Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിൽ വൻ പ്രതിഷേധമെന്ന ബിബിസി, അൽജസീറ റിപ്പോർട്ടുകളും വീഡിയോയും വ്യാജമെന്ന് ഇന്ത്യൻ സർക്കാർ; വാസ്തമെങ്കിൽ തെളിയിക്കാനും നിർദ്ദേശം; ഞങ്ങൾ റിപ്പോർട്ടു ചെയ്തത് വാസ്തവം മാത്രമെന്നും, കാശ്മീരിൽ എന്താണ് നടക്കുന്നതെന്ന് ഇനിയും ഞങ്ങൾ റിപ്പോർട്ട് ചെയ്യുമെന്ന് ബിബിസിയുടെ മറുപടിയും; അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പതിനായിരങ്ങൾ കാശ്മീർ താഴ്‌വരയിൽ തെരുവിൽ ഇറങ്ങിയെന്ന്; കാശ്മീർ ശാന്തമാകും വരെ ദേശീയ - അന്താരാഷ്ട്ര മാധ്യമങ്ങളെ നിരീക്ഷിച്ച് കേന്ദ്രം

കാശ്മീരിൽ വൻ പ്രതിഷേധമെന്ന ബിബിസി, അൽജസീറ റിപ്പോർട്ടുകളും വീഡിയോയും വ്യാജമെന്ന് ഇന്ത്യൻ സർക്കാർ; വാസ്തമെങ്കിൽ തെളിയിക്കാനും നിർദ്ദേശം; ഞങ്ങൾ റിപ്പോർട്ടു ചെയ്തത് വാസ്തവം മാത്രമെന്നും, കാശ്മീരിൽ എന്താണ് നടക്കുന്നതെന്ന് ഇനിയും ഞങ്ങൾ റിപ്പോർട്ട് ചെയ്യുമെന്ന് ബിബിസിയുടെ മറുപടിയും; അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പതിനായിരങ്ങൾ കാശ്മീർ താഴ്‌വരയിൽ തെരുവിൽ ഇറങ്ങിയെന്ന്; കാശ്മീർ ശാന്തമാകും വരെ ദേശീയ - അന്താരാഷ്ട്ര മാധ്യമങ്ങളെ നിരീക്ഷിച്ച് കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീരിനെ രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ ഭരണഘടനയിലെ 370ാം അനുച്ഛേദവും എടുത്തു കളഞ്ഞിരുന്നു ബിജെപി സർക്കാർ. ഈ സംഭവത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ കാശ്മീരിലേക്കാണ്. ദേശീയ മാധ്യമങ്ങൾ സർക്കാർ തീരുമാനത്തിനൊപ്പം നിന്നു കൊണ്ടു കാശ്മീർ വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ തന്നെ അന്തർദേശീയ മാധ്യമങ്ങൾ ഈ വിഷയത്തെ ഒതു തർക്ക വിഷയമായി കണ്ട് കാശ്മീരിൽ നടക്കുന്നത് വലിയ പ്രതിഷേധമാണെന്ന വിധത്തിലാണ് റിപ്പോർട്ടു ചെയ്യുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച കാശ്മീരിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ റാലി നടന്നെന്ന വിധത്തിലാണ് അന്തർദേശീയ മാധ്യമങ്ങളായ ബിബിസിയും അർജസീറയും അടക്കം റിപ്പോർട്ടു ചെയ്യുന്നത്. ലോക മാധ്യമങ്ങളുടെ ഈ റിപ്പോർട്ടുകൾ നയതന്ത്ര തലത്തിൽ പോലും രാജ്യത്തിന് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. എന്നാൽ കാശ്മീരിലെ സംഭവങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, റോയിറ്റേഴ്സ് എന്നിവരുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ കൈക്കൊണ്ട നിലപാട്. റോയിട്ടേഴ്‌സ് അടക്കമുള്ള ഏജൻസികളും ഈ വിധത്തിലാണ് വിഷയങ്ങൾ റിപ്പോർട്ടു ചെയ്തത്.

എന്നാൽ, ബിബിസിയും അൽജസീറയും പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ബിബിസിയുടെയും അൽജസീറയുടെയും ആസ്ഥാനങ്ങളിലേക്ക് കേന്ദ്രം കത്തയച്ചു. നിലവിൽ കേന്ദ്രആഭ്യന്തര മന്ത്രിലയം കാശ്മീർ വിഷയം റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ ദേശീയ - അന്തർദേശീയ മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ദ വയർ, അൽജസീറ, ബിബിസി തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. എന്നാൽ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയോ സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് എതിരെയോ യാതോരു തരത്തിലുള്ള പ്രതിഷേധവും കാശ്മീർ താഴ്‌വരയിൽ ഇല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

കാശ്മീർ പ്രതിഷേധത്തെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീനഗറിൽ പതിനായിരത്തോളം പേർ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്സും പാക്കിസ്ഥാൻ പത്രം ഡോണും മറ്റും റിപ്പോർട്ട് ചെയ്തത് വാസ്തവവിരുദ്ധമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിബിസി സോറയിലെ വൻ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തോക്കിന്റെ ശബ്ദം വീഡിയോയിൽ കേൾക്കാം. ബിബിസി സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് നിക്കോള കാരീം ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും ഇതിൽ എട്ട് പേർക്ക് പരിക്കേറ്റതായും ഇന്നലെ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീനഗറിലെ ശേർ ഇ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് ഒരു സാക്ഷി റോയിട്ടേഴ്സിനോട് പറഞ്ഞത് ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേയ്ക്ക് ചാടി എന്നാണ്. പൊലീസ് ഇരു ഭാഗത്ത് നിന്നും പ്രതിഷേധക്കാരെ നേരിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ഈദിന് മുന്നോടിയായി ഇന്നലെയാണ് ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയത്. അതേസമയം റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണ് എന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

ദ വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ശ്രീനഗറിലെ മഹാരാജ ഹരി സിങ് ആശുപത്രിയിലെത്തി പരിക്കേറ്റ കാശ്മീരി യുവാക്കളുമായി സംസാരിച്ചിരുന്നു. തങ്ങൾ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായതായി ആശുപത്രിയിലെ കാശ്മീരി യുവാക്കളും ഇവരുടെ കുടുംബാംഗങ്ങളും വയറിനോട് പറഞ്ഞു. അതേസമയം വിരുദ്ധമാണെന്നു പറഞ്ഞ സർക്കാറിന് മറുപടിയുമായി ബിബിസി ട്വിറ്ററിലൂടെയാണ് ബിബിസി മോദി സർക്കാറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

'ബി.ബി.സി അതിന്റെ മാധ്യമപ്രവർത്തനത്തിൽ ഉറച്ചുനിൽക്കും. കശ്മീരിലെ സംഭവവികാസങ്ങൾ ഞങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങൾ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. ഞങ്ങൾ കൃത്യമായും നിഷ്പക്ഷമായുമാണ് സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ ഞങ്ങളും കശ്മീരിൽ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാർത്ത റിപ്പോർട്ടു ചെയ്യുന്നത്. എന്തുവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് തുടരും.' ബി.ബി.സി പറയുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തടയാൻ 50,000ത്തിനടുത്ത് സുരക്ഷാസേനകളെയാണ് കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370, 35 എ റദ്ദാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ കക്ഷി നേതാക്കളെ കരുതൽ തടങ്കലിലാക്കുകയും ടൂറിസ്റ്റുകളേയും അമർനാഥ് തീർത്ഥാടകരേയും തിരിച്ചയയ്ക്കുകയും മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടയുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP