Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും; ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല; എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നവർ എന്തുതരം മനുഷ്യരാണ്?

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും; ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല; എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നവർ എന്തുതരം മനുഷ്യരാണ്?

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ പെരുമഴ ഏതാനും ദിവസം നീണ്ടു നിന്നതോടുകൂടി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പാവപ്പെട്ട പ്രളയബാധിതരെ സഹായിക്കണമോ വേണ്ടയോ എന്നതുമാണ്. ഇത് സംബന്ധിച്ചുള്ള ആശയ സംവാദങ്ങൾ ഒരുവശത്ത് അരങ്ങേറുമ്പോൾ നുണപ്രചരണങ്ങളുമായി മറ്റ് ചിലരും രംഗത്തിറങ്ങിയിട്ടുണ്ട. പതിവുപോലെ ജനങ്ങൾ വളരെ സെൻസിറ്റീവായി കാണുന്ന ഒരു വിഷയത്തിൽ പ്രതിസ്ഥാനത്ത് നിർത്തി അറ്റാക്ക ചെയ്താൽ ജനഹൃദയങ്ങളിൽ വെറുപ്പുണ്ടാകും എന്ന് മനസ്സിലാക്കിയ ചില ബുദ്ധിമാന്മാർ എന്റെ ചില സംഭാഷണങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് കൊണ്ട് രംഗത്തിറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപൈസ പോലും കൊടുക്കരുത് എന്ന് മറ്റൊരു സാഹചര്യത്തിൽ ഞാൻ പറഞ്ഞ പ്രസ്ഥാവന ഇപ്പോൾ ദുരിതം അനുഭവിക്കുന്നവരുടെ ആശങ്കയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലേക്ക് തള്ളിയിടുന്നതിന് വേണ്ടി ഞാൻ പറഞ്ഞതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നു. അനേകം പേർ ശാപവാക്കുകളുമായി എന്നെ ആക്രമിക്കാൻ രംഗത്തുണ്ട്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് പോലെ വ്യാജപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നെങ്കിൽ എന്നെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നവരുമുണ്ട്.

ആദ്യമേ തന്നെ പറയട്ടെ, ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഏറെ കേട്ടും കണ്ടുമാണ് ഞാൻ എന്റെ മാധ്യമപ്രവർത്തനം ജീവിതകാലം മുഴുവൻ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ നുണ പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ കീഴടങ്ങാനോ അവരുടെ കാലിൽ പിടിച്ച് രക്ഷിക്കണമേ എന്ന് അപേക്ഷിക്കുവാനോ എന്നെ കിട്ടുകയില്ല. നിങ്ങൾക്ക് വേണമെങ്കിൽ സത്യം പറയുന്നതുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യാം. ഇവിടെ ചർച്ച ചെയ്യേണ്ടത് രണ്ട് വിഷയമാണ്. ഒന്ന്, ദുരിതത്തിൽ ആണ്ടുപോയ പാവപ്പെട്ടവരെ സഹായിക്കണമോ വേണ്ടയോ എന്നത്. രണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കണോ വേണ്ടയോ എന്നത്. ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ ചില വാക്കുകളാണ് ഞാൻ ഈ വീഡിയോയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. 'ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല. എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നവർ എന്തുതരം മനുഷ്യരാണ്?' ഇതാണ് ഡോക്ടർ നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ ഹൃദയഭേദകമായ വാക്കുകൾ.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കരുത് എന്നും അവർക്ക് ഭക്ഷണമോ വെള്ളമോ വസ്ത്രമോ മരുന്നോ കൊടുക്കരുത് എന്നും അതൊക്കെ ഈ സർക്കാർ തന്നെ ചെയ്യട്ടെ എന്നും പറയുന്ന ചിലരെ ഞാനും സോഷ്യൽ മീഡിയായിൽ കണ്ടു. അങ്ങനെ പറയുന്നവരോട് ഡോക്ടർ നെൽസൺ ജോസഫ് പറഞ്ഞ അതേ വാക്കുകൾ മാത്രമാണ് മായം കലർത്താതെ എനിക്കും പറയാനുള്ളത്. ഇന്നലെ വരെ എല്ലാം ഉണ്ടായിരുന്നവർ ഒരു രാത്രിയിൽ ഒന്നുമില്ലാതായി ഉടുതുണിയുമായി ഓടി രക്ഷപെടുമ്പോൾ, അവർ എവിടെയോ അഭയം പ്രാപിക്കുമ്പോൾ, ഭാഗ്യം കൊണ്ട് മാത്രം അവരുടെ ജീവൻ അവരുടെ കയ്യിൽ ഇപ്പോഴും ബാക്കിയാകുമ്പോൾ അവരെ സഹായിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരോട്, നിങ്ങൾ എന്തുതരം മനുഷ്യരാണ് എന്ന് തന്നെ ചോദിക്കണം. അത് ഡോക്ടർ നെൽസൺ ജോസഫിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ഞാനും ചോദിക്കുന്നു. നിങ്ങൾ എന്തുതരം മനുഷ്യരാണ്? എങ്ങനെയാണ് ദുരിതം അനുഭവിക്കുന്നവർക്ക്, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർക്ക്, ഒരുനേരത്തേ ഭക്ഷണം ഇല്ലാത്തവർക്ക് സഹായം ചെയ്യരുത് എന്ന് പറയാൻ കഴിയുന്നത് എന്ന്.

കളക്ടർ ബ്രോ എന്ന് നമ്മൾ പറയുന്ന പ്രശാന്ത് നായർ എന്ന യുവ ഐഎഎസുകാരൻ പറഞ്ഞതാണ് ശരി. 'മോങ്ങുന്നവർ എന്നും മോങ്ങിക്കൊമ്ടിരിക്കും. കൊടുക്കുന്നവൻ ഇപ്പോഴും കൊടുക്കുന്നുണ്ട് എന്ന്. അതുകൊണ്ട് കൊടുക്കരുത് എന്ന് പറഞ്ഞവരുടെ കൂടെ എന്നെ ആരെങ്കിലും കൂട്ടാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ അത് ചിലരുടെ അജണ്ടയുടെ ഭാഗമാണ്. കൊടുക്കുകയും കൊടുക്കണം എന്ന് പറയുകയും ചെയ്യുന്നവർക്ക് ഒപ്പമാണ് ഞാൻ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP