Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വസ്തനെ മത്സരിപ്പിച്ചേ പറ്റൂവെന്ന് അടൂർ പ്രകാശ്; എംപി യായി പോയിട്ടുപോലും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്ന് മറുപക്ഷവും; ലോക്‌സഭയിൽ 3000 വോട്ടിന്റെ വ്യത്യാസം മാത്രമുള്ള നിയമസഭാ മണ്ഡലത്തിൽ ഓരോ വോട്ടും നിർണ്ണായകം; പ്രകാശിന് വഴങ്ങി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ വിമതൻ മത്സരിക്കാനെത്തുമെന്നും മുന്നറിയിപ്പ്; കറുത്ത കുതിരകളാകാൻ ബിജെപി എത്തുമ്പോൾ കോൺഗ്രസിന് പ്രതിസന്ധിയായി ഗ്രൂപ്പ് പോര്; കോന്നിയിലെ കോൺഗ്രസിൽ കലാപം അതിരൂക്ഷം

വിശ്വസ്തനെ മത്സരിപ്പിച്ചേ പറ്റൂവെന്ന് അടൂർ പ്രകാശ്; എംപി യായി പോയിട്ടുപോലും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്ന് മറുപക്ഷവും; ലോക്‌സഭയിൽ 3000 വോട്ടിന്റെ വ്യത്യാസം മാത്രമുള്ള നിയമസഭാ മണ്ഡലത്തിൽ ഓരോ വോട്ടും നിർണ്ണായകം; പ്രകാശിന് വഴങ്ങി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ വിമതൻ മത്സരിക്കാനെത്തുമെന്നും മുന്നറിയിപ്പ്; കറുത്ത കുതിരകളാകാൻ ബിജെപി എത്തുമ്പോൾ കോൺഗ്രസിന് പ്രതിസന്ധിയായി ഗ്രൂപ്പ് പോര്; കോന്നിയിലെ കോൺഗ്രസിൽ കലാപം അതിരൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിലെ കോൺഗ്രസിലെ സ്ഥാനാർത്ഥിയെ ചൊല്ലി പത്തനംതിട്ടയിലെ കോൺഗ്രസിൽ കലാപക്കൊടി. ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കോന്നിയിലെ കോൺഗ്രസ് സംഘടനക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിയതോടെ ആണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ജില്ലയിലെ എല്ലാ സീനിയർ നേതാക്കളെയും തഴഞ്ഞു താരതമ്യേനെ ജൂനിയർ ആയ വിശ്വസ്തനെ സ്ഥാനാർത്ഥി ആക്കാനുള്ള അടൂർ പ്രകാശിന്റെ നീക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം.

്അടൂർ പ്രകാശ് ഉറച്ച് നിൽക്കുന്നതോടെ കോന്നി മണ്ഡലത്തിലെ ഇരുപത്തഞ്ചോളം നേതാക്കൾ തിരുവനന്തപുരത്തെത്തി കഴിഞ്ഞദിവസം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ കണ്ടു ശക്തമായ പ്രതിഷേധം അറിയിച്ചു. ഏതെങ്കിലും നേതാവിന്റെ ബിനാമിയെ അംഗീകരിക്കുന്ന പ്രശ്‌നമേയില്ല. അടൂർ പ്രകാശ് ഒഴിഞ്ഞ സീറ്റിൽ പാരമ്പര്യവും സ്വീകാര്യതയും കഴിവും പരിഗണിച്ചു ജില്ലയിൽ നിന്നുള്ള നേതാവിനെത്തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് പ്രതിനിധികൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.

ഇരുപത്തിരണ്ടു വര്ഷം കഷ്ടപ്പെട്ട് പ്രവർത്തിച്ചു ജയിപ്പിച്ച തങ്ങളെ പ്രകാശ് അംഗീകരിക്കുന്നില്ല. അടൂർ പ്രകാശ് അഞ്ചുതവണ തുടർച്ചയായി മത്സരിച്ചപ്പോഴും പലരുടെയും അവസരം നഷ്ടമായി. മണ്ഡലം ഒഴിഞ്ഞു എം പി യായി പോയിട്ടുപോലും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെങ്കിൽ കോൺഗ്രസിൽ ഇനി പ്രവർത്തിച്ചിട്ടു കാര്യമില്ലെന്നു പ്രവർത്തകർ മൂന്നു നേതാക്കളോടും ഇവർ തുറന്നു പറഞ്ഞു. താൻ പറയുന്ന സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ പ്രവർത്തിക്കില്ലെന്നു ഒരാൾ പറഞ്ഞാൽ അയാൾക്ക് കീഴടങ്ങാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ പരസ്യമായി നിലപാടെടുത്തു മറ്റു മാർഗങ്ങൾ തേടുമെന്നും അവർ പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ നാല്പത്താറായിരം വോട്ടു നേടി വിജയത്തിനടുത്തെത്തിയ ബിജെപിയെ സഹായിക്കാനേ നീക്കം ഉപകരിക്കൂ എന്നവർ നേതാക്കളോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കർശന നിലപടുകൊണ്ടുമാത്രം സ്ഥാനാർത്ഥിയായ പ്രകാശിപ്പോൾ ഐ ഗ്രൂപ്പിലാണ്. ആകെയുള്ള 12 മണ്ഡലം പ്രസിഡന്റുമാരിൽ എട്ടുപേരും രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരിൽ ഒരാളും കെ പി സി സി മെമ്പറും ഡിസിസി ഭാരവാഹികളും അടങ്ങുന്ന വൻ നേതൃ നിരയാണ് സംഘത്തിലുണ്ടായിരുന്നത്.

കോന്നി അസ്സെംബ്ലി മണ്ഡലത്തിലെ ചിറ്റാർ, തണ്ണിത്തോട്, മലയാലപ്പുഴ, കലഞ്ഞൂർ, കൂടൽ, വള്ളിക്കോട്, മൈലപ്ര, ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ ഏഴിക്കകത്തു, ഏഴിക്കകത്തു പി സി സി. മെമ്പർ മാത്യു കുളത്തുങ്കൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോന്നി മണ്ഡലക്കാരനായ ഡിസിസി പ്രസിഡന്റ് ബാബു ജോർജും ഇതേ നിലപാടുകാരനാണെങ്കിലും അദ്ദേഹം ഇവർക്കൊപ്പം കൂടിയില്ല.

ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ഒറ്റയ്ക്ക് പൊതുവികാരം കേന്ദ്ര സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തും. സംഘത്തിലുണ്ടായിരുന്നവർ നേരത്തെ ഗ്രൂപ്പ് യോഗം ചേർന്നെടുത്ത തീരുമാനപ്രകാരമാണ് നിവേദകസംഘം നേതാക്കളെ കണ്ടത്. നിവേദനത്തിന് ഫലമുണ്ടാവുന്നില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാനും ആലോചനയുണ്ട്. അടൂർ പ്രകാശ് രാജി വെച്ച ഒഴിവിൽ സ്ഥാനാർത്ഥി ആരെന്ന തർക്കമാണ് ലോക് സഭാ ഇലക്ഷന് ഫല പ്രഖ്യാപനത്തിനു ശേഷം പത്തനംതിട്ട ജില്ലയിലെ ഏക ചർച്ച.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെറും മൂവായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് എൽ ഡി എഫ് മായി യു ഡി എഫിനുള്ളത്. തർക്കം മൂർച്ഛിച്ചാൽ കോന്നി അനായാസം കീഴടക്കാൻ എൽ ഡി എഫിന് സാധിച്ചേക്കും.നാല് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്തും നാലിടത്തു രണ്ടാമത്തെ സ്ഥാനത്തുമെത്തിയ മിന്നുന്ന പ്രകടനം ആവർത്തിക്കാനായാൽ ബിജെപി ഇവിടെ കറുത്ത കുതിരയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP