Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കൻ ടീമിന് പുതിയ പരിശീലകൻ; ഇടക്കാല പരിശീലകനായി മുൻ പേസർ റുമേഷ് രത്‌നനായക സ്ഥാനമേൽക്കും; ചണ്ഡിക ഹതുരുസിംഗയോട് സ്ഥാനമൊഴിയാൻ പറഞ്ഞത് ലോകകപ്പിലെ മോശം പ്രകടനം കാരണം; റുമേഷ് രത്‌നനായക സ്ഥാനമേൽക്കുന്നത് കിവീസിനെതിരായ പരമ്പര മുതൽ

ശ്രീലങ്കൻ ടീമിന് പുതിയ പരിശീലകൻ; ഇടക്കാല പരിശീലകനായി മുൻ പേസർ റുമേഷ് രത്‌നനായക സ്ഥാനമേൽക്കും; ചണ്ഡിക ഹതുരുസിംഗയോട് സ്ഥാനമൊഴിയാൻ പറഞ്ഞത് ലോകകപ്പിലെ മോശം പ്രകടനം കാരണം; റുമേഷ് രത്‌നനായക സ്ഥാനമേൽക്കുന്നത് കിവീസിനെതിരായ പരമ്പര മുതൽ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബൊ: ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ശ്രീലങ്കൻ ടീമിന് പുതിയ പരിശീലകൻ. മുൻ പേസറായ റുമേഷ്‌രത്‌നയായിരിക്കും ഇനി ശ്രീലങ്കയുടെ കോച്ച്. എന്നാൽ അദ്ദേഹം ഇടക്കാല കോച്ചാണെന്നും ഈയൊരു ടെസ്റ്റ് പരമ്പരയിൽ മാത്രമെ അദ്ദേഹം പരിശീലകനായി തുടരുകയുള്ളൂവെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇപ്പോഴത്തെ കോച്ച് ചണ്ഡിക ഹതുരുസിംഗ പുറത്തുപോവേണ്ടി വരും. നേരത്തെ, ഹതുരുസിംഗയോട് ന്യൂസിലൻഡിനെതിരായ മത്സരം തുടങ്ങുന്നതിന് മുൻപ് സ്ഥാനമൊഴിയാൻ ശ്രീലങ്കൻ കായികമന്ത്രി ഹരിൻ ഫെർണാണ്ടോ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 14നാണ് പരമ്പര ആരംഭിക്കുന്നത്. അതിന് മുൻപ് സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കായിക വകുപ്പിന്റെ താക്കീതുണ്ടായിരുന്നു. കൂടാതെ ശ്രീലങ്കൻ ക്രിക്കറ്റിൽ തന്നെ മറ്റൊരു ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP