Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ തവണ പ്രളയം ഗോപാലകൃഷ്ണന്റെ വീട് കൊണ്ടുപോയി; ഇത്തവണ പ്രളയം തൊടാത്ത വീട്ടിൽ ധൈര്യമായിരിക്കാം; വെള്ളം രണ്ടടി ഉയർന്നാലും നാലടി ഉയരത്തിലാണ് വീട്; 11 ലക്ഷത്തോളം മുടക്കി നിർമ്മിച്ച വീടിരിക്കുന്നത് 36 കോൺക്രീറ്റ് റിങ്ങുകൾക്ക് മുകളിൽ; പ്രളയ ജലത്തെ പേടിക്കാതെ ജീവിക്കാൻ ഇതാ ഹരിപ്പാട്ട് നിന്ന് ഒരു മാതൃക

കഴിഞ്ഞ തവണ പ്രളയം ഗോപാലകൃഷ്ണന്റെ വീട് കൊണ്ടുപോയി; ഇത്തവണ പ്രളയം തൊടാത്ത വീട്ടിൽ ധൈര്യമായിരിക്കാം; വെള്ളം രണ്ടടി ഉയർന്നാലും നാലടി ഉയരത്തിലാണ് വീട്; 11 ലക്ഷത്തോളം മുടക്കി നിർമ്മിച്ച വീടിരിക്കുന്നത് 36 കോൺക്രീറ്റ് റിങ്ങുകൾക്ക് മുകളിൽ; പ്രളയ ജലത്തെ പേടിക്കാതെ ജീവിക്കാൻ ഇതാ ഹരിപ്പാട്ട് നിന്ന് ഒരു മാതൃക

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: കേരളത്തെ വീഴുങ്ങിയ പ്രളയമെത്തിയിട്ട് ഒരു വർഷം തികയുന്നതിനിടയിലാണ് അടുത്ത പ്രളയവും എത്തിയിരിക്കുന്നത്. വെള്ളം പൊങ്ങുന്നതിന് അനുസരിച്ച് പലർക്കും വീടുകൾ ഒഴിയേണ്ടി വന്നു. എന്നാൽ ഇത്തവണത്തെ പ്രളയത്തിൽ വെള്ളം കയറുമെന്ന പേടിയില്ലാതെ ഗോപാലകൃഷ്ണനും കുടുംബത്തിനും ധൈര്യമായി തന്നെയിരിക്കാം.

കാരണം ഗോപാലകൃഷ്ണന് ഇപ്പോഴുള്ളത് പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന വീടാണ്. കഴിഞ്ഞ പ്രളയ കാലത്ത് വീട് പൂർണമായി നശിഞ്ഞപ്പോൾ കെയർ ഹോം പദ്ധതി പ്രകാരം ചിങ്ങോലി സർവീസ് പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമ്മിച്ച് നൽകുകയായിരുന്നു. തറയിൽ നിന്ന് ഉയർന്ന് നിൽക്കുന്ന വീട് 11 ലക്ഷം രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

വീടിന് പരിസരത്ത് ഇപ്പോൾ 2 അടിയോളം വെള്ളമുണ്ട്. എന്നാൽ വെള്ളം രണ്ടടി പൊങ്ങിയെങ്കിൽ 4 അടിയോളം ഉയരെയാണ് വീടിരിക്കുന്നത്. വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിലായ് 36 കോൺക്രീറ്റ് റിങ്ങുകൾക്ക് മുകളിലാണ് വീട്. അതുകൊണ്ട് തന്നെ പെട്ടെന്നൊന്നും വെള്ളം കയറുമെന്ന ഭയം വേണ്ട. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. മാത്രമല്ല വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷീറ്റുകൾ കൊണ്ടാണ് മേൽക്കൂര.

സാധാരണ വീടുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് വീട് പണിതിരിക്കുന്നത്. 550 ചതുരശ്ര അടിയിൽ 3 മുറികളും ഹാളും അടുക്കളയുമുള്ള വീടാണ് ഗോപാലകൃഷ്ണന് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ തങ്ങൾ സുരക്ഷിതരാണെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. വീടിന്റെ ഒരു വശത്ത് ലീഡിങ് ചാനലും മറുവശത്ത് പമ്പാ നദിയുമാണ് ഉള്ളത്. എങ്കിലും ഇത്തവണ വീട്ടിലേക്ക് വെള്ളം കയറുമെന്ന പേടിവേണ്ട.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP