Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഘോഷങ്ങളില്ലാതെ പ്രവാസികളുടെ പെരുന്നാൾ ദിനം; പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നവർക്ക് സന്തോഷിക്കാനാകുന്നില്ല; നാടും വീടും വിട്ട് വിദേശത്ത് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പേമാരി കൊണ്ട് പോയ സങ്കടത്തിൽ എങ്ങനെ പെരുന്നാൾ ആഘോഷിക്കും? ആസൂത്രണം ചെയ്ത പരിപാടികളെല്ലാം ഒഴിവാക്കി പ്രവാസികൾ കേരളത്തിന്റെ വേദനയിൽ പങ്ക് ചേരുന്നു

ആഘോഷങ്ങളില്ലാതെ പ്രവാസികളുടെ പെരുന്നാൾ ദിനം; പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നവർക്ക് സന്തോഷിക്കാനാകുന്നില്ല; നാടും വീടും വിട്ട് വിദേശത്ത് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പേമാരി കൊണ്ട് പോയ സങ്കടത്തിൽ എങ്ങനെ പെരുന്നാൾ ആഘോഷിക്കും? ആസൂത്രണം ചെയ്ത പരിപാടികളെല്ലാം ഒഴിവാക്കി പ്രവാസികൾ കേരളത്തിന്റെ വേദനയിൽ പങ്ക് ചേരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി മലയാളികൾക്ക് ഇത്തവണ പെരുന്നാൾ ആഘോഷങ്ങൾ ഒന്നുമില്ല. കേരളം പ്രളയത്തിൽ തകർന്നിരിക്കുമ്പോൾ ബന്ധുക്കളെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന അവർക്ക് എങ്ങനെ ആഘോഷിക്കാൻ കഴിയും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കിടപ്പാടം നഷ്ടപ്പെട്ടും ജീവൻ പൊലിഞ്ഞും കഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണവർ. കുടുംബക്കാർ എല്ലാം സുരക്ഷിതരാണൊ എന്ന ചിന്ത ഒഴിഞ്ഞൊരു നേരമില്ല അവർക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവധിയാണെങ്കിലും ആഘോഷങ്ങളിൽ പങ്ക് ചേരാൻ അവർക്ക് താല്പര്യമില്ല. കഴിഞ്ഞ ബലിപ്പെരുന്നാൾ കാലത്തും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇപ്പോഴും അതിന് മാറ്റം ഒന്നുമില്ലല്ലോ എന്ന് ആലോചിച്ചിരിക്കുകയാണ് ഇവരിൽ പലരും.

നാടും വീടും വിട്ട് വിദേശത്ത് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പേമാരി കൊണ്ട് പോകുന്നത് സഹിക്കാൻ കഴിയാത്ത വേദനയാണ് ഇവർക്ക് നൽകുന്നത്. പെരുന്നാൾ സന്തോഷം പങ്ക് വെയ്ക്കാനും ആശംസകൾ നേരാനും ആരെ വിളിക്കും. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. കറണ്ടും വെളിച്ചവുമില്ലാതെ മൂന്ന് നാല് ദിവസമായി ഫോൺ ബന്ധം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ലഭ്യമായാൽ തന്നെ അധികം നീളാത്ത സന്ദേശങ്ങളിൽ മാത്രം സംസാരങ്ങൾ ഒതുങ്ങിപ്പോകുകയാണ്. പെരുന്നാൾ പ്രമാണിച്ച് പള്ളിയിൽ പോയി നാട്ടിലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് എല്ലാവരും.

പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലെത്താൻ വിമാന ടിക്കറ്റ് എടുത്ത പലർക്കും സമയത്ത് നാട്ടിലെത്താൻ കഴിഞ്ഞില്ല. പല സർവീസുകളും നിർത്തി വെയ്ക്കുകയും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതും പ്രവാസികൾക്ക് അടിയായി. പെരുന്നാൾ മലയാളി അക്ഷരാർഥത്തിൽ രക്ഷാപ്രവർത്തനങ്ങളുടെയും ദുരിതനിവാരത്തിന്റെയും ദിനമായി മാറിയിരിക്കുകയാണ്. ഹജിന്റെ ഭാഗമായി അറഫയിൽ സംഗമിച്ച വിശ്വാസികളുടെ പ്രാർത്ഥനകളിൽ നിറയെ ദുരിതത്തിലായ കേരളമായിരുന്നു.

യുഎഇയിൽ രാവിലെ 6,04 മുതലായിരുന്നു പെരുന്നാൾ നമസ്‌കാരം. ഈദുഗാഹുകളിലും പള്ളികളിലും പ്രാർത്ഥനകൾ നടന്നിരുന്നു. ഇത്തവണ ആരും വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. ഇതിന്റെ പ്രതിഫലനം മാളുകളിലും സൂപ്പർഹൈപ്പർ മാർക്കറ്റുകളിലും ദൃശ്യമായിരുന്നു. വൈകിട്ട് ചൂട് കുറയുമ്പോൾ പുറത്തിറങ്ങി സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് എല്ലാവരുടേയും തീരുമാനം. വിവിധ മലയാളി സംഘടനകൾ പെരുന്നാൾ കലാ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും നാട്ടിലെ മഴക്കെടുതി കാരണം ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP