Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യ വസ്തുക്കൾ, എണ്ണയുള്ള വസ്തുക്കൾ, പൊട്ടിയൊലിക്കുന്ന വസ്തുക്കൾ എന്നിവ ഹാൻഡ് ബാഗിൽ വക്കരുത്; മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിൽ ഹാന്റ് ബാഗുകളുടെ പരിശോധന ശക്തമാക്കി; വിമാനയാത്രികർ നിർദ്ദേശങ്ങൾ പാലിക്കാൻ മുന്നറിയിപ്പ്

കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യ വസ്തുക്കൾ, എണ്ണയുള്ള വസ്തുക്കൾ, പൊട്ടിയൊലിക്കുന്ന വസ്തുക്കൾ എന്നിവ ഹാൻഡ് ബാഗിൽ വക്കരുത്; മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിൽ ഹാന്റ് ബാഗുകളുടെ പരിശോധന ശക്തമാക്കി; വിമാനയാത്രികർ നിർദ്ദേശങ്ങൾ പാലിക്കാൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

സ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിൽ ഹാന്റ് ബാഗുകളുടെ പരിശോധന ശക്തമാക്കി.ഹാൻഡ് ബാഗേജുകളിലും ചെക്ഡ് ലഗേജുകളിലും ഉൾപ്പെടുത്താനാകുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് യാത്രക്കാർ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഒമാനിലെ വിമാനത്താവളങ്ങൾ വഴി അപകടകരമായിട്ടുള്ള വസ്തുക്കൾ യാത്രക്കാർ ബാഗേജുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് വിവിധ വിമാന കമ്പനികൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അപകട രഹിതമായതും അനുവദനീയവുമായ വസ്തുക്കൾ മാത്രം ബാഗേജുകളിൽ കൊണ്ട് പോവുന്നത് യാത്ര സുഗമമാക്കാനും ചെക്കിങ് സമയത്തെ സമയ നഷ്ടം ഒഴിവാക്കാനും സഹായിക്കുമെന്ന് അവധിക്കാലം മുൻ നിർത്തി കമ്പനികൾ അറിയിച്ചു.

ഹാൻഡ് ബാഗേജുകളിലും ചെക്ഡ് ലഗേജുകളിലും ഉൾപ്പെടുത്താനാകുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് യാത്രക്കാർ അറിഞ്ഞിരിക്കണo. കത്രിക, കത്തി, പൊടിഞ്ഞ ഭക്ഷ്യ വസ്തുക്കൾ, എണ്ണയുള്ള വസ്തുക്കൾ, പൊട്ടിയൊലിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, കംപ്രസ്ഡ് ഗ്യാസ് എന്നിവ ഹാന്റ് ബഗേജുകളിൽ വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്.
പടക്കങ്ങൾ, തീപ്പെട്ടി, ലൈറ്ററുകൾ, ബ്യൂടൈയിൻ ഗ്യാസ്, കത്തുന്ന ദ്രാവകങ്ങൾ, ഹോവർ ബോർഡ്, എയർ വീൽ, തുരുമ്പ് പിടിച്ച വസ്തുക്കൾ, വിഷം, സിഗരറ്റ്, തേങ്ങ തുടങ്ങിയവയും ഹാന്റ് ബാഗിൽ പാടില്ല.

ആഭരണങ്ങൾ അടക്കമുള്ള വില പിടിപ്പുള്ള വസ്തുക്കളും കാശും മറ്റ് അപകടരമായ വസ്തുക്കളും കാന്തിക വസ്തുക്കളും ചെക്ഡ് ലഗേജിലും വെക്കാൻ പാടില്ല. നിരോധിത വസ്തുക്കൾ ലഗേജുകളിൽ കൊണ്ടുപോകരുതെന്നും അനുവാദമുള്ളവ മാത്രമേ ഹാന്റ് ബാഗുകളിൽ കൊണ്ട് പോവാൻ പാടുള്ളൂവെന്നും എയർ ഇന്ത്യ എക്പ്രസ് അധികൃതരും പറഞ്ഞു.ഏഴ് കിലോയിൽ അധികമുള്ള ബാഗേജുകൾ കൊണ്ട് പോവുന്നതിനാണ് കർശനം നിയന്ത്രണം ഏർപ്പെടുത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP