Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഹിതും ധവാനും നിറം മങ്ങിയപ്പോൾ കളം നിറഞ്ഞ് വിരാട് കോലി; തകർപ്പൻ ബാറ്റിങ്ങിലൂടെ 42ാം ഏകദിന സെഞ്ച്വറി തികച്ച് ഇന്ത്യൻ നായകൻ; ശ്രേയസ് അയ്യർക്ക് തകർപ്പൻ അർധ സെഞ്ച്വറി; കാർലസ് ബ്രാത്‌വെയ്റ്റിന് മൂന്ന് വിക്കറ്റ്; കൂറ്റൻ സ്‌കോറിലെത്താത്തത് ഫിനിഷറുടെ അഭാവം കാരണം; ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 280 റൺസ് വിജയലക്ഷ്യം

രോഹിതും ധവാനും നിറം മങ്ങിയപ്പോൾ കളം നിറഞ്ഞ് വിരാട് കോലി; തകർപ്പൻ ബാറ്റിങ്ങിലൂടെ 42ാം ഏകദിന സെഞ്ച്വറി തികച്ച് ഇന്ത്യൻ നായകൻ; ശ്രേയസ് അയ്യർക്ക് തകർപ്പൻ അർധ സെഞ്ച്വറി; കാർലസ് ബ്രാത്‌വെയ്റ്റിന് മൂന്ന് വിക്കറ്റ്; കൂറ്റൻ സ്‌കോറിലെത്താത്തത് ഫിനിഷറുടെ അഭാവം കാരണം; ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 280 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്‌ക്

പോർട്ട് ഓഫ് സ്‌പെയിൻ (ട്രിനിഡാഡ്): ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വിൻഡീസിന് 280മറൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലിയുടെ 42ാം ഏകദിന സെഞ്ച്വറി 120(125) അഞ്ചാമനായി എത്തിയ ശ്രേയസ് അയ്യർ 71(68) എന്നിവരുടെ മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് നേടുകയായിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഗയാനയിൽ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റ് 2(3) ആദ്യം നഷ്ടമായി. ഷെൽഡൺ കോട്രലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിയുമൊത്ത് 74 റൺസ് കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ്മ 18(34) റോസ്റ്റൺ ചെയ്‌സിന്റെ പന്തിൽ നിക്കോളസ് പൂരൻ പിടിച്ച് പുറത്തായി. നാലാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ 20(35) കാർലസ് ബ്രാത് വെയ്റ്റ് ബൗൾഡാക്കി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 125 റൺസ് കൂട്ടിച്ചേർത്ത് കോലി ഇതിനിടയിൽ 14 ഫോറുകളും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് തന്റെ 42ാം സെഞ്ച്വറിയിലേക്ക് എത്തിയത്.

ബ്രാത്‌വെയ്റ്റിന്റെ പന്തിൽ കെമാർ റോഷ് പിടിച്ചാണ് കോലി പുറത്തായത്. ഇടയ്ക്ക് മഴ കാരണം അൽപ്പനേരം കളി തടസ്സപ്പെടുകയും ചെയ്തു. ശ്രേയസ് അയ്യരെ വിൻഡീസ് നായകൻ മവയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ ക്ലീൻ ബൗൾഡാക്കി. കേദാർ ജാദവ് 16(14) ഭുവനേശ്വർ കുമാർ 1(2) രവീന്ദ്ര ജഡേജ 16(16) മുഹമ്മദ് ഷമി 3(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ. വിൻഡീസിനായി കാർലസ് ബ്രാത് വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. റോസ്റ്റൺ ചെയ്‌സ്, കോട്രൽ, ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP