Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുതിയതിലും വലിയ തോൽവിയാണ് രാഹുൽ ഗാന്ധി; കോൺഗ്രസിൽ നടക്കുന്നത് ഗാന്ധിമാരുടെ കസേര കളിയെന്നും സംബീത് പത്ര; സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായ നടപടിയെ പരിഹസിച്ച് ബിജെപി വക്താവ് രംഗത്ത്

കരുതിയതിലും വലിയ തോൽവിയാണ് രാഹുൽ ഗാന്ധി; കോൺഗ്രസിൽ നടക്കുന്നത് ഗാന്ധിമാരുടെ കസേര കളിയെന്നും സംബീത് പത്ര; സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായ നടപടിയെ പരിഹസിച്ച് ബിജെപി വക്താവ് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസിൽ ഗാന്ധിമാരുടെ കസേരകളിയെന്ന പരിഹാസവുമായി ബിജെപി. എഐസിസിയുടെ ഇടക്കാല പ്രസിഡന്റായി മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്ത നടപടി ചൂണ്ടിക്കാട്ടി ആയിരുന്നു ബിജപി വക്താവ് സംബീത് പത്രയുടെ പരിഹാസം. സോണിയ ഗാന്ധിയെ പാർട്ടിയുടെ രക്ഷകയായി കണ്ടെത്തിയതോടെ കോൺഗ്രസ് കരുതിയതിനേക്കാൾ തോൽവിയാണെന്ന് രാഹുൽ ഗാന്ധിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു. സോണിയാ ഗാന്ധിയെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തിനോട് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവസാനം ഗാന്ധി കുടുംബത്തിൽ നിന്നുതന്നെ ഒരാളെ തിരഞ്ഞെടുത്തുവെന്ന് സംബീത് പത്ര പറഞ്ഞു. സോണിയാ ഗാന്ധിയിൽ രാഹുൽ ഗാന്ധിയിലേക്കും വീണ്ടും സോണിയ ഗാന്ധിയിലേക്കും ചുമതല എത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആളുകൾ മാത്രം പങ്കെടുക്കുന്ന കസേരകളിപോലെയാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസിനെപ്പോലെയല്ല ബിജെപി വ്യത്യസ്തമായ പാർട്ടിയാണെന്നും സംബീത് പത്ര പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടിയാണ് കുടുംബം. എന്നാൽ കോൺഗ്രസിന് ഒരു കുടുംബം മാത്രമാണ് പാർട്ടിയെന്നും സംബീത് പത്ര കൂട്ടിച്ചേർത്തു.

ശനിയാഴ്ച വൈകിട്ടാണ് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ പാർട്ടിയുടെ വർക്കിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേതുടർന്ന് രണ്ടര മാസത്തോളം കോൺഗ്രസിന് അധ്യക്ഷനുണ്ടായിരുന്നില്ല. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നും പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്നായിരുന്നു രാഹുലിന്റെ നിർദ്ദേശം.

രാഹുലിന്റെ രാജി പിൻവലിപ്പിക്കാൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് എഐസിസി പ്രവർത്തക സമിതി ചേർന്ന് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തത്. പ്രവർത്തക സമിതി അംഗങ്ങൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ നടത്തിയത്. തുടക്കത്തിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രവർത്തക സമിതി യോഗത്തിൽ നിന്നും വിട്ടുനിന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് പൂർണസ്വാതന്ത്ര്യം പ്രവർത്തക സമിതിക്ക് നൽകുന്നതിനായിരുന്നു നടപടി. അതേ സമയം പ്രിയങ്കാ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ശക്തമായ ആവശ്യം ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിലും ഉയർന്നു. നിലവിലെ സാഹചര്യത്തിൽ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ നേതൃപദവിയിലെത്തിയാൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് 5 മേഖലാ സമിതികളും ആശങ്കയറിയിച്ചു. ചർച്ചകൾ തുടരുന്നതിനിടെ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി എത്തുകയായിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താൻ വൈകിയതിൽ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി ക്ഷുഭിതനായതായും റിപ്പോർട്ടുകളുണ്ട്. നെഹ്‌റു കുടുംബത്തിൽ നിന്നാരും എത്തിയില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലേയെന്ന് രാഹുൽ ഗാന്ധി ചോദിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

യോഗത്തിനിടെ ക്ഷുഭിതനായ രാഹുൽ മടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയാകുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്. മൂന്ന് പ്രമേയങ്ങളാണ് പ്രവർത്തക സമിതിയിൽ അവതരിപ്പിച്ചത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു ആദ്യ പ്രമേയം, രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച് രണ്ടാം പ്രമേയം, സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയാകണമെന്നാവശ്യപ്പെട്ടായിരുന്നു മൂന്നാം പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP