Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 11 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അസിസ്റ്റന്റ് വികാരി ഫാ. ബിബി തറയിൽ എന്നിവർ സഹകാർമികരായിരുന്നു.

അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് വിശുദ്ധ ബലിയിൽ വചനസന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം പരി.മാതാവിന്റെ നൊവേനയെ തുടർന്ന് ഏവരും ഇരുനിരയായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങി. കുരിശുംതൊട്ടിയിൽ കമനിയമായി അലങ്കരിച്ചിരിക്കുന്ന കൊടിമരത്തിൽ പതാക ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങളിൽ ഒന്നാം ദിന ചടങ്ങുകൾക്ക് ഏറെ പകിട്ടേകി.സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP