വിലയുണ്ട്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് നോട്ട് 10-ന്റെ പ്രത്യേകത. നോട്ട് 10 5ജി മോഡൽ ഇറക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് ലഭ്യമാവുകയില്ല.

നോട്ട് 10 പ്ലസ്സിൽ ഒരു ടിബി വരെയുള്ള മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കാനാവും. എന്നാൽ, നോട്ട് 10-ൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനാവില്ല. പുതുക്കിയ സ്‌റ്റൈലസ് എസ്-പെൻ രണ്ട് മോഡലിലും ഉപയോഗിക്കാനാവും. ബ്ലൂടൂത്ത് കണക്ടിവിറ്റിക്ക് പുറമെ, വായുവിൽ എഴുതിക്കാണിച്ചാൽപ്പോലും സ്്ക്രീനിൽ തെളിയുന്ന സാങ്കേതിക വിദ്യയും പുതിയ എസ്-പെന്നിൽ ഉണ്ട്. കൈയക്ഷരം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

ഇതുപയോഗിച്ച് നിങ്ങൾ എസ്-പെൻ ഉപയോഗിച്ച് എന്തെഴുതിയാലും അത് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തും. ഇന്ത്യൻ ഭാഷകളടക്കം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്. ഹിന്ദിയിലോ ബംഗാളിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ എന്തെഴുതിയാലും അതിനെ എസ്-പെൻ തിരിച്ചറിഞ്ഞ് ആ ഭാഷയിലേക്ക് മാറ്റും. നോട്ട് 9-ൽ ഉണ്ടായിരുന്നതുപോലെ പ്രസന്റേഷനുകൾക്കും മറ്റും ഉപയോഗിക്കാവുന്ന തരത്തിലാണ് എസ്-പെൻ നോട്ട് 10 സീരീസിലും സാംസങ് അവതരിപ്പിച്ചിട്ടുള്ളത്.

പേഴ്‌സണൽ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാംസങ് ഡെക്‌സ് കൂടി ഈ സീരിസീൽ പുതിയതായി വരുന്നുണ്ട്. സാധാകകണ ടൈപ്പ്-സി യു.എസ്.ബി. കോഡ് ഉപയോഗിച്ച് പിസിയുമായി ഡെക്‌സ് ഘടിപ്പിക്കാനാകും. വിൻഡോസ് ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളിലും മാക്‌ബുക്കുകളിലും ഇതുപയോഗിക്കാം. മൈക്രോസോഫ്റ്റുമായി ചേർന്ന് വിൻഡോസ് ലൈവും സാംസങ് അവതരിപ്പിക്കുന്നുണ്ട്. ഫോണിൽ വരുന്ന മെസ്സേജുകളും വീഡിയോകളുമെല്ലാം പിസിയുമായി മിറർ ചെയ്ത് കംപ്യൂട്ടറിൽ കാണാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP