Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ടു കെട്ടിയത് കമൽനാഥിന്റെ മരുമകന്റെ 2800 കോടി രൂപയുടെ വിദേശ നിക്ഷേപം; സഹോദരി ഭർത്താവിന്റെ പേരിലെ ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ നീളുന്നത് മോസർ ബെയർ ഗ്രൂപ്പിന്റെ സിഎംഡിക്കെതിരെ; അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ കോൺഗ്രസിന് കടുക്കാൻ കച്ചകെട്ടി ഇറങ്ങുന്നത് അമിത് ഷാ തന്നെ; കള്ളപ്പണ വേട്ടയിൽ നിറയുന്നത് മധ്യപ്രദേശിലെ 'പഴയ വൈരാഗ്യമോ' ?

കണ്ടു കെട്ടിയത് കമൽനാഥിന്റെ മരുമകന്റെ 2800 കോടി രൂപയുടെ വിദേശ നിക്ഷേപം; സഹോദരി ഭർത്താവിന്റെ പേരിലെ ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ നീളുന്നത് മോസർ ബെയർ ഗ്രൂപ്പിന്റെ സിഎംഡിക്കെതിരെ; അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ കോൺഗ്രസിന് കടുക്കാൻ കച്ചകെട്ടി ഇറങ്ങുന്നത് അമിത് ഷാ തന്നെ; കള്ളപ്പണ വേട്ടയിൽ നിറയുന്നത് മധ്യപ്രദേശിലെ 'പഴയ വൈരാഗ്യമോ' ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി ഭരണം ഇല്ലായ്മ ചെയ്തത് കമൽനാഥിന്റെ അവസാന റൗണ്ടിലെ ഇടപെടലായിരുന്നു. ഇതിന് അംഗീകാരമായി കോൺഗ്രസ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കി. തീർത്തും അപ്രതീക്ഷിതമായിരുന്നു ബിജെപിക്ക് ഈ തോൽവി. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും പിടിമുറുക്കിയതോടെ കമൽനാഥിനെ കുടുക്കാൻ തന്ത്രങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ പ്രധാന ഫണ്ട് റെയ്‌സർമാരിൽ ഒരാളായി എന്നും അറിയപ്പെടുന്ന കമൽനാഥിനെ എല്ലാ അർത്ഥത്തിലും വെട്ടിലാകുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ.

കമൽനാഥിന്റെ മരുമകൻ രാതുൽ പുരിയുടെ ഏതാണ്ട് 2800 കോടി രൂപയുടെ (40 കോടി ഡോളർ) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടിയത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. കള്ളപ്പണത്തിനെതിരെ നിലപാട് ശക്തമാക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളാണ് രാതുൽ പുരി നേരിടുന്നത്.

ഇദ്ദേഹത്തിന്റെയും അച്ഛൻ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്റെ ഡൽഹി അബ്ദുൾ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്. ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ പുരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഹിന്ദുസ്ഥാൻ പവർ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാനാണ് പുരി. 3600 കോടിയുടെ ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ടാണ് റതുൽ പുരിയെ നേരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനിടെ വിശ്രമത്തിനായി ഇളവ് അനുവദിച്ച സമയത്ത് പുരി രക്ഷപ്പെടുകയായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ആരോപിക്കുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് കോടതിയിൽ നിന്ന് പുരി ജാമ്യം നേടി. കമൽനാഥിന്റെ സഹോദരി നിതയുടെ മകനാണ് റതുൽ പുരി. മോസർ ബെയർ എന്ന കമ്പനിയുടെ സിഎംഡിയാണ് നിതയും ഭർത്താവ് ദീപക് പുരിയും. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം എൻഫോഴ്സ്മെന്റും സിബിഐയും നിരവധി കുറ്റപത്രങ്ങൾ സമർപ്പിച്ചുകഴിഞ്ഞു. ഹിന്ദുസ്ഥാൻ പവർപ്രൊക്ട്സ് കമ്പനിക്ക് 1350 കോടിയുടെ നികുതി ഇളവ് നൽകിയതായി ഈ വർഷമാദ്യം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

രാതുലിന്റെ 254 കോടിയുടെ 'ബിനാമി' ഓഹരികൾ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസിൽ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരൻ രാജീവ് സക്‌സേനയുടെ 'കടലാസ്' കമ്പനികളിൽനിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ വാദം.

ഹിന്ദുസ്ഥാൻ പവർപ്രൊജക്റ്റ്‌സ് കമ്പനിയുടെ ചെയർമാനായ രാതുൽ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP