Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയർ ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണം എന്നും പോസ്റ്റിട്ടു; ഭാര്യയുമായി ക്യാമ്പിലെത്തി സ്ത്രീകളുടെ അളവുമെടുത്തു; അടിവസ്ത്രങ്ങൾ വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ പൊലീസ് എത്തി അറസ്റ്റ് ചെയ്തത് സമൂഹമാധ്യമത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന്; ദുരിത ബാധിതരെ സഹായിക്കാനിറങ്ങി പുലിവാല് പിടിച്ചത് സന്നദ്ധ സംഘടനാ കോ ഓർഡിനേറ്റർ; തിരുമൂലപുരത്ത് 'ചക്കിന് വെച്ചതു കൊണ്ടതു കൊക്കിന്'

ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയർ ആവശ്യമെന്നും സന്മനസുള്ളവർ സഹായിക്കണം എന്നും പോസ്റ്റിട്ടു; ഭാര്യയുമായി ക്യാമ്പിലെത്തി സ്ത്രീകളുടെ അളവുമെടുത്തു; അടിവസ്ത്രങ്ങൾ വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ പൊലീസ് എത്തി അറസ്റ്റ് ചെയ്തത് സമൂഹമാധ്യമത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന്; ദുരിത ബാധിതരെ സഹായിക്കാനിറങ്ങി പുലിവാല് പിടിച്ചത് സന്നദ്ധ സംഘടനാ കോ ഓർഡിനേറ്റർ; തിരുമൂലപുരത്ത് 'ചക്കിന് വെച്ചതു കൊണ്ടതു കൊക്കിന്'

എസ് രാജീവ്

തിരുവല്ല : ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ആവശ്യമുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്ററ്റിട്ട യുവാവ് പുലിവാൽ പിടിച്ചു. ഫേസ് ബുക്ക് പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പിലെത്തിയ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന ക്യാമ്പ് നിവാസിയും സഹപ്രവർത്തകയുമായ യുവതിയുടെ പരാതി കേട്ട് ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് യുവാവിന് പാരയായത്.

ചക്കിന് വെച്ചതുകൊക്കിന് കൊണ്ടു എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ്‌സ് എന്ന സാമൂഹ്യ - സന്നദ്ധ സംഘടനയുടെ കോ - ഓർഡിനേറ്ററന്മാരിൽ ഒരാളാണ് അറസ്റ്റിലായ രഘു . ഞായറാഴ്ച തിരുവല്ലയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഇരവിപേരൂർ സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ രഘുവാണ് ഫേസ് ബുക്ക് പോസ്റ്റിസ്റ്റ പേരിൽ പൊല്ലാപ്പിലായിരിക്കുന്നത്.

തിരുമൂലപുരത്ത് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകൾക്കാവശ്യമുള്ള അടിവസ്ത്രങ്ങളില്ലെന്ന പരാതിയാണ് ഫേസ് ബുക്ക് പോസ്റ്റിന് കാരണമായത്. ദുരിതാശ്വാസ ക്യാമ്പിൽ സ്ത്രീകളുടെ ഇന്നർ വെയർ ആവശ്യമായിരിക്കുന്നുവെന്നും സന്മനസുള്ളവർ സഹായിക്കണം എന്നതുമായിരുന്നു പോസ്റ്റ്. രണ്ട് മൊബൈൽ നമ്പറുകളും ഒപ്പം നൽകിയിരുന്നു, ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഇട്ട പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി. ഇതേ തുടർന്ന് ക്യാമ്പിലെ സ്ത്രീകൾ നൽകിയ പരാതിയിന്മേൽ ഇരവിപേരൂരിലെ വീട്ടിലെത്തി പൊലീസ് രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം സംബന്ധിച്ച് രഘു പറയുന്നതിങ്ങനെ. ഹ്യൂമൻ റൈറ്റ്‌സിന്റെ പ്രവർത്തകയായും ക്യാമ്പിലെ അന്തേവാസിയുമായിരുന്ന യുവതി ക്യാമ്പിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളില്ലെന്ന കാര്യം ഫോണിലൂടെ തന്റെ ഭാര്യയെ അറിയിച്ചു. തുടർന്ന് താൻ അവരുമായി സംസാരിച്ചു. പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉച്ചയോടെ ,ഫേസ് ബുക്ക് പോസ്റ്റിട്ടത്. വൈകിട്ട് നാലു മണിയോടെ കുറച്ചു പണം സ്വരൂപിച്ച് കിട്ടി. കിട്ടിയ പണവുമായി ക്യാമ്പിൽ എത്തിയപ്പോൾ നഗരസഭാ കൗൺസിലറും ക്യാമ്പിന്റെ നിയന്ത്രണ ചുമതലയുമുള്ള നേതാവും അവിടെയുണ്ടായിരുന്നു. ഭാര്യയും സുഹൃത്തും ചേർന്ന് ആവശ്യമായ തുണിത്തരങ്ങളുടെ അളവും എണ്ണവുമെടുത്തു. കൈയിലുള്ള പണം തികയാതിരുന്നതിനാൽ തിങ്കളാഴ്ച ആവശ്യമായ പണം സ്വരൂപിച്ച് തിരികെയെത്താം എന്ന് ഉറപ്പ് നൽകി താനും ഭാര്യയും മടങ്ങി .

വീട്ടിലെത്തി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പലരെയും ഫോൺ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഫേസ്‌ബുക്ക് പോസ്റ്റ് ക്യാമ്പിലെ സ്ത്രീകൾക്ക് മാനമായെന്നും നടപടി എടുക്കണമെന്നും കാട്ടി കൗൺസിലർ നൽകിയ പരാതിയാണ് അറസ്റ്റിന് വഴിതെളിച്ചത്. സ്റ്റേഷനിലെത്തി സി ഐയുമായി കാര്യങ്ങൾ സംസാരിച്ചപ്പോൾ സംഭവത്തിലെ നിജസ്ഥിതി പൊലീസിന് ബോധ്യമായെന്നും പ്രശ്‌നം സംസാരിച്ചു തീർക്കാമെന്ന ഉറപ്പിന്മേൽ രാത്രി പത്തു മണിയോടെ വിട്ടയക്കുകയായിരുന്നുവെന്നും രഘു പറഞ്ഞു.

വളരെ പോസിറ്റിവായി താൻ ചെയ്ത കാര്യം ആരൊക്കെയോ ചേർന്ന് വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നാണ് രഘു പറയുന്നത്. അറസ്റ്റിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്ന് റൈറ്റ്‌സ് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP