Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിന്റെ മണമാണ് ചുറ്റിനും; പ്രതീക്ഷ നഷ്ടപ്പെട്ട ഉറ്റവരുടെ വിലാപങ്ങളും വീട്ടുമുറ്റത്ത് അടുക്കിയ ടൈലുകൾക്കിടയിൽ നിന്നും നദികളിലേക്കൊഴുകി പോകുന്ന മലവെള്ളപാച്ചിലിൽ നീറിതീരുന്ന പാവങ്ങളുടെ പച്ച ജീവന്റെ ദുർഗന്ധമാണെങ്ങും; ദൈവമേ.. എന്തുകൊണ്ടാണ് നീയിങ്ങനെ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

മരണത്തിന്റെ മണമാണ് ചുറ്റിനും; പ്രതീക്ഷ നഷ്ടപ്പെട്ട ഉറ്റവരുടെ വിലാപങ്ങളും വീട്ടുമുറ്റത്ത് അടുക്കിയ ടൈലുകൾക്കിടയിൽ നിന്നും നദികളിലേക്കൊഴുകി പോകുന്ന മലവെള്ളപാച്ചിലിൽ നീറിതീരുന്ന പാവങ്ങളുടെ പച്ച ജീവന്റെ ദുർഗന്ധമാണെങ്ങും; ദൈവമേ.. എന്തുകൊണ്ടാണ് നീയിങ്ങനെ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഇന്ന് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖ വെള്ളി തന്നെയാണ്. രണ്ട് ദിവസം മുൻപ് തുടങ്ങിയ മഴ അതിന്റെ ഭീതിത രൂപത്തിലേക്ക് മാറി തീർന്നത് ഇന്നാണ്. രാവിലെ മുതൽ മലയാളികൾ സോഷ്യൽ മീഡിയയും ടിവി ചാനലുകളും തുറന്ന് എന്താണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരത്തോടെ 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്ന കേരളത്തിൽ ഇന്ന് രാവിലെയോടെ എല്ലാ ജില്ലകളിലേക്കും അത് നീട്ടി. ഒൻപത് ജില്ലകളിൽ ഡെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ മഴ നിർത്താതെ പെയ്തു.

റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിക്കാത്ത തിരുവനന്തപുരം നഗരത്തിൽ ഞാൻ ഇരിക്കുമ്പോൾ ഇതിന് ചുറ്റും പെയ്യുന്ന മഴയുടെ ഭീകര താണ്ഡവം കാണുമ്പോൾ ദൈവമേ എന്ന് അറിയാതെ വിളിക്കുകയാണ്. കഴിഞ്ഞ തവണ മഴ എത്രമാത്രം ഭീതിജനകമായ ഓർമ്മകളാണ് മലയാളികൾക്ക് നൽകിയത് എന്ന് ഓർക്കുമ്പോൾ ഇക്കുറിയും ഭയത്തിന്റഎ ഭീകരത ഉയരുകയാണ്. ഒരു ദിവസം മുപ്പതോളം പേർ മരിച്ചു എന്ന് സ്ഥിരീകരിക്കുക. ഒരുപക്ഷേ നൂറോളം പേർ കൂടി ഇന്ന് മരിച്ചിട്ടുണ്ടാവുക എന്ന് സന്ദേഹിക്കുക. ഓർത്തുനോക്കു എന്തൊരു അവസ്ഥിയിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

ഇന്ന് ഈ റിപ്പോർട്ട് ഞാൻ തയ്യാറാക്കുമ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത് മുപ്പത് മരണങ്ങളാണ്. മലപ്പുറം ജില്ലയിലെ കവള്പപാറയിലും വയനാടിലെ പുത്തൂമലയിലും എത്രപേർ മരിച്ചു എന്ന് പോലും അറിയില്ല. ഇന്നേവരെ അർ കണ്ടിട്ടില്ലാത്ത ഒരുപക്ഷേ കേരളം കേട്ടിട്ടില്ലാത്ത ദാരുണമായ അനുഭവമാണ് ഈ രണ്ട് ഗ്രാമങ്ങളിലും ഉണ്ടായിരുന്നത്. പുത്തൂമലയിൽ ഏകദേശം അരകിലോമീറ്ററോളം ദൂരത്തിൽ ഒരു മല ഇടിഞ്ഞ് വീഴുന്നു. ആ മല അതിന്റെ അടിവാരത്തോടുകൂടി തന്നെ ഏകദേശം നാല് കിലോമീറ്ററോളം മുന്നോട്ട് പോകുന്നു.

നൂറ് ഏക്കറിലധികം ഭൂമി അപ്രത്യക്ഷമാകുന്നു. എത്രപേർ മരിച്ചു എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വേദനയിൽ പലരും നെഞ്ച് പൊട്ടി കരയുന്നു. ഏറെ വൈകാതെ കവളപ്പാറയിലെ ദുരന്തവും ലോകം അറിയുന്നു.അതും ഇന്നലെ സംഭവിച്ച ഒരു ദുരന്തം നമ്മൾ അറിയുന്നത് ഇന്നാണ്. ഈ 21ാം നൂറ്റാണ്ടിൽ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും ഇത് അറിയാൻ 20 മണിക്കൂർ നമ്മൾ എടുത്തിരിക്കുന്നു.ഇത നമ്മളെ ആശങ്കപ്പെടുത്തേണ്ട ഒന്നാണ്.

കവളപ്പാറയിലും പുത്തൂമലയിലും എത്രപേർ മരിച്ചിരിക്കുന്നു എന്ന് സർക്കാരിന്റെ സംവിധാനങ്ങൾ ഒന്നും തന്നെ അവിടെ എത്തിയിട്ടില്ല. എത്താൻ ഉള്ള സൗകര്യങ്ങൾ ഇവിടെ ഇല്ലായിരുന്നു. കേരളത്തിലെ മിക്ക ഇടങ്ങളിലും ആശയവിനിമയംപോലും തകർന്ന അവസ്ഥയിലാണ്. കേരളത്തിന് പുറത്ത് ജോലി തേടിപ്പോയവർ ബന്ധുക്കളുടെ അവസ്ഥയും മോശമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത് പൂർണ രൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP