Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കാരെ അഴിക്കുള്ളിലാക്കി; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊടുത്തപ്പോഴും കടിഞ്ഞാണിൽ മുറുക്കെപ്പിടിച്ചു; എണ്ണയില്ലെങ്കിലും പിടിച്ചുനിൽക്കാൻ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി; കൊലപാതകക്കേസിൽ ആരോപണ വിധേയനായിട്ടും ആരും തള്ളിപ്പറയാത്തവിധം പുഞ്ചിരിച്ച് ലോകരാഷ്ട്രങ്ങൾ കീഴടക്കി; ബദ്ധശത്രുവായ ഇറാന്റെ മിസൈലുകൾ ആകാശത്തുവെച്ച് തീർത്തു; കിരീടാവകാശിയായി നാലുവർഷം കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ ഉയർത്തെഴുന്നേൽക്കുന്നത് അനിഷേധ്യനായ ലോകനേതാവിന്റെ പദവിയിലേക്ക്

അഴിമതിക്കാരെ അഴിക്കുള്ളിലാക്കി; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊടുത്തപ്പോഴും കടിഞ്ഞാണിൽ മുറുക്കെപ്പിടിച്ചു; എണ്ണയില്ലെങ്കിലും പിടിച്ചുനിൽക്കാൻ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി; കൊലപാതകക്കേസിൽ ആരോപണ വിധേയനായിട്ടും ആരും തള്ളിപ്പറയാത്തവിധം പുഞ്ചിരിച്ച് ലോകരാഷ്ട്രങ്ങൾ കീഴടക്കി; ബദ്ധശത്രുവായ ഇറാന്റെ മിസൈലുകൾ ആകാശത്തുവെച്ച് തീർത്തു; കിരീടാവകാശിയായി നാലുവർഷം കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ ഉയർത്തെഴുന്നേൽക്കുന്നത് അനിഷേധ്യനായ ലോകനേതാവിന്റെ പദവിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: നാലുവർഷം മുമ്പ് സൽമാൻ രാജാവിന്റെ പിൻഗാമിയായി മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശിയാകുമ്പോൾ നെറ്റിചുളിച്ചവരേറെയായിരുന്നു. കിരീടത്തിന് മുഹമ്മദിനെക്കാൾ അവകാശമുണ്ടായിരുന്നവർ മുതൽ ഉദ്യോഗസ്ഥ പ്രമുഖരും വ്യവസായികളുമൊക്കെ ഈ അധികാരലബ്ധിയിൽ അസൂയ പൂണ്ടു. എം.ബി.എസ്. എന്ന മുഹമ്മദ് ബിൻ സൽമാൻ, തനിക്കെതിരേ കൊട്ടാരത്തിനുള്ളിലും പൊതുസമൂഹത്തിലും ഉയർന്ന എതിർശബ്ദങ്ങളെ ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കി.

2017 നവംബറിലായിരുന്നു അത്. ത്‌ന്നെ എതിർത്തവരെയെല്ലാം അഴിമതി നിരോധനനിയമപ്രകാരം എംബിഎസ് കൽത്തുറുങ്കിലാക്കി. അഴിമതിക്കാരെ അമർച്ച ചെയ്യുന്ന നടപടിയുടെ ഭാഗമായിരുന്നു അത്. രാജകുടുംബാംഗങ്ങളും വിദേശികളടക്കമുള്ള വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും തുറുങ്കിലടയ്ക്കപ്പെട്ടു. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാൾട്ടണിന്റെ ആഡംബരമുറികൾ പിടിയിലായവർക്കുള്ള ജയിലറയായി മാറി. പലരും ഉള്ളതെല്ലാം സർക്കാരിന് എഴുതിക്കൊടുത്ത് രക്ഷപ്പെട്ടു. കുറേപ്പേരെക്കുറിച്ച് ഇനിയും ഒരുവിവരവുമില്ല.

അഴിമതിക്കാരെ വേട്ടയാടിയതിലൂടെ ഖജനാവിലേക്ക് 107 ബില്യൺ ഡോളർ കണ്ടുകെട്ടാനായെന്നാണ് അധികൃതർ പറയുന്നത്. എംബിഎസിന്റെ ശക്തിപ്രകടനമായി ഈ നടപടികൾ വാഴ്‌ത്തപ്പെട്ടു. ഇതിന് പിന്നാലെ, പുരോഗമനപരമായ പല നടപടികളും അദ്ദേഹം കൈക്കൊണ്ടു. കാലങ്ങളായി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരുന്ന സൗദിയിലെ സ്ത്രീകൾക്ക് കാറോടിക്കാൻ ലൈസൻസ് നൽകിയതും വോട്ടവകാശം നൽകിയതും ചരിത്രസംഭവമായി വാഴ്‌ത്തപ്പെട്ടു. പുരുഷന്റെ തണലിൽമാത്രം പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്ന സൗദി സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് ചെയ്യാനും സ്റ്റേഡിയങ്ങളിലെത്തി ഫുട്‌ബോൾ മത്സരം കാണാനും അനുമതി കിട്ടി.

എംബിഎസിന്റെ ഖ്യാതി ലോകമെങ്ങും മുഴങ്ങവെയാണ് കഴിഞ്ഞവർഷം ജമാൽ ഖഷോഗിയെന്ന പത്രപ്രവർത്തകൻ തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയിൽ കൊല്ലപ്പെട്ടത്. കൊട്ടാരത്തിൽ നല്ല സ്വാധീനമുണ്ടായിട്ടും എംബിഎസിനെ വിമർശിച്ചതുകൊണ്ട് സൗദി വിട്ട് അമേരിക്കയിൽ അഭയം തേടിയ പത്രപ്രവർത്തകനായിരുന്നു ഖഷോഗി. തുർക്കിക്കാരിയായ തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിന് ഇസ്താംബുളിലെത്തിയപ്പോഴാണ് ഖഷോഗി കൊലചെയ്യപ്പെട്ടത്.

ഖഷോഗിയുടെ വരവ്് മനസ്സിലാക്കിയ എംബിഎസ്, അദ്ദേഹത്തെ വകവരുത്താൻ ദൗത്യസംഘത്തെ സൗദിയിൽനിന്ന് അയക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നു. തുടക്കത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ കൊലപാതകത്തിന് പിന്നിൽ എംബിഎസാണെന്ന് ആരോപിച്ചു. എന്നാൽ, പതുക്കെ ഈ ആരോപണത്തിൽനിന്നും എംബിഎസ് കരകയറി. ഖഷോഗിയുടെ ഘാതകരെന്ന പേരിൽ ചിലർക്കെതിരേ നടപടിയെടുത്തുകൊണ്ട്് ലോകത്തിന് മുന്നിൽ എംബിഎസ് പിടിച്ചുനിന്നു.

ഇറാൻ ഉയർത്തുന്ന സുരക്ഷാഭീണിയെ നേരിടുന്നതിലും എംബിഎസിന്റെ ഭരണത്തിനായി. ഇറാന്റെ മിസൈലുകൾ ആകാശത്തുവെച്ചുതന്നെ നേരിട്ട് സൗദിയിലെ ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും പകരാൻ കിരീടാവകാശിക്ക് സാധിച്ചു. പ്രതിസന്ധികൾ എണ്ണയുദ്പാദനത്തെ പിന്നോട്ടടിപ്പിച്ചത് വരുമാനത്തെ കാര്യമായി ബാധിച്ചെങ്കിലും അത് പുറമെയ്‌ക്ക് കാട്ടാൻ എംബിഎസ് തയ്യാറായിരുന്നില്ല. സൗദി അറേബ്യൻ ഓയിൽ കമ്പനിയിൽനിന്നുള്ള വരുമാനമാണ് കൊട്ടാരത്തിന്റെ പ്രധാന വരുമാനമാർഗം.

സർക്കാരിന്റെ സ്വത്തുവകകൾ തോന്നുംപോലെ ചെലവഴിച്ചിരുന്ന കൊട്ടാരത്തിലെ മുതിർന്ന രാജകുമാരന്മാർക്കും എംബിഎസ് കടിഞ്ഞാണിട്ടു. മുതിർന്ന രാജകുടുംബാംഗങ്ങൾ സർക്കാർ വകുപ്പുകളെ സ്വന്തം പോക്കറ്റുപോലെയാണ് കണ്ടിരുന്നത്. ഇഷ്ടം പോലെ പണം ചെലവഴി്ക്കാൻ അവർ ഒരു മടിയും കാട്ടിയിരുന്നില്ല. എന്നാൽ, ഈ ധൂർത്തിനും എംബിഎസ് കടിഞ്ഞാണിട്ടു. സൽമാൻ രാജാവിനും കിരീടവകാശിയായ എംബിഎസിനും മാത്രമേ സർക്കാർ പണത്തിൽ നേരിട്ട് ഇടപെടാനകൂ എന്ന നിയമം അദ്ദേഹം കൊണ്ടുവരികയും കർശനമായി നടപ്പാക്കുകയും ചെയ്തു. ഒരു ബില്യൺ ഡോളറിലേറെയാണ് ഇപ്പോൾ എം.ബി.എസിന്റെ ആസ്തി കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP