Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വസ്തുവിന്റെ മതിൽ ഇടിച്ചവർ അമ്മയേയും അക്രമിച്ചു; പരാതി നൽകിയപ്പോൾ നടന്നത് വെറുമൊരു മൊഴിയെടുക്കൽ; പണത്തിന്റെ കരുത്തിൽ വീണ്ടും ഭീഷണി തുടർന്നപ്പോൾ നിവർത്തിയില്ലാതെ ഗൃഹനാഥന്റെ ആത്മഹത്യ; നെയ്യാറ്റിൻകര പൊലീസിന് എല്ലാം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാവുന്ന വെറും സാധാ കേസ്; മകന്റെ ജീവനെടുത്തവരോട് പകരം ചോദിക്കാൻ അമ്മ പോരാട്ടത്തിന്; മേരി ജോണിന്റെ മരണം കാക്കിക്കുള്ളിലെ അനാസ്ഥ തന്നെ; നെയ്യാറ്റിൻകരയിൽ നിന്നൊരു ആത്മഹത്യാകുറിപ്പ് ചർച്ചയാകുമ്പോൾ

മകളുടെ വസ്തുവിന്റെ മതിൽ ഇടിച്ചവർ അമ്മയേയും അക്രമിച്ചു; പരാതി നൽകിയപ്പോൾ നടന്നത് വെറുമൊരു മൊഴിയെടുക്കൽ; പണത്തിന്റെ കരുത്തിൽ വീണ്ടും ഭീഷണി തുടർന്നപ്പോൾ നിവർത്തിയില്ലാതെ ഗൃഹനാഥന്റെ ആത്മഹത്യ; നെയ്യാറ്റിൻകര പൊലീസിന് എല്ലാം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാവുന്ന വെറും സാധാ കേസ്; മകന്റെ ജീവനെടുത്തവരോട് പകരം ചോദിക്കാൻ അമ്മ പോരാട്ടത്തിന്; മേരി ജോണിന്റെ മരണം കാക്കിക്കുള്ളിലെ അനാസ്ഥ തന്നെ; നെയ്യാറ്റിൻകരയിൽ നിന്നൊരു ആത്മഹത്യാകുറിപ്പ് ചർച്ചയാകുമ്പോൾ

സുവർണ്ണ പി എസ്

തിരുവനന്തപുരം: എന്റെ മകളുടെ വസ്തുവിന്റെ മതിൽ ഇടിച്ചു നിരത്തുകയും എന്റെ അമ്മയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എന്റെ അമ്മ പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും എടുത്തില്ല. എതിർകക്ഷികൾ തുടർന്നും ഭീഷണിപ്പെടുത്തുന്നു. വഴികളിൽ വച്ച് തടയുകയും കൊന്നു കളയുമെന്നും പറയുന്നു. മനോവിഷം വർദ്ധിക്കുകയാണ്. എന്റെ ആത്മഹത്യയ്ക്ക് കാരണമായവർക്കെതിരെ ഇനിയെങ്കിലും നടപടികൾ സ്വീകരിക്കണം-കണ്ണീരിന്റെ മണമുള്ള ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടും പൊലീസ് ഇന്നും കുലുങ്ങുന്നില്ല. മേരി ജോണിന്റെ അമ്മയുടെ പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് ഇടപെട്ടിരുന്നുവെങ്കിൽ മേരി ജോൺ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നു.

കസ്റ്റഡി കൊലപാതകങ്ങളും ശ്രീറാം വെങ്കിടേശ്വരനെ പോലുള്ള ഉന്നതർക്ക് ഒത്താശ ചെയ്തും കുപ്രസിദ്ധമായ കേരളാ പൊലീസും പലതും കണ്ടില്ലെന്ന് നടിക്കും. ്അതിന്റെ രക്തസാക്ഷിയാണ് മേരി ജോണും. സമീപവാസികളുടെ മർദനത്തെ തുടർന്ന് മനംനൊന്ത് അതിയന്നൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇനിയും പ്രതികളെ പൊലീസ് പിടികൂടുന്നില്ല. മൂന്നുകല്ലിന്മൂട് ജോൺ നിവാസിൽ രഘു എന്ന മേരി ജോൺ ആണ് അയൽവാസികളുടെ മർദനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത്. മതിൽ പണിയുമായ് ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. എൽഐസി ചീഫ് ഇൻഷ്വറൻസ് അഡൈ്വസറായ മേരി ജോണിനെയും അമ്മ സരസമ്മയെയും പ്രതികൾ ഉപദ്രവിച്ചതിന്റെ വിഷമത്തിലും പൊലീസ് നടപടി വൈകിയതിലും മനംനൊന്താണ് മേരി ജോൺ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ജൂൺ 1ന് സരസമ്മയുടെ ചെറുമകൾ അനീറ്റയുടെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്ത് മതിൽ പണിയുന്നതിനായ് എത്തിയപ്പോഴാണ് അയൽവാസികളുമായ് തർക്കമുണ്ടാകുന്നത്. നേരത്തെ തന്നെ മൂന്ന് വശങ്ങളിൽ മതിൽ കെട്ടി തിരിച്ച സ്ഥലത്ത് മുൻ ഭാഗത്ത് കൂടി മതിൽ വന്നാൽ സമീപവാസികൾക്ക് വാഹനം കൊണ്ടുപോകാൻ കഴിയില്ല.അതുകൊണ്ട് തന്നെ മതിൽ പണി തുടങ്ങുന്നതിന് മുമ്പ് തന്നെ എതിർപ്പുമായ് സമീപവാസികൾ എത്തിയിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് മതിൽ പണി തുടങ്ങിയത്. ഇതാണ് പിന്നീട് തർക്കങ്ങൾക്ക് വഴിവെച്ചത്. അതേസമയം മതിൽ പണിയുന്നതിനുള്ള അനുമതി നേരത്തെ തന്നെ ഇവർ വാങ്ങിയിരുന്നു.

എന്നാൽ പണി നടക്കുന്ന സമയം വിജയൻ, ആന്റണി, മുത്തപ്പൻ, വിമൽ ദേവ് എന്നിവർ എത്തി മതിൽ ഇടിക്കുകയും ഇത് തടയാൻ ചെന്ന മേരി ജോണിന്റെ അമ്മ സരസമ്മയെ ശാരീരികമായ് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മർദനമേറ്റ സരസമ്മയെ നെയ്യാറ്റിൻകര ഗവ:താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് പരാതി നൽകി. എന്നാൽ പരാതി നൽകിയത് പ്രകാരം പേലീസ് ആശുപത്രിയിലെത്തിയെങ്കിലും സരസമ്മയുടെ മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. തുടർ നടപടികൾ ഒന്നും ഉണ്ടായതുമില്ല. ഇത് മേരി ജോണിനെ മാനസികമായി തളർത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികൾ മേരി ജോണിനെ വഴിയിൽ തടഞ്ഞ് നിർത്തുകയും കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വഴി തടഞ്ഞുള്ള ഭീഷണികൂടെയായപ്പോൾ മേരി ജോൺ മാനസികമായ് തളർന്നു. ഇതിന് പിന്നാലെയാണ് ജൂൺ ഏഴിന് ഓഫീസായി ഉപയോഗിക്കുന്ന മൂന്ന് കല്ലിന്മൂട്ടിലെ വീട്ടിൽ ഡിവൈഎസ്‌പിക്ക് കത്ത്് എഴുതിവെച്ച് തൂങ്ങിമരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതെയായത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയില്ല. തന്നെയും അമ്മയെയും ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മേരി ജോൺ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

അമ്മയെ തല്ലിയ കേസിൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം കിട്ടി. ആത്മഹത്യാ പ്രേരണയിൽ കേസെടുക്കില്ലെന്നും സിഐ പറയുന്നു. ഇത് തെറ്റാണ്. ഒരു സ്ത്രീയെ ആണ് പ്രതികൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ഇത് പൊലീസ് ചെയ്തിട്ടില്ല. ആത്മഹത്യ ചെയ്ത മേരി ജോണിന്റെ കത്തിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നുമുണ്ട്. ഇതും ക്രിമിനൽ കുറ്റമാണ്. കൊലപ്പെടുത്തുമെന്നാണ് ഭീഷണി. മുൻ വൈരാഗ്യം വ്യക്തമായതു കൊണ്ട് തന്നെ ഇതിലും മറ്റൊരു കേസെടുത്ത് പ്രതികളെ കുടുക്കാം. എന്നാൽ ഇതൊന്നും പൊലീസ് ഇനിയും ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് അമ്മ സരസമ്മ ഡിജിപിക്ക് പരാതി നൽകിയത്.

സരസമ്മയെ മർദിച്ച് 6 ദിവസം കഴിഞ്ഞാണ് മകൻ ആത്മഹത്യ ചെയ്തതെന്നും സിഐ പറഞ്ഞതായി സരസമ്മ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല മുകളിലേക്ക് പരാതി നൽകിയിട്ട് കാര്യമില്ലെന്നും രണ്ട് വിചാരണ കഴിഞ്ഞ് കേസ് തള്ളിപോകുമെന്ന് സിഐ പറഞ്ഞെന്നും സരസമ്മ പറയുന്നു. ഡിജിപിക്ക് പരാതി നൽകി ഒരാഴ്‌ച്ച കഴിഞ്ഞാണ് മേരി ജേണിന്റെ മരണവുമായ് ബന്ധപ്പെട്ട പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് മേരി ജോണിന്റെ ബന്ധുക്കൾ പറയുന്നു. മേരി ജോൺ ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിനെകൊണ്ട് സാധിച്ചിട്ടില്ല.

എന്നാൽ പ്രതിയെന്ന് സംശയിക്കുന്നവരെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും മകന്റെ മരണത്തിന് നീതി കിട്ടാൻ അലയുകയാണ് സരസമ്മയും കുടുംബവും.അതേസമയം കേസുമായ് ബന്ധപ്പെട്ട് ഡിവൈഎസ്‌പിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP