Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് അച്ഛനെ ജയിലിലാക്കി; ഇപ്പോൾ ജയിലിൽ നിത്യസന്ദർശകയായി പരിഹാരം ചെയ്യുന്നു; ഒരു ന്യൂജൻ മകളുടെ അവസ്ഥ

അമ്മയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് അച്ഛനെ ജയിലിലാക്കി; ഇപ്പോൾ ജയിലിൽ നിത്യസന്ദർശകയായി പരിഹാരം ചെയ്യുന്നു; ഒരു ന്യൂജൻ മകളുടെ അവസ്ഥ

സ്വന്തം ലേഖകൻ

മ്മയെത്തല്ലുന്ന അച്ഛനെ ഒരു പാഠംപഠിപ്പിക്കകയായിരുന്നു മയ്‌സ റൊസാറ്റോ ക്ലിഫ്ടൺ എന്ന 15-കാരിയുടെ ഉദ്ദേശ്യം. എന്നാൽ, അത് അച്ഛനെ ജയിലഴിക്കുള്ളിലാക്കുമെന്ന് മയ്‌സ കരുതിയിരുന്നില്ല. അച്ഛനെക്കാണാൻ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ജയിലിലെത്തി മയ്‌സ അതിന് പരിഹാരം കാണാനും ശ്രമിക്കുന്നു.

അച്ഛൻ ആൻഡ്രു ക്ലിഫ്ടൺ അമ്മ ടാനിയയെ മർദിക്കുന്നതിൽ മനംമടുത്താണ് മയ്‌സ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. ലോറി ഡ്രൈവറായിരുന്നു ആൻഡ്രു. ഒരുദിവസം മയ്‌സ കാണുന്നത് പുറത്തെ വാതിൽ തല്ലിത്തകർത്ത് അച്ഛൻ അകത്തേക്കുവരുന്നതാണ്. അമ്മ ഫോണിലൂടെ കരഞ്ഞുനിലവിളിച്ച് പൊലീസിനെ വിളിക്കുന്നുമുണ്ടായിരുന്നു.

മയ്‌സ ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി. പൊലീസ് ഈ ദൃശ്യങ്ങളുടെ പേരിൽ ആൻഡ്രുവിനെ കസ്റ്റഡിയിലെടുത്തു. കോടതി എട്ടുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. താൻ ചെയ്തതിൽ അൽപംപോലും ഖേദം തോന്നുന്നില്ലെങ്കിലും അച്ഛനെക്കാണാൻ പോകുന്നതിൽ മുടക്കം വരുത്തിയിട്ടില്ലെന്ന് മയ്‌സ പറയുന്നു.

അച്ഛനെ ജയിലിലാക്കിയല്ലോ എന്നത് ചിലപ്പോഴൊക്കെ മയ്‌സയെ സങ്കടപ്പെടുത്താറുണ്ട്. എന്നാൽ, അമ്മയുടെ സുരക്ഷയെക്കരുതി ദൃശ്യങ്ങൾ ചിത്രീകരിച്ചത് ശരിയായ നടപടി തന്നെയായിരുന്നുവെന്ന് അവൾ പറയുന്നു. മേയിൽ കേസ് ല്യൂട്ടൺ ക്രൗൺ കോടതിയിൽ വിചാരണയ്ക്കുവന്നപ്പോൾ മയ്‌സ ചിത്രീകരിച്ച വീഡിയോ കോടതിയിൽ കാണിച്ചിരുന്നു.

താൻ നേരിട്ട ക്രൂര പീഡനങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ച മകളുടെ നടപടിയിൽ അഭിമാനം തോന്നുന്നുവെന്ന് ടാനിയ പറയുന്നു. തന്റെ വാദങ്ങൾക്ക് തെളിവായത് മകൾ ചിത്രീകരിച്ച വീഡിയോയാണ്. ആൻഡ്രു വന്ന് ബഹളമുണ്ടാക്കുമ്പോൾ വാതിൽ തുറക്കരുതെന്ന് താൻ മകളോട് നിർദേശിച്ചിരുന്നതായും ടാനിയ പറയുന്നു.

ബഡ്ഫഡ്ഷയറിലെ സ്‌കൂളിൽ അദ്ധ്യാപികയാണ് ടാനിയ. ഭർത്താവിന്റെ മർദനമേറ്റ് മരിച്ചുപോകേണ്ട അവസ്ഥ വരെ നേരിട്ടിട്ടുണ്ടെന്ന് അവർ പറയുന്നു. ചോരയിൽ കുളിച്ചുകിടക്കുന്ന തന്റെ അരികത്തിരുന്ന് മയ്‌സ അലമുറയിട്ട് കരയാറുണ്ടായിരുന്നു. അത്തരം പീഡനങ്ങൾ അസഹനീയമായതോടെയാണ് മയ്‌സ സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരിക്കാൻ തീരുമാനിച്ചതും.

17-ാം വയസ്സിൽ കണ്ടുമുട്ടി പ്രണയിച്ചവരാണ് ടാനിയയും ആൻഡ്രുവും. അന്ന് വീഡിയോ വാടകയ്ക്കുകൊടുക്കുന്ന കടയിൽ നിൽക്കുകയായിരുന്നു അന്ന് ടാനിയ. അവിടെ വീഡിയോ എടുക്കാൻ വന്നപ്പോഴാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ, വിവാഹത്തിനുശേഷം രണ്ടുമാസം പൂർത്തിയാകുംമുന്നെ ടാനിയയെ ആൻഡ്രു ഉപദ്രവിക്കാൻ തുടങ്ങി.

കഴിഞ്ഞനവംബറിൽ ഉണ്ടായ മർദനത്തിൽ ടാനിയക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ആൻഡ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. പിന്നെയും മർദനം തുടർന്നതോടെയാണ് മയ്‌സ വീഡിയോയിൽ ദൃശ്യം ഷൂട്ട് ചെയ്തതും ടാനിയ നൽകിയ കേസിൽ വീഡിയോ തെളിവായി മാറിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP