Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എം.എ.ഖാസിം മുസല്യാർ അന്തരിച്ചു; മരണം കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ

എം.എ.ഖാസിം മുസല്യാർ അന്തരിച്ചു; മരണം കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കുമ്പള: എം.എ.ഖാസിം മുസല്യാർ അന്തരിച്ചു. സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

ഉപ്പള മൂസോടി കടപ്പുറത്ത് കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരിച്ചത്. കർണാടക കിന്ന്യ ഖാസിയായിരുന്ന പരേതനായ അബ്ദുൽ റഹ്മാൻ മുസല്യാരുടെയും ബീഫാത്തിമയുടെയും മകനാണ്.

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി, കുമ്പള ഇമാം ഷാഫി അക്കാദമി ചെയർമാൻ ആൻഡ് പ്രിൻസിപ്പൽ, എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP