Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ കെടുതി നേരിട്ട് വിലയിരുത്താൻ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മലബാറിലേക്ക്; പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മഴ കെടുതി നേരിട്ട് വിലയിരുത്താൻ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മലബാറിലേക്ക്; പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മേപ്പാടിക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭം രൂക്ഷമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇരുവരും നാളെ സന്ദർശിക്കും. എം എൽ എ മാരുടെ നേതൃത്വത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഡാമുകൾ തുറക്കുന്നതിനുമുൻപ് അതീവജാഗ്രതാ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ ഒൻപതിന നിർദേശങ്ങളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപവാസികൾക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനുള്ള സാവകാശം ലഭിക്കുന്ന തരത്തിൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പത്ര-ദൃശ്യ-ലോക്കൽ അനൗൻസ്മെന്റ് മുഖേന നൽകണം. ഡാം സുരക്ഷാഅഥോറിറ്റിയുടേയും, ജല കമ്മീഷന്റേയും നിർദേശങ്ങൾക്കും, മുന്നറിയിപ്പുകൾക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും, കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടിസ്വീകരിക്കണം.

മലയോര മേഖലകളിൽ മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലേയും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലേയും ജനങ്ങളെ അടിയന്തിരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തിര ആശ്വാസധനസഹായം എത്തിക്കുകയും പരുക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റെയിൽവേ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. തകർന്ന വൈദ്യുതി ലൈനുകളിൽ നിന്നും ആളുകൾ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. കടലോര മേഖലയിലെയും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും കുടുംബാംഗങ്ങൾക്കും സൗജന്യ റേഷൻ എത്തിക്കണമെന്ന്പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP