Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപത് ലയങ്ങൾ; പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയി; പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചു; പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ; സ്ഥിതിഗതികൾ ഗുരുതരമെന്ന് മുഖ്യമന്ത്രി; ഗതാഗത തടസം നീക്കി രക്ഷാപ്രവർത്തനത്തിനായി പുത്തുമലയിൽ സൈന്യം എത്തി; ഉണ്ടായത് വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ

മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപത് ലയങ്ങൾ; പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയി; പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചു; പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ; സ്ഥിതിഗതികൾ ഗുരുതരമെന്ന് മുഖ്യമന്ത്രി; ഗതാഗത തടസം നീക്കി രക്ഷാപ്രവർത്തനത്തിനായി പുത്തുമലയിൽ സൈന്യം എത്തി; ഉണ്ടായത് വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിക്ക് സമീപം പുത്തുമലിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വലുതെന്ന് തന്നെ സൂചന. നിരവധി പേർ ഉരുൾപൊട്ടലിൽ പെട്ടിട്ടുണ്ടാകാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മണ്ണിന് അടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപതോളം പാടികളാണ്. സമീപത്തുള്ള പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയതായി സ്ഥിരീകരിച്ചു. ഉരുൾപൊട്ടിയ വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ കുറേപേരെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. നിലവിൽ അഞ്ച് കിലോമീറ്റർ നടന്നു മാത്രമേ പ്രദേശത്ത് എത്താൻ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവർത്തകർ ഈ ദൂരം കാൽനടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകൾ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേരിൽ ആർക്കും കാര്യമായ പരിക്കുകളില്ല.

മേപ്പാടിയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ചീഫ് സെക്രട്ടറി, കര - വ്യോമസേനാ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം നൽകി. ഇവിടെ നിന്നും പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിനിടെ ഇവിടെ അപകട സാധ്യതയുള്ള പ്രദേശമായി കണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമായിരുന്നു ഇവിടെ. ഇവിടുത്തെ പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്.

റോഡിലെ ഗതാഗത തടസം താൽക്കാലികമായി നീക്കി രക്ഷാപ്രവർത്തകർ പുത്തുമലയിൽ എത്തിയത് ആശ്വാസം പകരുന്ന വാർത്തയാണ്. നിരവധി പേർ താമസിക്കുന്ന സ്ഥലത്ത് പെട്ടെന്നാണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തേയ്ക്ക് എത്തിച്ചേരാ ബുദ്ധിമുട്ടൂണ്ടായിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ച് ഇവിടേക്ക് രക്ഷാപ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്. എത്തിചേരാൻ വലിയ തടസമുള്ള പുത്തുമലയിൽ പ്രദേശവാസികളാണ് അപകടത്തിന്റെ ദൃശ്യങ്ങൾ എടുത്തതെന്നാണ് വിവരം. കൂടുതൽ സൈന്യവും ദുരന്തനിവാരണ സേനയും സ്ഥലത്തേയ്ക്ക് പുറപ്പെട്ടി്ട്ടുണ്ട്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേയ്ക്കാണ് വളരെ പെട്ടെന്ന് ഉരുൾപൊട്ടലുണ്ടായത്. വൈദ്യുതി ബന്ധവും ഇല്ലാതായി. ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ലെന്നും സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ ഫോറസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വയനാട് കളക്ടർ അജിത്ത് കുമാർ പറഞ്ഞു. വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് ഇവിടെയുണ്ടായതെന്നും കളക്ടർ സ്ഥിരീകരിച്ചു.

ആൾനാശം ഉണ്ടായിട്ടുണ്ടോയെന്നും അത് എത്രയാണെന്നും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ നാട്ടുകാരാണ് പുറത്തു വിട്ടത്. പ്രദേശത്ത് ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ അറിയിച്ചു. ജില്ലയിലേക്ക് നിയോഗിച്ച ദുരന്ത നിവാരണസേന എത്തിയത് ആശ്വാസം പകരുന്ന കാര്യമാണ്.

പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫേസ്‌ബുക്ക് പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് കൃത്യമായ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒരു അമ്പലവും പള്ളിയും നിന്ന പ്രദേശം ഒന്നാകെ ഒലിച്ചു പോയെന്നാണ് മനസ്സിലാവുന്നത്. ഈ പരിസരത്ത് നിന്നവരെല്ലാം ഒലിച്ചു പോയെന്നും പറയുന്നു. 16-ഓളം പേർ പുത്തുമലയിലെ രണ്ട് പാടികളിലായി കഴിയുന്നുണ്ടെന്നും ഇവരെ കുറിച്ച് ഒരു വിവരമില്ലെന്നും പ്രദേശത്തുള്ള ചിലർ നേരത്തെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സ്ഥിരീകരിക്കേണ്ട അവസ്ഥയുണ്ട്. ഒരു അമ്പലം, പള്ളി, ഒരു ക്യാന്റീൻ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളിൽ ആകെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കൽപറ്റ എംഎൽഎ വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് അതിനാൽ പ്രദേശത്തെ ഭൂരിപക്ഷം പേരുടേയും ഫോണുകൾ സ്വിച്ച്ഡ് ഓഫാണ്. പ്രദേശത്തുള്ള ആരേയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എല്ലാവരുടേയും ഫോണുകൾ സ്വിച്ച്ഓഫായ അവസ്ഥയാണ്. അതേസമയം വയനാട് നീലഗിരിയിൽ റോഡിൽ വെള്ളം കയറി. കൽപ്പറ്റയിൽ ദേശീയ പാതയിൽ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ തുറന്നിട്ടുണ്ട്. കാരാപ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് റിപോർട്ടുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാർപ്പിച്ചു.

അപകടമേഖലകളിൽനിന്ന് ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ മൂന്നുപേരാണു വയനാട്ടിൽ മരിച്ചത്. വയനാട് മുട്ടിൽ പഴശികോളനിയിലെ സുമേഷ്, പ്രീനു എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചു. പനമരത്ത് വീടൊഴിയുന്നതിനിടെ കാക്കത്തോട് കോളനിയിലെ മുത്തു കുഴഞ്ഞുവീണു മരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP