Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റേതെന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴി തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നു; വ്യാജ അക്കൗണ്ടിൽ വഞ്ചിതരാകരുതെന്ന് അറിയിച്ച് പാർവ്വതി തിരുവോത്ത്

തന്റേതെന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴി തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നു; വ്യാജ അക്കൗണ്ടിൽ വഞ്ചിതരാകരുതെന്ന് അറിയിച്ച് പാർവ്വതി തിരുവോത്ത്

സ്വന്തം ലേഖകൻ

ന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പേജിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതായും അത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും നടി പാർവതിയുടെ മുന്നറിയിപ്പ്.

കനത്ത പേമാരിയിൽ സംസ്ഥാനം വലയുന്ന ഈ അവസരത്തിൽ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടിൽ നിന്നും ഉണ്ടാകുന്നത്. അത്തരം വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു

തെക്കൻ മേഖലയിൽ നിന്നും വടക്ക് ഭാഗത്തേക്ക് സഹായം ലഭിക്കാത്തത് സൂചിപ്പിച്ച ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ പ്രചരിക്കുന്ന പോസ്റ്റ് നിരുത്തരവാദപരവും ഭിന്നിപ്പ് സൃഷ്ടിക്കുന്നതാണെന്നും പോസ്റ്റ് വന്നത് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നുമാണെന്നും നടി പാർവതി വെളിപ്പെടുത്തി. തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും പാർവതി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

പാർവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP