Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്' എന്നു മറുപടികൊടുത്ത സൊമറ്റോയിൽ മതം അനുശാസിക്കുന്ന ഭക്ഷണത്തെചൊല്ലി വിവാദവുമായി ജീവനക്കാർ; ബീഫും പോർക്കും വിതരണം ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കരുതെന്ന് ജീവനക്കാർ; സൊമാറ്റോയിൽ പ്രതിഷേധം ശക്തം; കൊൽക്കൊത്തയിൽ നടത്തിയ പ്രതിഷേധ പ്രകടനം സൂചന മാത്രമാണെന്നും അനിശ്ചിതകാല സമരം നടത്തുമെന്ന് ജീവനക്കാർ; ഒന്നും പ്രതികരിക്കാതെ കമ്പനി

'ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്' എന്നു മറുപടികൊടുത്ത സൊമറ്റോയിൽ മതം അനുശാസിക്കുന്ന ഭക്ഷണത്തെചൊല്ലി വിവാദവുമായി ജീവനക്കാർ; ബീഫും പോർക്കും വിതരണം ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കരുതെന്ന് ജീവനക്കാർ; സൊമാറ്റോയിൽ പ്രതിഷേധം ശക്തം; കൊൽക്കൊത്തയിൽ നടത്തിയ പ്രതിഷേധ പ്രകടനം സൂചന മാത്രമാണെന്നും അനിശ്ചിതകാല സമരം നടത്തുമെന്ന് ജീവനക്കാർ; ഒന്നും പ്രതികരിക്കാതെ കമ്പനി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൊമാറ്റോ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. കഴിഞ്ഞ തവണ ഇതര സമുദായക്കാരൻ ഭക്ഷണം കൊണ്ടുവന്നെന്ന പരാതിയിൽ മധ്യപ്രദേശിൽ ഒരാൾ ഓർഡർ റദ്ദാക്കിയതായിരുന്നു വിവാദത്തിന് വഴിവെച്ചത്. എന്നാൽ ഇത്തവണ ഭക്ഷണം എത്തിക്കുന്ന ജീവനക്കാരാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബീഫ്, പോർക്ക് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഡെലിവർ ചെയ്യാൻ നിർബന്ധിക്കുന്നുവെന്ന് പറഞ്ഞാണ് ജീവനക്കാരുടെ പ്രതിഷേധം. ഇതേ തുടർന്ന് ഞായറാഴ്ച കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.

ബീഫും, പോർക്കും കൊണ്ടുപോകാനുള്ള ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം. അതുകൊണ്ട് തന്നെ ബക്രീദ് സമയത്ത് ഇത്തരം ഭക്ഷണ വസ്തുക്കളുടെ ഓർഡറിൽ വലിയ വർധനവ് ഉണ്ടാവുമെന്ന് കണക്കിലെടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പെരുന്നാൾ ആഴ്ച ബീഫ്, പോർക്ക് എന്നിവ ആളുകളിലേക്ക് എത്തിക്കില്ലെന്ന് പറയുന്ന ഇവർ അത്തരം ഓർഡറുകൾ ലഭിച്ചാൽ അവ മാറ്റി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുകയും തുടർന്ന് സമരത്തിന് ഒരുങ്ങുകയും ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങളോടോ സമരത്തോടോ പ്രതികരിക്കാൻ ഇതുവരെയും സൊമാറ്റോ തയ്യാറായിട്ടില്ല.

ചില മുസ്ലിം റസ്റ്ററന്റുകളെ ഈയടുത്ത് സൊമാറ്റോയിൽ ചേർത്തിരുന്നെന്നും. ബീഫും പോർക്കും കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ള ജീവനക്കാർ ഉണ്ടെന്നും. കൂടാതെ കമ്പനിയിൽ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നതുകൊണ്ടും. ഈ സാഹ്ചര്യത്തിൽ മതം അനുശാസിക്കാത്ത ഭക്ഷണവസ്തുക്കൾ കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ജീവനക്കാരിലൊരാളായ മൗസിൻ അക്തർ പറയുന്നത്. മാത്രമല്ല എല്ലാം അറിഞ്ഞിട്ടും സഹായിക്കുന്നതിന് പകരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെന്നും മൗസിൻ പറയുന്നു.

എന്നാൽ മറ്റൊരു ജീവനക്കാരനായ ബജ്രാജ് നാഥ് പറയുന്നത് ഇങ്ങനെയാണ്. ഞാനൊരു ഹിന്ദുവാണ് എനിക്കൊപ്പം മുസ്ലിം സഹോദരങ്ങളും ജോലി ചെയ്യുന്നുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ ഇപ്പോഴത്തെ പ്രശ്‌നം അതല്ല. പുതുതായി ചേർക്കപ്പെട്ട റസ്റ്ററന്റുകളിൽ നിന്നും ഏതു സാഹചര്യത്തിലും ഭക്ഷണമെത്തിക്കണമെന്നും ഓർഡർ കാൻസൽ ചെയ്യരുതെന്നുമാണ് കമ്പനിയടെ നിയമം. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക ഭക്ഷണം എത്തിക്കുന്നതിന് വിമുഖത കാണിച്ചാൽ നടപടിയെടുക്കുമെന്ന് താക്കീതുമുണ്ട്. അതിനാൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കമ്പനികളുടെ പ്രവർത്തികൾ അവസാനിപ്പിക്കണമെന്നാണ് ബജ്രാജ് പറയുന്നത്.

ബീഫും പോർക്കും കൊണ്ടുപോകുന്നതിന് എതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇതിനെതിരെ യാതൊരു പ്രതികരണത്തിനും തയ്യാറാകാതെ നിൽക്കുക മാത്രമാണ് കമ്പനി ചെയ്യുന്നത്. ഭക്ഷണം വിതരണം ചെയ്യാനെത്തിയ ആൾ ഹിന്ദുവല്ല എന്നതിനാൽ മധ്യപ്രദേശിൽ ഒരാൾ സൊമാറ്റേ ഓർഡർ റദ്ദാക്കി കഴിഞ്ഞ തവണ സൊമാറ്റോയ്ക്ക് എതിരെയുണ്ടായ വിവാദത്തിന് മറിപടിയായി ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ് എന്നാണ് സൊമാറ്റോ നൽകിയ മറുപടി. അത് അന്ന് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും പുതിയ പ്രശ്‌നം എത്തിയിരിക്കുന്നത്. എന്തായാലും പ്രശ്‌നത്തിൽ സൊമാറ്റോ പ്രതികരിക്കുന്നില്ലെങ്കിലും ജീവനക്കാർക്ക് പിന്തുണയുമായി ബംഗാൾ മന്ത്രി ഹൗറ റജീബ് ബാനർജി രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP