Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ

കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല : സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ കയറിപ്പിടിച്ച കേസിൽ പിടിയിലായ സി പി എം നേതാക്കളെ കേസിൽ നിന്നും ഊരിയെടുക്കാൻ പുളിക്കീഴ് പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. ഭാര്യയെ അപമാനിക്കുന്നത് തടയാൻ ചെന്ന ഭർത്താവിനെയും സംഭവമറിഞ്ഞെത്തിയ സി ഐ എ യും സംഘം കൈയേറ്റം ചെയ്തു. കേസിൽ പിടിയിലായ പരുമലയിലെ പ്രാദേശിക സി പി എം നേതാക്കളായ പരുമല ഇലയ്ക്കാട്ട് ഹരികുമാർ ( 56 ) , മനോജ് ഭവനിൽ അനൂപ് ( 41 ) എന്നിവരെ കേസിൽ നിന്നും ഊരിയെടുക്കാനാണ് സി പി എം നേതൃത്വത്തിന്റെയും പൊലീസിന്റെയും ഒത്തുകളി . പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമായ ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് കഥയിലെ വില്ലന്മാർ

യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ പരുമല കോളേജിൽ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാർ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടർന്ന് സ്ഥാപനത്തിൽ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകൾ ഭദ്രമാക്കി വെക്കാൻ ഭർത്താവുമൊന്നിച്ച് സ്‌കൂട്ടറിൽ എത്തിയതാണ് യുവതി.

കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ പ്രതികൾ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകൾ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികൾക്ക് നേരെ പാഞ്ഞടുത്തത്. കെട്ടിടത്തിനകത്ത് ഇത്ര നേരം എന്തായിരുന്നു പണിയെന്നായിരുന്നു ആദ്യ ചോദ്യം. മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ എന്ന ചോദ്യവുമുണ്ടായി. തുടർന്ന് ഞങ്ങളോടും സഹകരിക്കണമെന്നതായി യുവതിയോടുള്ള ഇരുവരുടെയും ആവശ്യം. ഇതു കേട്ട് ഇരുവർക്കും നേരെ യുവതി കയർത്തതോടെയാണ് യുവതിയെ കയറിപ്പിടിച്ചത്.

ഇത് തടുക്കാനൊരുക്കിയ ഭർത്താവിനെയും സംഘം കൈകാര്യം ചെയ്തു, ദമ്പതികൾ എത്തിയ സ്‌കൂട്ടർ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികൾ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലർ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മാന്നാർ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം വിരട്ടി. ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതൽ കളിച്ചാൽ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പിൽ കയറ്റാനൊരുങ്ങവെയാണ് സംഘം സി ഐ യെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും അക്രമിച്ചത്.

തുടർന്ന് സി ഐ പുളിക്കീഴ് പൊലീസിനെ വിവരമറിയിച്ചു. പുളിക്കീഴിൽ നിന്നുള്ള പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചതോടെ പൊലീസ് പുലിവാൽ പിടിച്ചു. നിങ്ങൾ അകത്താക്കിയിരിക്കുന്നത് സി പി എം ന്റെ നേതാക്കളാണെന്നും ഉടൻ അവരെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് ഉന്നത നേതാക്കളുടെ ഫോൺ കോളുകൾ പുളിക്കീഴ് സി ഐ പീറ്ററിന് തുടരെയെത്തി . ഇതോടെയാണ് പൊലീസ് കളം മാറ്റിച്ചവിട്ടിയത്. യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനായി ആദ്യ ശ്രമം. അത് നടക്കാതെ വന്നപ്പോൾ കേസിലെ ജാമ്യമില്ലാ വകുപ്പായ 354 ഒഴിവാക്കിയുള്ള നടപടികൾക്കാണ് സി പി എം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് പൊലീസിന്റ ശ്രമം.

പമ്പാ നദിയിൽ ജലനിരപ്പുയരുന്നതിനാൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോളജ് കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ നിന്ന് സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വന്നതായിരുന്നു ദമ്പതികൾ. സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റിയ ശേഷം തങ്ങളുശട പുതുപുത്തൻ ആക്ടീവ സ്‌കൂട്ടറിൽ തിരികെ മടങ്ങുമ്പോഴാണ് ഹരികുമാറും അനൂപും ഇടപെട്ടത്. സംഭവം നടന്നത് പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ ആയതിനാലും പരാതിക്കാരി സ്ത്രീ ആയതിനാലും മാന്നാറിൽ നിന്ന് അവിടേക്ക് വിവരം കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് പാഞ്ഞെത്തി കസ്റ്റഡിയിൽ എടുത്തപ്പോഴാണ് പ്രതികൾ സിപിഎം നേതാക്കൾ ആണെന്ന് മനസിലായത്.

ഇതോടെ പൊലീസ് റിവേഴ്സ് ഗിയറിലായി. ഇതിനിടെ സിപിഎമ്മിലെ ഗ്രൂപ്പിസം തലപൊക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിടണമെന്ന് സമ്മർദമുണ്ടായി. ഇതോടെ പൊലീസ് 354 വകുപ്പിട്ട് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാത്ത വകുപ്പാണിത്. സ്ത്രീയുടെ പരാതി അട്ടിമറിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നാണിപ്പോൾ പൊലീസ് ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP